കുട്ടിക്കാലത്ത് നമ്മൾ ആദ്യം വരച്ച ചിത്രം എന്താണെന്നു ഓർമയുണ്ടോ? 90% പേർക്കും അതൊരു വീടിന്റെ ചിത്രമായിരിക്കും. എവിടെ പോയാലും തിരികെ ഓടിയെത്താൻ കൊതിക്കുന്നതും വീട്ടിലേക്കായിരിക്കും. ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ചയായ ഇന്നാണ് ലോക പാർപ്പിട ദിനം (World Habitat Day). 1986 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇത് ആചരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിക്കാലത്ത് നമ്മൾ ആദ്യം വരച്ച ചിത്രം എന്താണെന്നു ഓർമയുണ്ടോ? 90% പേർക്കും അതൊരു വീടിന്റെ ചിത്രമായിരിക്കും. എവിടെ പോയാലും തിരികെ ഓടിയെത്താൻ കൊതിക്കുന്നതും വീട്ടിലേക്കായിരിക്കും. ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ചയായ ഇന്നാണ് ലോക പാർപ്പിട ദിനം (World Habitat Day). 1986 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇത് ആചരിച്ചു തുടങ്ങിയത്. Engaging youth to create better urban future (നഗര ഭാവിക്ക് യുവത്വത്തെ ഉപയോഗപ്പെടുത്തുക) എന്നാണ് ഇത്തവണത്തെ ആപ്തവാക്യം.

ഗുഹാഗൃഹം

ADVERTISEMENT

ആദിമമനുഷ്യൻ താമസിച്ചിരുന്നത് കാട്ടിലെ ഗുഹകളിലും പാറകളുടെ അടിയിലുമാണെന്ന് നിങ്ങൾ വായിച്ചിട്ടുണ്ടല്ലോ? ഒട്ടേറെ ഗുഹാഗൃഹങ്ങൾ ഏഷ്യയിലും ആഫ്രിക്കയിലും കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിലെ എടയ്ക്കൽ ഗുഹ വളരെ പ്രശസ്തമാണ്.

വീടിന്റെ പരിണാമം

ADVERTISEMENT

മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയതോടെയാണ് സുരക്ഷിതമായ വാസസ്ഥലം വേണം എന്ന ചിന്തയുണ്ടായത് കൃഷി ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ സൂക്ഷിക്കാനായിരുന്നു ഇത്.

മനുഷ്യൻ താമസിച്ചെന്നു കരുതുന്നതിൽ ഏറ്റവും പ്രാചീനമായ വീട് കണ്ടെത്തിയത് റഷ്യയുടെ തെക്ക് ഭാഗത്ത് ഡോൺ നദിയുടെ തീരത്താണ്. അയ്യായിരത്തിലേറെ വർഷത്തെ പഴക്കമാണ് ഇതിനു കണക്കാക്കുന്നത്. 4 മീറ്റർ വ്യാസത്തിൽ ഒരു മീറ്റർ താഴ്ചയിലാണ് ഇത്തരം കുഴിവീടുകൾ നിർമിച്ചിരുന്നത്.

ADVERTISEMENT

മഞ്ഞ് വീട്

എസ്കിമോ വർഗക്കാരുടെ വീടുകളാണ് ഇഗ്ലു. മഞ്ഞ് കൊണ്ടാണ് ഇവ നിർമിക്കുന്നത്. അർധവൃത്താകൃതിയിലുള്ള കത്തികൾക്കൊണ്ട്, പരന്ന മഞ്ഞുക്കട്ടകൾ വെട്ടിയെടുത്ത് ഒന്നിനു മീതെ ഒന്നായി അടുക്കിയാണ് ഇത് ഉണ്ടാക്കുന്നത്. ഇഗ്ലുഭവനങ്ങൾ പണിതു കഴിയുമ്പോൾ അവയുടെ പകുതിയോളം തറനിരപ്പിന് അടിയിലായിരിക്കും. ഇഗ്ലു ഭവനങ്ങളുടെ മുകളിൽ ഉണ്ടാക്കുന്ന ചെറിയ ദ്വാരത്തിൽ കൂടി പുകയും മറ്റും പുറത്തുപോവുകയും വായുസഞ്ചാരം ലഭിക്കുകയും ചെയ്യും. തുകലാണ് ഇതിന്റെ നിലത്ത് ഉപയോഗിക്കുക.

കേരള മോഡൽ

ദീർഘമായ മഴക്കാലത്തെ പരിഗണിച്ചുള്ളതായിരുന്നു കേരളത്തിലെ വീടുകൾ. നമ്മുടെ തനത് വാസ്തുവിദ്യയ്ക്ക് വിദേശത്ത് പോലും ഒട്ടേറെ ആരാധകരുണ്ട്. നാലുകെട്ട്, എട്ടുകെട്ട് തുടങ്ങിയ വീടുകൾ കേരളത്തിന് മാത്രം സ്വന്തമാണ്. ഇത്തരം വീടുകളുടെ വിവിധദിശകളെ തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി എന്നാണ് വിളിച്ചിരുന്നത്. നടുമുറ്റം ഇതിന്റെ പ്രത്യേകതയാണ്.

ഇതിന് പുറമേ, തെങ്ങ്, പന എന്നിവയുടെ ഓല, വൈക്കോൽ, പുല്ല് തുടങ്ങിയവ കൊണ്ടും വീടുകൾ നിർമിച്ചിരുന്നു. ഇതിന്റെ തറ ചാണകം ഉപയോഗിച്ചാണ് മെഴുകി യിരുന്നത്.