ജോലി ആവശ്യങ്ങൾക്കും പഠനത്തിനുമായി നാടുവിട്ട് നഗരങ്ങൾതേടി ഇറങ്ങുന്ന ജനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ വൻകിട നഗരങ്ങളിലെല്ലാം ഭവന പ്രതിസന്ധിയും രൂക്ഷമാണ്. ബംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെല്ലാം പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള വീടുകൾക്കു പോലും സാധാരണക്കാരന്റെ ഒരു മാസത്തെ ശമ്പളത്തിൽ അധികം വാടകയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ആവശ്യങ്ങൾക്കും പഠനത്തിനുമായി നാടുവിട്ട് നഗരങ്ങളിലേക്കെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ വൻകിട നഗരങ്ങളിലെല്ലാം ഭവന പ്രതിസന്ധി രൂക്ഷമാണ്. ബെംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെല്ലാം പരിമിതമായ സൗകര്യങ്ങളുള്ള വീടുകൾക്കു പോലും സാധാരണക്കാരന്റെ ഒരു മാസത്തെ ശമ്പളത്തിൽ അധികം വാടകയായി നൽകേണ്ടിവരും. ഒരു താമസസ്ഥലം കണ്ടെത്താൻ അത്രത്തോളം പ്രയാസമായതു മൂലം എത്രയൊക്കെ അസൗകര്യങ്ങൾ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ലക്ഷങ്ങൾ വാടകയായി ആവശ്യപ്പെടാൻ ഉടമകൾക്ക് മടിയുമില്ല. അത്തരത്തിൽ ഒന്നേകാൽ ലക്ഷത്തിന് മുകളിൽ വാടക ആവശ്യപ്പെട്ടുകൊണ്ട് പരസ്യപ്പെടുത്തിയിരിക്കുന്ന ഒരു വീടിന്റെ അവസ്ഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മുംബൈയിലെ മുൻനിര നഗരങ്ങളിലൊന്നായ പാലി ഹില്ലിൽ വാടകക്കാരെ തേടിയെത്തിയിരിക്കുന്ന ഒരു ഫ്ലാറ്റാണ് ചർച്ചാവിഷയം. രണ്ട് കിടപ്പുമുറികളുള്ള ഫ്ളാറ്റിലെ ബാത്റൂമിൽ ടോയ്‌ലറ്റ് സീറ്റിന് തൊട്ടുമുകളിലാണ് വാഷിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. താമസിക്കാൻ ഒരു അപ്പാർട്ട്മെൻ്റ് തേടിയുള്ള അന്വേഷണത്തിനിടെ ഉത്കർഷ് ഗുപ്ത എന്ന വ്യക്തി താൻ കണ്ട വിചിത്രമായ ഈ കാഴ്ച എക്സിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സ്ഥലപരിമിതി ഉണ്ടെന്നു കരുതി ഇങ്ങനെയൊരു സാഹസത്തിന് ഒരു വീട്ടുടമ മുതിരും എന്നത് ഉത്കർഷിന് വിശ്വസിക്കാൻ സാധിച്ചില്ല. 

ADVERTISEMENT

എത്രത്തോളം പരിമിതമായ സൗകര്യങ്ങളാണ് വീട്ടിലുള്ളത് എന്നതിന് ഇതിലും മികച്ച ഉദാഹരണം വേണ്ടെങ്കിലും ഈ വീടിന് ഉടമ ആവശ്യപ്പെടുന്ന വാടകയാണ് അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം. പ്രതിമാസം 1.35 ലക്ഷം രൂപയാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. നാലുലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും നൽകണം. അതുകൊണ്ടും തീർന്നില്ല. 1.4 ലക്ഷം രൂപ ബ്രോക്കർ ഫീസുമുണ്ട്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ രസകരമായ രസകരമായ പ്രതികരണങ്ങളുമെത്തി.

സ്ഥലം ലാഭിക്കാനുള്ള വീടുടമയുടെ ബുദ്ധിയെ പ്രകീർത്തിക്കാതെ വയ്യ എന്ന് പരിഹാസ രൂപത്തിൽ ഒരാൾ കുറിക്കുന്നു. ഇത്രയും വലിയ ഒരു ഉപകരണം ടോയ്‌ലറ്റ് സീറ്റിന് തൊട്ടു മുകളിൽ ഭിത്തിയിൽ ഉയർത്തി വയ്ക്കുന്നതിലെ അപകടസാധ്യതയാണ് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നത്.  അതേസമയം മുംബൈ നഗരത്തിലേക്ക് ആളുകൾ കൂടുതലായി കുടിയേറുന്നതാണ് ഈ പ്രശ്നത്തിനൊക്കെ കാരണം എന്ന തരത്തിൽ വിമർശനങ്ങൾ ഉയർത്തുന്നവരുമുണ്ട്. ജോലിസ്ഥലത്തിന് തൊട്ടടുത്തു താമസിക്കണമെന്ന് നിർബന്ധം പിടിക്കാതെ അൽപസമയം യാത്ര ചെയ്തെത്താവുന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്താൽ നഗരങ്ങളിൽ ഒരു വർഷം കൊടുക്കുന്ന വാടകയ്ക്ക് തരക്കേടില്ലാത്ത ഒരു വീട് വിലയ്ക്കു വാങ്ങാനാകുമെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

English Summary:

Exorbitant Rent for a Mumbai Congested Flat with small bathroom- Real Estate News