മോഹൻലാലിന് വിൽക്കാൻ ആഗ്രഹിച്ച ജനൽ, പോസ്റ്റ് ഓഫിസ് വീടാക്കിയ ജോയ് മാത്യു; ഓർമക്കുറിപ്പ്
ചലച്ചിത്രനടനും സംവിധായകനുമായ ജോയ് മാത്യുവിനോടൊപ്പം ഒരു റിനോവേഷൻ പദ്ധതി നിർവഹിക്കുകയുണ്ടായി. ജോയേട്ടനും ഞാനും പണ്ടേ ആത്മസുഹൃത്തുക്കളാണ്. ജോയേട്ടന്റെ ജീവിതത്തിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്ന കാലം. നിരപ്പലകയിട്ട പീടികയ്ക്കുള്ളിൽ നിൽക്കുന്നതുപോലുള്ള അവസ്ഥയായിരുന്നു എനിക്കും. അടുത്തുള്ളവർക്കുപോലും എന്നെ
ചലച്ചിത്രനടനും സംവിധായകനുമായ ജോയ് മാത്യുവിനോടൊപ്പം ഒരു റിനോവേഷൻ പദ്ധതി നിർവഹിക്കുകയുണ്ടായി. ജോയേട്ടനും ഞാനും പണ്ടേ ആത്മസുഹൃത്തുക്കളാണ്. ജോയേട്ടന്റെ ജീവിതത്തിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്ന കാലം. നിരപ്പലകയിട്ട പീടികയ്ക്കുള്ളിൽ നിൽക്കുന്നതുപോലുള്ള അവസ്ഥയായിരുന്നു എനിക്കും. അടുത്തുള്ളവർക്കുപോലും എന്നെ
ചലച്ചിത്രനടനും സംവിധായകനുമായ ജോയ് മാത്യുവിനോടൊപ്പം ഒരു റിനോവേഷൻ പദ്ധതി നിർവഹിക്കുകയുണ്ടായി. ജോയേട്ടനും ഞാനും പണ്ടേ ആത്മസുഹൃത്തുക്കളാണ്. ജോയേട്ടന്റെ ജീവിതത്തിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്ന കാലം. നിരപ്പലകയിട്ട പീടികയ്ക്കുള്ളിൽ നിൽക്കുന്നതുപോലുള്ള അവസ്ഥയായിരുന്നു എനിക്കും. അടുത്തുള്ളവർക്കുപോലും എന്നെ
ചലച്ചിത്രനടനും സംവിധായകനുമായ ജോയ് മാത്യുവിനോടൊപ്പം ഒരു റിനോവേഷൻ പദ്ധതി നിർവഹിക്കുകയുണ്ടായി. ജോയേട്ടനും ഞാനും പണ്ടേ ആത്മസുഹൃത്തുക്കളാണ്. ജോയേട്ടന്റെ ജീവിതത്തിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്ന കാലം. നിരപ്പലകയിട്ട പീടികയ്ക്കുള്ളിൽ നിൽക്കുന്നതുപോലുള്ള അവസ്ഥയായിരുന്നു എനിക്കും. അടുത്തുള്ളവർക്കുപോലും എന്നെ അറിയില്ല. നിരപ്പലകയിലെ വിടവിനുള്ളിലൂടെ ഭാവിയെ ഭൂതം പിടിക്കുന്നതായി ഞാൻ കണ്ടു.
സിനിമയും പാട്ടും നാടകവും ചിത്രകലയും നാടകയുദ്ധങ്ങളും അരങ്ങു തകർത്ത കോഴിക്കോടൻ ടൗൺഹാളിന്റെ പടിഞ്ഞാറൻ വരാന്തയിൽ എന്നെപ്പോലുള്ള ജീവികൾ വസന്തത്തിന്റെ ഇടിമുഴക്കം വയനാട് ചുരമിറങ്ങി കാരപ്പറമ്പ് അണ്ടി കമ്പനിയുടെ പുറകിലെത്തിയെന്ന് വിശ്വസിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. കോഴിക്കോട്ടെ മാനുവൽ സൺസ് ടവറിലെ ‘മെയിൻ ഫ്രെയിം’ എന്ന ഷോപ്പാണ് എന്റെ ജീവിതത്തെ മറച്ചുവച്ചിരുന്ന നിരപ്പലക നീക്കിത്തന്നത്.
സർവജനങ്ങളുടെയും ഏകാശ്രയമായ പ്രേമേട്ടന്റെ വകയാണ് മെയിൻ ഫ്രെയിം. ആ ഷോപ്പിലെ പഴയ കഴുക്കോലുകൾകൊണ്ടു നിർമിച്ച ബെഞ്ചിലിരുന്നാണ് ജോയേട്ടൻ ആ കാര്യം പറഞ്ഞത്. ‘അളിയൻ മലാപ്പറമ്പിലെ ഒരു പോസ്റ്റ് ഓഫിസ് വാങ്ങിയിട്ടുണ്ട്.’ ഞാൻ ഞെട്ടിപ്പോയി, പൊലീസ് സ്റ്റേഷനും പോസ്റ്റ് ഓഫിസുമൊക്കെ നമുക്കിങ്ങനെ വാങ്ങാൻ പറ്റുമോ? എന്റെ സംശയം ഞാൻ ജോയേട്ടനോടു ചോദിച്ചു. സ്വകാര്യവൽക്കരണത്തിന്റെ കാലത്ത് എന്തും ഇങ്ങനെ വാങ്ങാമെന്നു പറഞ്ഞ് ജോയേട്ടൻ ഉറക്കെ ചിരിച്ചു.
സത്യത്തിൽ മൂപ്പരുടെ അളിയൻ മലാപ്പറമ്പ് പോസ്റ്റ് ഓഫിസ് ആയി പ്രവർത്തിക്കുന്ന ഒരു പഴയ കോൺക്രീറ്റ് വീട് 11 ലക്ഷം രൂപയ്ക്കു വാങ്ങിക്കുകയായിരുന്നു. പി. ഒ. മലാപ്പറമ്പ് എന്നു പറയുന്ന ആ കെട്ടിടം വാങ്ങാനുള്ള ധൈര്യം അപാരമാണ്. കാരണം, ഗവൺമെന്റ് കുടിയേറിയ കെട്ടിടം കുടിയിറക്കാൻ അത്ര എളുപ്പമല്ല. പോസ്റ്റ് ഓഫിസ് വീടാക്കിയ കഥയിലെ ബാക്കി വിശേഷങ്ങള്‍ ഇങ്ങനെ:
ചിങ്ങത്തിലെ ചിണുങ്ങിച്ചിണുങ്ങി മഴയില്ലാത്ത ദിവസമാണു മലാപ്പറമ്പിലെ പച്ച വീട്ടിലേക്കു ഞങ്ങൾ കയറിച്ചെന്നത്. ഉച്ചകഴിഞ്ഞ നേരമാണ്. കോളിങ് ബെല്ലടിച്ചപ്പോൾ പച്ച ടീഷർട്ടും ലുങ്കിമുണ്ടുമുടുത്ത് കഥാനായകൻ വന്നു. ‘അല്ല പഹയന്‍മാരെ, ഇങ്ങള് വരില്ലെന്നാ ഞാൻ വിചാരിച്ചത്. ഊണും കഴിഞ്ഞ് ഒന്നു കിടക്കാൻ നോക്കിയതാ.’ ജോയ് മാത്യുവിന്റെ കനത്ത ശബ്ദം പുറത്തു വീണു. കണ്ണിൽ ഉറക്കച്ചടവുണ്ട്. മീനും കൂട്ടി ആഘോഷമായി ഊണുകഴിച്ച ഉടനായതുകൊണ്ടാവും മൂപ്പര് വിയർത്തു കുളിച്ചു നിൽപ്പാണ്. ‘ഇന്നു പുലർച്ചെയാ വീട്ടില്‍ വന്നത്, ഷൂട്ടിങ്ങുണ്ടായിരുന്നു. ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല.’
ജോയ് മാത്യു അകത്തേക്കു നടന്നു. ഞങ്ങൾ അനുസരണയുള്ള അനുചരൻമാരായി വീടിന്റെ മുകളിലേക്കു കോണിപ്പടികൾ കയറി. പഴയ മലാപ്പറമ്പ് പോസ്റ്റ് ഓഫിസാണ് ഈ വീട്. അകത്ത് ഒരു നടന്റെ വീട്ടിലെ അലങ്കാരങ്ങളൊന്നുമില്ല. ഉള്ളത് പഴയ ഗ്രാമഫോൺ പെട്ടിയും തബലയും. പിന്നെ പഴമയുടെ കുറെ അടയാളങ്ങളും. ഒരു തനി കോഴിക്കോട്ടുകാരന്റെ പുര.
ഞാൻ ജനിച്ചു വളർന്ന സ്ഥലമാണ് കോഴിക്കോട്. പക്ഷേ ഞാനിതുവരെ ഇവിടെ വീടു വച്ചിട്ടില്ല.
‘അപ്പോ നിങ്ങള് വീട് പോസ്റ്റ് ഓഫിസിനു വാടകയ്ക്കു കൊടുത്തതാണോ?’
‘അല്ലെടോ, ഇവിടെ പണ്ട് പോസ്റ്റ് ഓഫിസ് ഉണ്ടായിരുന്നു. ഈ കെട്ടിടത്തിന്റെ ഉടമയിതു വിൽക്കാൻ വച്ചു. കുറെ കൊല്ലം മുൻപാണ്. അന്ന് എന്റെയടുത്ത് പൈസയൊന്നുമില്ല. ആകെ പൊട്ടിപ്പൊളിഞ്ഞ് നിൽക്കുകയാണ്. അപ്പോൾ അളിയൻ, സരിൻ തോമസ് വാങ്ങിക്കാമെന്നു പറഞ്ഞു. അങ്ങനെയാണ് എന്റെ സുഹൃത്തിൽനിന്ന് 11 ലക്ഷം ഉറുപ്പികയ്ക്ക് ഇതു സ്വന്തമാക്കിയത്.
സരിൻ അമേരിക്കയിലാണ്. രണ്ടുകൊല്ലം കൂടുമ്പോഴേ നാട്ടിൽ വരൂ. പിന്നെ ഞാനെന്തിനാ വേറെ വീടന്വേഷിക്കുന്നത്. ഞാനിങ്ങോട്ടു താമസം മാറ്റാമെന്നു വച്ചു. ആ സമയത്ത് ഇവിടെ പോസ്റ്റ് ഓഫിസ് ഉണ്ട്. അവർ പെട്ടെന്നൊന്നും ഒഴിഞ്ഞു തരില്ല. വേറൊരു കെട്ടിടം കാണിച്ചു കൊടുത്താൽ മാറാമെന്നവർ കണ്ടീഷൻ വച്ചു. ഞങ്ങൾ കുറെ കെട്ടിടങ്ങൾ കാണിച്ചു. അതൊന്നും അവർക്കു പിടിച്ചില്ല. അവസാനം അവർ കെട്ടിടത്തിന്റെ മുകൾനിലയിലേക്കു മാറാമെന്നായി. ‘നിങ്ങൾ താഴെ താമസിച്ചോ’ എന്നൊരു ‘ഔദാര്യ’വും തന്നു. പക്ഷേ സ്വൈര്യം കിട്ടണ്ടേ. രാവിലെ മുതൽ ബഹളം തുടങ്ങും. മുകളിൽ നിന്നും രാവിലെ മുതൽ സ്റ്റാമ്പിൽ സീൽ വച്ചുള്ള അടിയാ. പോരെങ്കിൽ രാവിലെ തന്നെ പലരും വീട്ടിലേക്കു കയറിവരും. ‘എനിക്കൊരു മണിയോർഡർ ഇണ്ടായിനീ, സ്റ്റാമ്പ് വേണം, ഇൻലന്റ് വേണം’ എന്നൊക്കെ പറഞ്ഞ്. പോസ്റ്റ് ഓഫിസ് മാറ്റിയപ്പോഴാ ഇവിടെ സമാധാനം വന്നത്.’ ജോയേട്ടൻ പറഞ്ഞു.
ആശാൻ മുളകൊണ്ടുള്ള ചാരുകസേരയിൽ ചമ്രം പടിഞ്ഞിരിപ്പാണ്. വീട്ടിൽ ഇങ്ങനെയുള്ള ഹാൻഡിക്രാഫ്റ്റ് – ആന്റിക് സാധനങ്ങൾ കൊണ്ടാണ് കസേര, മേശ, ചാരുകസേര, ടീപ്പോയി, വാതിൽ, ജനൽ എന്നു വേണ്ട എല്ലാം നിർമിച്ചിരിക്കുന്നത്. അല്ലെങ്കിലും ആന്റിക് സാധനങ്ങളോടു പണ്ടേ ജോയേട്ടന് ഇത്തിരി ഇഷ്ടം കൂടുതലാണ്.
അതെപ്പറ്റി ജോയേട്ടൻ പറയുന്നത് ഇതാണ്: എനിക്കീ പഴയ സാധനങ്ങളോടു ഭയങ്കര ക്രേസാണ്. ജയൻ ബിലാത്തികുളമാണ് അന്ന് എന്റെയൊരു ഗഡി. ഓനും ഞാനും കൂടെ പഴയ സാധനങ്ങൾ വാങ്ങി വിൽക്കുന്ന പരിപാടി തുടങ്ങി. എനിക്കൊരു മാരുതി വാൻ ഉണ്ട്. ഞങ്ങളതുംകൊണ്ട് ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടിയിലൊക്കെ ചുറ്റും. എവിടെയെങ്കിലും വീട് പൊളിക്കുന്ന സാധനങ്ങൾ കണ്ടാൽ വാങ്ങും. ഈ വീടിന്റെ മുൻവശത്തെ വാതിൽ ഞാൻ 6000 ഉറുപ്പികയ്ക്ക് കൊയിലാണ്ടിയിൽനിന്നും വാങ്ങിയതാണ്. ഇതിനു നീളം കുറവായിരുന്നു. ആൾക്കാർ തടഞ്ഞു വീഴും. പലരുടെയും കാലൊക്കെ ഉളുക്കിയിട്ടുണ്ട്. നമ്മളെപ്പോഴും ആൾക്കാരോടു പറയണം. ‘തല മുട്ടാതെ നോക്കണേ.’ അന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്, പഴയ തറവാടിന്റെ വാതിലൊന്നും വെക്കരുത്. ഒരുപാട് മരണവും ദുരന്തങ്ങളുമൊക്കെ കടന്നുപോയ വഴിയാകും. എന്നാപ്പിന്നെ അതൊന്നു കാണട്ടെ എന്നു വിചാരിച്ചു. എന്നിട്ടെന്താ, എനിക്കീ വീടും വാതിലുമൊക്കെ സൗഭാഗ്യമാണ് തന്നത്. ജോയേട്ടൻ പൊട്ടിച്ചിരിച്ചു.
