ക്വാളിറ്റി ലക്ഷ്വറിയുടെ പര്യായമായി ‘കോണ്ടോർ ബിൽഡേഴ്സ്’; ഇന്ത്യയ്ക്ക് അകത്തും പുറത്തും സാന്നിധ്യം
ഇന്ത്യയിലെയും യുഎഇയിലെയും ഖത്തറിലെയും പ്രധാന നഗരങ്ങളിൽ തലയുയർത്തി നിൽക്കുന്ന ആഡംബര പദ്ധതികളിലൂടെ കോണ്ടോർ എന്ന പേര് നമുക്കെല്ലാം പരിചിതമാണ്. 41 വര്‍ഷത്തെ പാരമ്പര്യവും നാനൂറിലധികം പ്രോജക്റ്റുകളുടെ അനുഭവ സമ്പത്തുമായി കൺസ്ട്രക്ഷൻ രംഗത്തെ അതികായരാണ് ദുബായ് ആസ്ഥാനമായുള്ള കോണ്ടോർ ഡെവലപ്പേഴ്സ്.

തിരുവനന്തപുരം ഇൻഫോസിസിന് എതിർവശമുള്ള കോണ്ടോർ സൈബർ ഗാർഡൻസിൽ നിലവിൽ നാല് പ്രോജക്ടുകളാണുള്ളത്. നിർമാണം പൂർത്തിയായ കാർനേഷൻസ്, കാസിയ, നിർമാണം നടന്നു കൊണ്ടിരിക്കുന്ന ഐറിസ്, നിർമാണം ഉടനാരംഭിക്കുന്ന ടുലിപ്സ്. ഐറിസിന്റെ വിശേഷങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ആഡംബരത്തിലൂന്നി മനോഹരമായാണ് ഐറിസിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. 2 ബിഎച്ച്കെ, 3 ബിഎച്ച്കെ, 4 ബിഎച്ച്കെ അപ്പാർട്ട്മെന്റുകൾ ലഭ്യമാണ്. ഡിസംബറിലാണ് ഈ പ്രോജക്റ്റിന്റെ ഹാൻഡ് ഓവർ നടക്കുന്നത്. നിങ്ങൾക്ക് നേരിട്ടുവന്ന് പ്രോജക്ടിന്റെ തൽസ്ഥിതി വീക്ഷിക്കുകയും അപ്പാർട്ട്മെന്റ് സന്ദർശിക്കുകയും ചെയ്യാം. ഇഷ്ടപ്പെട്ടെങ്കിൽ കയ്യോടെ ബുക്കും ചെയ്യാം.
കോണ്ടോറിന്റെ നാല് പ്രോജക്റ്റുകളായ കാർനേഷൻസ്, കാസിയ, ഐറിസ്, ടുലിപ്സ് ഇവയിലെല്ലാം റൂഫ്‌ടോപ് പൂൾ വരുന്നുണ്ട്. ഇവിടെ നിന്നാൽ മനോഹരമായ കടലിന്റെ കാഴ്ചകളും ഒരുവശത്ത് ഇൻഫോസിസിന്റെയും ടെക്നോപാർക്കിന്റെയും മനോഹരമായ കാഴ്ചകളും കാണാം.
കോണ്ടോർ ഡെവലപ്പേഴ്സ് ദുബായിൽ പ്രവർത്തനം ആരംഭിച്ചിട്ട് 41 വർഷം കഴിഞ്ഞു. തുടക്കത്തിൽ കോൺട്രാക്റ്റ് വർക്കുകളാണ് ചെയ്തിരുന്നത്. പിന്നീടത് റിയൽഎസ്റ്റേറ്റിലേക്ക് മാറി. ദുബായിൽ മൂന്ന് പ്രോജക്റ്റുകളുടെ വർക്ക് നടന്നുകൊണ്ടിരിക്കുന്നു. മൂന്നു പ്രോജക്റ്റുകൾ ഇനിയും വരാനിരിക്കുന്നു. 1996 ലാണ് കോണ്ടോർ കേരളത്തിലേക്ക് പ്രവർത്തനം ആരംഭിച്ചതെന്നും ജനറൽ മാനേജർ ശ്രീജിത് നായർ പറഞ്ഞു. ഗ്ലോബൽ ബാക്ഗ്രൗണ്ട് ഉള്ള ബില്‍ഡറാണ് കോണ്ടോർ.
