സമൂഹമാധ്യമങ്ങൾ സജീവമായി ഉപയോഗിക്കുന്നവർ അനീഷ് ഭഗത് എന്ന ഇൻഫ്ലുവൻസർ പങ്കുവയ്ക്കുന്ന ദൃശ്യങ്ങളും ധാരാളം കണ്ടിട്ടുണ്ടാവും. പല വിഡിയോകളിലും തന്റെ വീട്ടിൽ ജോലിക്ക് എത്തുന്ന രേഷ്മ എന്ന വനിതയെയും അനീഷ് ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങൾ സജീവമായി ഉപയോഗിക്കുന്നവർ അനീഷ് ഭഗത് എന്ന ഇൻഫ്ലുവൻസർ പങ്കുവയ്ക്കുന്ന ദൃശ്യങ്ങളും ധാരാളം കണ്ടിട്ടുണ്ടാവും.  പല വിഡിയോകളിലും തന്റെ വീട്ടിൽ ജോലിക്ക് എത്തുന്ന രേഷ്മ എന്ന വനിതയെയും അനീഷ്  ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.  കൊണ്ടെന്റ് ക്രിയേഷനിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വായ്പ  പോലും എടുക്കാതെ രേഷ്മ പുതിയ വീട് വാങ്ങിയത്.

അനീഷിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവർക്ക് സുപരിചിതയാണ് രേഷ്മ. തുടക്കത്തിൽ ഒരു കൗതുകത്തിന് രേഷ്മയെയും വിഡിയോകളിൽ ഉൾപ്പെടുത്തിയെങ്കിലും പിന്നീട് രേഷ്മ വിഡിയോയിലെ സ്ഥിരംസാന്നിധ്യമായി. ഒരു വർഷമായി വ്യത്യസ്ത ബ്രാൻഡുകൾക്ക് വേണ്ടി അനീഷ് തയ്യാറാക്കുന്ന കൊണ്ടെന്റുകളുടെ ഭാഗമാണ് രേഷ്മ. അങ്ങനെ കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം രേഷ്മയ്ക്കും കിട്ടിത്തുടങ്ങി.  വളരെ പരിമിതമായ സ്ഥലത്ത് അസൗകര്യങ്ങൾക്ക് നടുവിലായിരുന്നു രേഷ്മയുടെ ജീവിതം. രേഷ്മയും കുടുംബവും അനീഷിനും സുഹൃത്തുക്കൾക്കും തങ്ങളുടെ വീട്ടിൽ വിരുന്നു നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രേഷ്മ മുൻപ് ജീവിച്ചിരുന്ന കെട്ടുറപ്പില്ലാത്ത ഒറ്റ മുറി വീടിൻ്റെ ദൃശ്യങ്ങളും അതോടൊപ്പം ശ്രദ്ധ നേടി.

ADVERTISEMENT

സ്വന്തമായി നല്ല ഒരു വീട് ഉണ്ടാവുക എന്നത് രേഷ്മയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. പുതിയ വീടിന്റെ ഹോം ടൂറും ഗൃഹപ്രവേശനവും എല്ലാം അനീഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.  രേഷ്മയുടെ കുടുംബത്തിൽ നിന്നും ആദ്യമായാണ് ഒരാൾക്ക് ഇങ്ങനെയൊരു നേട്ടം കൈവരിക്കാനാവുന്നത്.  വലിയ രണ്ട് മുറികളാണ് പുതിയ വീട്ടിൽ ഉള്ളത്. ലിവിങ് ഏരിയയും ബെഡ്റൂമും ചേർന്നതാണ് ആദ്യത്തെ മുറി. ഇതിന് തൊട്ടു പിന്നിലായി ഡൈനിങ് ഏരിയയും കിച്ചണും ഉൾപ്പെടുത്തിയിരിക്കുന്നു. 

അതുകൊണ്ടും തീർന്നില്ല, രേഷ്മയ്ക്കായി മറ്റൊരു സർപ്രൈസും അനീഷ് ഒരുക്കി. പ്രമുഖ ബ്രാൻഡുമായി സഹകരിച്ച് പുതിയ വീടിന്റെ ഇന്റീരിയർ ഫർണിഷ് ചെയ്തുമനോഹരമാക്കി. അവിടേക്ക് പ്രവേശിക്കുന്ന രേഷ്മയുടെ സന്തോഷവും റീലിൽ കാണാം.

ADVERTISEMENT

തന്റെ ജീവിതം ഒരിക്കലും ഇത്രയും ലളിതമായിരുന്നില്ല എന്നും അടക്കാനാവാത്ത സന്തോഷമുണ്ടെന്നും രേഷ്മ പറയുന്നു. സന്തോഷകരമായ മുഹൂർത്തങ്ങളുടെ വിഡിയോ പങ്കുവച്ച് ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീട്ടു ജോലിക്കെത്തുന്ന വരെ അവഗണിച്ചും മാറ്റിനിർത്തിയും മനുഷ്യരാണെന്ന പരിഗണന പോലും നൽകാൻ മടിക്കുന്നവർക്കിടയിൽ അനീഷിനെ പോലുള്ളവർ മാതൃകയാണെന്ന് ധാരാളം ആളുകൾ പ്രതികരിക്കുന്നുണ്ട്. രേഷ്മയുടെ സ്വപ്നം സഫലമായതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നവരാണ് ഏറെയും.  

English Summary:

Influencer help maid to buy her dreamhome- Life story Viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT