പുതിയ വീട്ടിലെ അപ്പർ ലിവിങ്; പിന്നീട് തുണിയുണക്കൽ കേന്ദ്രം! അനുഭവം
പുതിയകാല ഇരുനില വീടുകളിലെ സാന്നിധ്യമാണ് ഇപ്പോൾ അപ്പർ ലിവിങ്. ശരിക്കും ഇന്നത്തെ ജീവിതസാചര്യത്തിൽ പല വീടുകളിൽ ഇതിന്റെ ആവശ്യമില്ല. പത്തിരുപത് പടികൾ കയറി ഒന്നാം നിലയിലെ ലിവിങ്ങിൽ പോയി ആരിരിക്കാൻ? താഴത്തെ സ്വീകരണമുറിയിൽ പോലും വല്ലപ്പോഴുമാണ് ആളനക്കമുള്ളത്. മാസങ്ങൾ കഴിയുമ്പോൾ അപ്പർ ലിവിങ് തുണിയുണക്കൽ

പുതിയകാല ഇരുനില വീടുകളിലെ സാന്നിധ്യമാണ് ഇപ്പോൾ അപ്പർ ലിവിങ്. ശരിക്കും ഇന്നത്തെ ജീവിതസാചര്യത്തിൽ പല വീടുകളിൽ ഇതിന്റെ ആവശ്യമില്ല. പത്തിരുപത് പടികൾ കയറി ഒന്നാം നിലയിലെ ലിവിങ്ങിൽ പോയി ആരിരിക്കാൻ? താഴത്തെ സ്വീകരണമുറിയിൽ പോലും വല്ലപ്പോഴുമാണ് ആളനക്കമുള്ളത്. മാസങ്ങൾ കഴിയുമ്പോൾ അപ്പർ ലിവിങ് തുണിയുണക്കൽ കേന്ദ്രമായി മാറ്റുന്നതാണ് പൊതുവിൽ കണ്ടുവരുന്നത്. തുണിയുണക്കാൻ എന്തിന് ഇത്രയും വലിയ ഒരിടം നിർമിക്കണം?
മുകൾനിലയിലെ രണ്ട് ബെഡ്റൂമുകൾ മിക്കവാറും താഴത്തെ ബെഡ്റൂമിന് മുകളിൽ വരത്തക്കവിധമായിരിക്കുമല്ലോ പ്ലാൻ ചെയ്യുന്നത്. സ്വഭാവികമായും ഗ്രൗണ്ട് ഫ്ലോറിലെ ഡൈനിനിന്റെ അത്രയും വിസ്തീർണ്ണത്തിൽ മുകൾനിലയിൽ ഒരു സ്‌പേസ് രൂപപ്പെടും. കാലക്രമേണ അത് അനാവശ്യമാവും. സാധനങ്ങൾ കൂട്ടിയിടാൻ അല്ലെങ്കിൽ തുണിയുണക്കാനാകും പിന്നീടവിടം ഉപകാരപ്പെടുക.
എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?
അതാണ് പ്ലാനിങ്ങിലെ പിഴവ്. പ്ലാൻ എന്നത് കുറേ റൂമുകൾ ചേർത്തുവയ്ക്കലാണെന്ന തെറ്റിധാരണയാണ് ആദ്യംമാറ്റേണ്ടത്. പ്ലാൻ എന്നാൽ റൂമുകളുടെ എണ്ണപ്പെരുക്കമോ വീടിന്റെ വിസ്തീർണ്ണ വലുപ്പമോ എലിവേഷനിലെ ധാരാളിത്തമോ ഷോ വാളുകളോ ഒന്നുമല്ല.
മറിച്ച് വീട്ടിൽ താമസിക്കുന്നവരുടെ ജീവിതരീതിയും ചലന രീതികളും കണ്ടറിഞ്ഞ് ചർച്ചചെയ്ത് ഒരു ഇടത്തെ രൂപപ്പെടുത്തലാണ്. ചിലപ്പോൾ ഒരു പ്ലാനിനകത്ത് ഒരു റൂം പോലും ഉണ്ടാകണമെന്നുമില്ല. പ്ലാൻ ഒരു കലയാണ്. സാഹിത്യരൂപത്തിൽ പറഞ്ഞാൽ പ്ലാൻ ഒരു കവിതയാണ്.
ആ കവിതയെ ഭൂമിയുടെ പ്രതലത്തിൽ ഭൗതികമായി താങ്ങി നിർത്തുന്നതിന് മാത്രമാണ് നാം സിവിൽ എൻജിനീയറിങ്ങിന്റെ പിന്തുണ തേടുന്നതും. അതുകൊണ്ട് മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ആവശ്യങ്ങളെപ്പറ്റിയും അറിയുന്ന ആർക്കും വീടിന്റെയോ മറ്റേതൊരു കെട്ടിടത്തിന്റെയോ പ്ലാൻ നിർമിക്കാം എന്നാണ് എന്റെ അഭിപ്രായം.
അത് ആർക്കിടെക്റ്റാകാം സിവിൽ എൻജിനീയറാകാം ആശാരിയാകാം മെക്കാനിക്കൽ എൻജിനീയറാകാം ഡിപ്ലോമക്കാരനാകാം ഐടിഐക്കാരനാകാം പെട്ടിക്കടക്കാരനാകാം കൂലിപ്പണിക്കാരനാകാം സ്കൂൾ വിദ്യാർഥിയാകാം. അതിനെ ക്രമപ്പെടുത്താനും എൻജിനീയറിങ്ങിനും മാത്രമായി അതാത് വിദഗ്ധർക്ക് ഇടപെട്ടാൽ മതിയാവും. അതിനാൽ എല്ലാവരും പ്ലാൻ വരയ്ക്കട്ടെ. അവർ വരച്ച പ്ലാനുമായി വിദഗ്ധരെ കാണട്ടെ. വിശദമായി ചർച്ച ചെയ്യട്ടെ. തിരുത്തലുകൾ ഉണ്ടാകട്ടെ. അങ്ങനെയാണ് ഒരു സ്വപ്നഭവനം ഉരുത്തിരിഞ്ഞുവരേണ്ടത്.