ജോയേട്ടൻ തുടർന്നു: അന്ന് മോഹൻലാലിനു പഴയ സാധനങ്ങളോടു ക്രേസുണ്ടെന്ന് ആരൊക്കെയോ പറഞ്ഞുകേട്ടു. ആ ഒരു കേൾവിയുടെ ബലത്തിൽ ഞങ്ങൾ നരിക്കുനിയിലെ ഒരു വീട് പൊളിച്ചതു കാണാൻ പോയി. അവിടെ ഒരു ജനൽ വിൽക്കുന്നുണ്ട്. ആ ജനലിന്റെ അഴികളിൽ സപ്തസ്വരങ്ങളാണ്. ഒരു വടിയെടുത്ത് തൊട്ടാൽ സരിഗമ പധനിസ കേൾക്കാം. മോഹൻലാലിനെ പരിചയമുണ്ടെങ്കിൽ ഇത് അയാൾ ഉറപ്പായും വാങ്ങിക്കുമെന്ന് ആ വീട്ടുകാരൻ പറഞ്ഞു കേറ്റി. അയാൾ അന്നതിനു പറഞ്ഞത് ഏഴായിരം ഉറുപ്പിക. ഞങ്ങൾ മാക്സിമം മൂവായിരം വരെ പറഞ്ഞു. 1998 ലാണ്. അന്നതു ഭയങ്കര പൈസയാണ്. പിന്നെ ഞങ്ങള്‍ ആലോചിച്ചു. ഇതിപ്പം എങ്ങനെ മോഹന്‍ലാലിനു കൊടുക്കും. ഞങ്ങൾക്ക് ലാലിന്റെ അടുത്ത് ചെന്നെത്താൻ ഒരു മാർഗവുമില്ല. അങ്ങനെ ആ കച്ചോടം നടന്നില്ല. ജനലുംകൊണ്ട് നടക്കാൻ പറ്റില്ലല്ലോ. അപ്പോഴാണ് ജയൻ പഴയ വീടു പൊളിച്ചു പണിയുന്ന ഏർപ്പാട് തുടങ്ങിയത്. അതിനൊരു ഫിലോസഫിയും ഉണ്ടാക്കി. ‘വീടുകൾ പൊളിക്കേണ്ടതില്ല, പുതുക്കിപ്പണിതാൽ മതി.’ ഞങ്ങളത് പ്രചരിപ്പിച്ചു. ഓന് കുറെ കച്ചോടം കിട്ടി. എന്റെ വീടു റിനൊവേറ്റ് ചെയ്യാൻ ഉപയോഗിച്ചത് കോഴിക്കോട്ടെ പഴയൊരു സർക്കാർ ഓഫിസ് പൊളിച്ചപ്പോഴുള്ള ജനലുകളും വാതിലുകളുമൊക്കെയാണ്.
ജയന്റെ വീടു മുഴുവൻ ഇങ്ങനത്തെ സാധനങ്ങളാണ്. അവിടെ കേറാൻ പറ്റൂല. പോയാൽ ഓന്‍ ക്ലാസ് തുടങ്ങും. ‘ഇത് 1950 ലെ സാധനമാണ്, ഇതു റാവു ബഹദൂറിനോട് വാങ്ങിയതാണ്.’ എന്നൊക്കെ. ഞാൻ പറയും, ‘എടോ ഞാൻ മ്യൂസിയത്തിലല്ല വന്നത്. നിന്റെ വീട്ടിലാ. കുറച്ചു നേരം ഇരിക്കട്ടെ എന്ന്.’
മുൻപ് ജോയ് മാത്യു, പോസ്റ്റ് മലാപ്പറമ്പ് എന്നു പറയുന്നിടത്ത് ഇന്ന് ജോയ് മാത്യു എന്നു മാത്രം വിലാസമെഴുതിയാൽ എഴുത്ത് കിട്ടും. പ്രശസ്തനായപ്പോൾ ജോയ് മാത്യു സ്വയം പോസ്റ്റ് ഓഫിസായി മാറി.