വിട പറഞ്ഞ ഭാര്യയ്ക്കായി 'മിനി താജ്മഹൽ' നിർമിച്ച സാധാരണക്കാരൻ; ഒടുവിൽ ഇരുവരും മണ്ണിൽ ഒരുമിച്ചു
ആഗ്രയിലെ താജ്മഹലിനോളം വലുപ്പമില്ലെങ്കിലും കാഴ്ചയിൽ അതേപോലെ തോന്നിപ്പിക്കുന്ന ഒന്നിനാണ് ഖാദ്രി രൂപം നൽകിയത്. ബീഗം മരിച്ചതിന്റെ തൊട്ടടുത്ത വർഷം 2012ൽ തന്റെ വീടിനോട് ചേർന്നുള്ള വയലിൽ നിർമാണം ആരംഭിച്ചു. എന്നാൽ വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പല ഘട്ടങ്ങളിലും കരുതിവച്ചിരുന്ന പണം

ആഗ്രയിലെ താജ്മഹലിനോളം വലുപ്പമില്ലെങ്കിലും കാഴ്ചയിൽ അതേപോലെ തോന്നിപ്പിക്കുന്ന ഒന്നിനാണ് ഖാദ്രി രൂപം നൽകിയത്. ബീഗം മരിച്ചതിന്റെ തൊട്ടടുത്ത വർഷം 2012ൽ തന്റെ വീടിനോട് ചേർന്നുള്ള വയലിൽ നിർമാണം ആരംഭിച്ചു. എന്നാൽ വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പല ഘട്ടങ്ങളിലും കരുതിവച്ചിരുന്ന പണം തീർന്നു പോയതോടെ നിർമാണം തടസ്സപ്പെട്ടുകൊണ്ടിരുന്നു. ഘടന പൂർത്തിയാക്കാൻ രണ്ടുവർഷമാണ് വേണ്ടിവന്നത്. 2014 ആയപ്പോഴേക്കും 23 ലക്ഷത്തോളം രൂപ ഖാദ്രി ചെറുതാജ്മഹലിനായി ചെലവഴിച്ചു കഴിഞ്ഞിരുന്നു.
അതിനോടകം ഈ വേറിട്ട നിർമ്മിതിയുടെ നിർമാണം പ്രശസ്തി നേടി. അങ്ങനെ ഭരണകൂടങ്ങൾ ധനസഹായം നൽകാമെന്ന വാഗ്ദാനവുമായി രംഗത്തെത്തി. എന്നാൽ ആ സഹായങ്ങൾ നിരസിച്ച ഖാദ്രി തന്റെ ഗ്രാമത്തിലെ കുട്ടികൾക്കായി അംഗീകാമുള്ള ഒരു സ്കൂൾ നിർമ്മിച്ചു നൽകണമെന്ന ആഗ്രഹമാണ് മുന്നോട്ടുവച്ചത്. ഇതിനുവേണ്ടി തന്റെ പക്കൽ അവശേഷിച്ചിരുന്ന അവസാന ഭൂമി അദ്ദേഹം വിട്ടു നൽകുകയും ചെയ്തു.
കെട്ടിടത്തിന്റെ ഭൂരിഭാഗം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നെങ്കിലും മാർബിൾ വിരിക്കുന്നതിനായി വീണ്ടും ലക്ഷങ്ങൾ കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു ഖാദ്രി. പെൻഷനായി കിട്ടിയിരുന്ന തുക മറ്റൊന്നിനും ചെലവഴിക്കാതെ അദ്ദേഹം മാർബിൾ വാങ്ങുന്നതിനായി നീക്കിവച്ചു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കും മുമ്പ് തന്നെ വാഹനാപകടത്തിൽ അദ്ദേഹം മരണപ്പെടുകയായിരുന്നു. സമ്പാദിച്ച പണംകൊണ്ട് മാർബിൾ വാങ്ങാനായി ജയ്പൂരിലേയ്ക്ക് പോകാനുള്ള തയാറെടുപ്പുകൾക്കിടെയിരുന്നു മരണം.
ഭാര്യയോടുള്ള ഖാദ്രിയുടെ അടങ്ങാത്ത സ്നേഹം മനസ്സിലാക്കിയ കുടുംബം അവരുടെ ശവകുടീരത്തിന് അരികിൽ തന്നെയാണ് ഖാദ്രിയെയും അടക്കം ചെയ്തത്. അദ്ദേഹം ആഗ്രഹിച്ചതുപോലെ പ്രണയ സ്മാരകം എന്നെങ്കിലും പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ലെങ്കിലും ഇതേക്കുറിച്ച് കേട്ടറിഞ്ഞ് ധാരാളമാളുകൾ ഇവിടേക്ക് എത്തുന്നുണ്ട്.