തോന്നുംപടി കിണർ കുത്താൻ സാധിക്കില്ല; നിയമം അറിഞ്ഞില്ലെങ്കിൽ എല്ലാം 'കുളമാകും'
അമ്പലത്തിന് കുളവും വീടിന് കിണറും അത്യാവശ്യമാണ് എന്ന കാഴ്ചപ്പാടാണ് കേരളത്തിനുള്ളത്. പണ്ടൊക്കെ ഏത് വീട്ടിലും ജല സമൃദ്ധമായിരുന്നു കിണറുകൾ. കൃഷിയിടത്തോടു ചേർന്ന് വീടുകളായതിനാലും വീടുകളുടെ എണ്ണം കുറവായതിനാലും അന്നൊക്കെ കിണർ കുത്തുന്നതും കിണറിലെ വെള്ളത്തിൻ്റെ അളവുമൊന്നും ഒരു വിഷയമായിരുന്നില്ല. എന്നാൽ

അമ്പലത്തിന് കുളവും വീടിന് കിണറും അത്യാവശ്യമാണ് എന്ന കാഴ്ചപ്പാടാണ് കേരളത്തിനുള്ളത്. പണ്ടൊക്കെ ഏത് വീട്ടിലും ജല സമൃദ്ധമായിരുന്നു കിണറുകൾ. കൃഷിയിടത്തോടു ചേർന്ന് വീടുകളായതിനാലും വീടുകളുടെ എണ്ണം കുറവായതിനാലും അന്നൊക്കെ കിണർ കുത്തുന്നതും കിണറിലെ വെള്ളത്തിൻ്റെ അളവുമൊന്നും ഒരു വിഷയമായിരുന്നില്ല. എന്നാൽ ഇന്ന് വീട് നിർമാണം ഒരു പ്രധാന വ്യവസായമായി മാറിയപ്പോൾ വീടുകളുടെ എണ്ണം കൂടുകയും വീടുനിൽക്കുന്ന ഭൂമിയുടെ വിസ്തീർണം കുറയുകയും ചെയ്തു.
കുറഞ്ഞ അളവുള്ള ഭൂമിയിലാണ് വീട് എങ്കിലും കിണർ വേണം എന്ന നിർബന്ധമുള്ളത് കൊണ്ട് വീടുകളുടെ എണ്ണത്തിനനുസരിച്ച് കിണറുകളുടെ എണ്ണവും കൂടി വന്നു ഒപ്പം പല വിധ പരാതികളും. ഒരാൾ കിണർ കുത്തുന്നത് കൊണ്ട് എൻ്റെ കിണറ്റിലെ വെള്ളം കുറഞ്ഞു എന്നത് മുതൽ ടോയ്‌ലറ്റ് കുഴി കിണറിനോട് ചേർന്നു വന്നു, കിണർ കുത്തിയപ്പോൾ അതിരിടിഞ്ഞു വീണു എന്ന് തുടങ്ങി കിണറിലേക്ക് ഇല വീഴുന്നത് കൊണ്ട് മരം വെട്ടി മാറ്റണം എന്ന് വരെയുള്ള പരാതികളാണ് പലപ്പോഴും.
നിയമങ്ങൾ പാലിക്കാതെയാണ് കിണറെങ്കിൽ പലപ്പോഴും ഈ പരാതികളിൽ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് നടപടി സ്വീകരിക്കേണ്ടിയും വരാം. ഇതെന്താ കിണർ കുത്താനും നിയമമോ എന്നാണോ ചിന്തിക്കുന്നത്? അതേ നിയമമുണ്ട്. നിയന്ത്രണങ്ങളുമുണ്ട്.
കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളിൽ ചട്ടം 75 ലാണ് കിണർ നിർമാണത്തിനുള്ള നിയമ നിയന്ത്രണങ്ങൾ പറയുന്നത്. അത് പ്രകാരം നിലവിൽ കേരളത്തിൽ എവിടെയും അതത് തദ്ദേശസ്ഥാപന സെക്രട്ടറിയുടെ അനുമതി കൂടാതെ ഏതൊരാളും കിണർ കുഴിക്കാൻ പാടുള്ളതല്ല.
നിശ്ചിത ഫോറത്തിൽ (Appendix A1) അപേക്ഷ സെക്രട്ടറിക്ക് നൽകണം. ഒപ്പം കിണറിന്റെ സ്ഥാനവും അളവും കിണറിന്റെ 7.5 മീറ്റർ വ്യാസാർദ്ധത്തിലെ എല്ലാത്തരം നിർമിതികളും കാണിച്ച ഒരു സൈറ്റ് പ്ലാനും സമർപ്പിക്കണം.
റോഡുകളിൽ നിന്നും കിണറിലേക്ക് വേണ്ട അകലം ചട്ടം 23 പ്രകാരം ഒരു കെട്ടിടത്തിന് വേണ്ടത് എത്രയാണോ അത്രയും വേണം. റോഡല്ലാത്ത മറ്റ് അതിരുകളിൽ നിന്നും കുറഞ്ഞത് 1.20 മീറ്റർ അകലം ഉണ്ടായിരിക്കണം. സ്വന്തം പ്ലോട്ടിലെ ആയാലും അടുത്ത പ്ലോട്ടുകളിലെ ആയാലും സെപ്റ്റിക് ടാങ്കുകൾ , മറ്റ് മാലിന്യക്കുഴികൾ എന്നിവയിൽ നിന്നും കുറഞ്ഞത് 7.5 മീറ്റർ അകലം ഉണ്ടായിരിക്കണം. (പഴയ ചട്ടങ്ങളിൽ ഇത് 15 മീറ്റർ വേണ്ടിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു)
കിണർ കെട്ടിടത്തിന് വെളിയിലോ കെട്ടിടത്തോട് ചേർന്നോ കെട്ടിടത്തിനുള്ളിലോ ആകുന്നതിന് തടസമൊന്നുമില്ല. പക്ഷേ തുറന്ന കിണറുകൾക്ക് (open well ) കുറഞ്ഞത് 1 മീ. ഉയരത്തിൽ ആൾമറ നിർബന്ധമാണ്. അപേക്ഷ അംഗീകരിച്ചാൽ നിശ്ചിത ഫീസടവാക്കിയാൽ നിർമാണാനുമതി (പെർമിറ്റ് ) ലഭിക്കും. നിർമാണം പൂർത്തീകരിച്ചാൽ തദ്ദേശ സ്ഥാപന സെക്രട്ടിയെ രേഖാമൂലം അറിയിക്കണം.
ശ്രദ്ധിക്കുക:
കിണർ എന്നാൽ തുറന്ന കിണറുകളും കുഴൽ കിണറുകളും ഉൾപ്പെടും ഏതിനും നിബന്ധനകളിൽ വ്യത്യാസമില്ല.
'നിയമം പാലിച്ചില്ലെങ്കിൽ എന്താ?' എന്നൊരു ചോദ്യം കേൾക്കുന്നുണ്ട്. നിയമം പാലിക്കാതെ നിർമിച്ച കിണറുകൾ മൂടാൻ വരെ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് അധികാരമുണ്ട് എന്നറിയുക.
ലേഖകൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയറാണ്.