കോണ്ടോർ സൈബർ ഗാർഡൻസ് ഒരു ടൗൺഷിപ്പാണ്. 900 അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്നതാണിത്. ഇതിനെല്ലാം കൂടി ഒരു ക്ലബ് ഹൗസ് സൗകര്യവും ഇവിടെ ലഭ്യമാണ്. ഇതിൽ രണ്ട് ഇൻഡോർ ബാഡ്മിന്റൺ കോർട്ടും, വെളിയിൽ ഒരു സിന്തറ്റിക് ടെന്നിസ് കോർട്ട്, ബാസ്കറ്റ് ബോൾ കോർട്ട്, കൂടാതെ കഫറ്റേരിയ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ കുമാരപുരത്തെ കോണ്ടോർ പ്രിംറോസ് പ്രോജക്റ്റ് ഏകദേശം ഡിസംബറിലേക്ക് പൂർത്തിയാകുമെന്നും ശ്രീജിത് നായർ പറഞ്ഞു.
കുറവൻകോണത്തെ കോണ്ടോർ ഡാലിയ എന്ന പ്രോജക്റ്റിന്റെ പൈലിങ് വർക്കും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. പെറ്റ് ഫ്രണ്ട്ലിയും വയോജന സൗഹൃദവുമായാണ് ഈ സൂപ്പർ ലക്ഷുറി അപാർട്മെന്റ് ഒരുങ്ങുന്നത്. ഞങ്ങളുടെ എല്ലാ പ്രോജക്റ്റിലും ക്വാളിറ്റി, ലക്ഷ്വറി, കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കുക എന്നീ കാര്യങ്ങളിലാണ് ഫോക്കസ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിൽ 1983 –ൽ പ്രവർത്തനമാരംഭിച്ച ശേഷം കോണ്ടോർ ബിൽഡേഴ്സ് ഒരുപാട് പ്രോജക്റ്റുകൾ ചെയ്തിട്ടുണ്ട്. ദുബായ് മറീനയിൽ സ്ഥിതി ചെയ്യുന്ന മറീന സ്റ്റാർ, ജുമേര വില്ലേജ് ട്രയാങ്കിളിൽ സ്ഥിതി ചെയ്യുന്ന സോണറ്റ്, ജുമേര വില്ലേജ് സർക്കിളിൽ സ്ഥിതി ചെയ്യുന്ന കൺസെപ്റ്റ് 7 എന്നിവയാണ് പ്രധാന പ്രോജക്ടുകൾ. ദുബായ് മുനിസിപ്പാലിറ്റിയുടെ ബെസ്റ്റ് കോൺട്രാക്ടേഴ്സ് അവാർഡ് രണ്ടു വർഷം തുടർച്ചയായി നേടി. ഗവൺമെന്റ് ക്ലയന്റ്സിന്റെ പ്രോജക്റ്റുകളാണ് കൂടുതൽ ചെയ്തിരുന്നത്. അതിൽ ഹോസ്പിറ്റലുകൾ, പാർക്കുകള്‍, ഡാറ്റ സെന്റർ, മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. യുഎഇ ഗവൺമെന്റിനു വേണ്ടിയിട്ട് ചെയ്തിട്ടുള്ള സാറ്റലൈറ്റ് ലോഞ്ചിങ് സ്റ്റേഷൻ, അബുദാബിയിൽ ചെയ്തതും കോണ്ടോർ ബിൽഡേഴ്സാണ്. കോണ്ടോറിന്റെ വളരെ അഭിമാനകരമായ ഒരു പ്രോജക്റ്റായിരുന്നു അത്.
കോണ്ടോറിന്റെ ഇൻഡസ്ട്രിയൽ സ്റ്റാൻഡേർഡ് പ്രധാനമായും രണ്ട് പാരാമീറ്റേഴ്സാണുള്ളത്. ഒന്ന് ക്വാളിറ്റി, രണ്ട് സേഫ്റ്റി സ്റ്റാൻഡേർഡ്സ്. ക്വാളിറ്റിയും േസഫ്റ്റിയും മെയിന്റെയ്ൻ ചെയ്യുന്നതിനു വേണ്ടി വ്യക്തമായ നടപടിക്രമങ്ങൾ ഉണ്ടെന്ന് പ്രോജക്റ്റ് മാനേജർ ആന്റണി ജോസഫ് വ്യക്തമാക്കി. മെറ്റീരിയലുകളുടെ ക്വാളിറ്റി എന്നു പറയുന്നത് മെറ്റീരിയലുകളുടെ സോഴ്സിൽ നിന്ന് തുടങ്ങുന്നു. ഏറ്റവും സുതാര്യവും വിശ്വാസ്യവുമായ കേന്ദ്രങ്ങളിൽ നിന്നാണ് എല്ലാ മെറ്റീരിയലുകളും വാങ്ങുന്നത്. മികച്ച ഒരു എൻഡ് പ്രോഡക്റ്റ് ക്ലയന്റ്സിന് കൊടുക്കുക എന്നുള്ള കടമ അങ്ങേയറ്റം ചാരിതാർഥ്യത്തോടു കൂടി നിറവേറ്റുവാൻ സാധിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.