ഐടി മേഖലയിൽ ജോലി ചെയ്യുന്ന അമേരിക്കക്കാരി ലീന പെറ്റിഗ്രൂവിന് പണ്ടുമുതലേ ചെടികളോട് അടങ്ങാത്ത കമ്പമായിരുന്നു. അങ്ങനെ ജോലിത്തിരക്കുകൾക്കിടയിലും വീട്ടിൽ ഇഷ്ടമുള്ള ചെടികളൊക്കെ വളർത്താൻ ലീന സമയം കണ്ടെത്തി. ഒരു കൗതുകത്തിന് തുടങ്ങിയ ചെടി വളർത്തലിലൂടെ ഇന്ന് കോടികൾ സമ്പാദിക്കുകയാണ് ലീന. വീട് അലങ്കരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐടി മേഖലയിൽ ജോലി ചെയ്യുന്ന അമേരിക്കക്കാരി ലീന പെറ്റിഗ്രൂവിന് പണ്ടുമുതലേ ചെടികളോട് അടങ്ങാത്ത കമ്പമായിരുന്നു. അങ്ങനെ ജോലിത്തിരക്കുകൾക്കിടയിലും വീട്ടിൽ ഇഷ്ടമുള്ള ചെടികളൊക്കെ വളർത്താൻ ലീന സമയം കണ്ടെത്തി. ഒരു കൗതുകത്തിന് തുടങ്ങിയ ചെടി വളർത്തലിലൂടെ ഇന്ന് കോടികൾ സമ്പാദിക്കുകയാണ് ലീന. വീട് അലങ്കരിക്കാൻ വാങ്ങിയ ചെടികൾ വിറ്റുതുടങ്ങിയ ലീന ക്രമേണ ഇതൊരു ബിസിനസാക്കി മാറ്റുകയായിരുന്നു.

പരാജയങ്ങളിൽ പതറാതെ താൽപര്യത്തോടെ മുന്നോട്ട് പോയാൽ വിജയം കണ്ടെത്താനാവുമെന്ന പാഠം സ്വന്തം ജീവിതത്തിലൂടെ ലീന പഠിച്ചതാണ്. 2017ൽ സമ്മാനമായി ലഭിച്ച ഒരു ഗോൾഡൻ പോത്തോസ് ചെടി വീട്ടിനുള്ളിൽ വളർത്താൻ ശ്രമിച്ചെങ്കിലും ആ ശ്രമം പാളിപ്പോയി. തനിക്ക് ചെടി വളർത്തൽ പറ്റുന്ന മേഖലയാണോ എന്ന സംശയത്തിൽ കുറച്ചുനാളുകൾ പിന്നിട്ടു. പിന്നീട് 2022 ൽ ഹൂസ്റ്റനിലെ തങ്ങളുടെ വീട് അലങ്കരിക്കുന്നതിനിടെയാണ് ഒരിക്കൽ കൂടി ഗാർഡനിങ്ങിൽ ഒരു ശ്രമം നടത്താൻ ലീനയും ഭർത്താവും തീരുമാനിച്ചത്. എന്നാൽ ഇത്തവണ അൽപം വിപുലമായ രീതിയിൽ വ്യത്യസ്ത തരം ചെടികൾ കൊണ്ട് വീട് നിറച്ചു. 

ADVERTISEMENT

രണ്ടാം ഘട്ട ചെടി വളർത്തൽ വിജയകരമായി. അതോടെ വീട്ടിൽ ഉൾക്കൊള്ളിക്കാവുന്നതിലും അധികം ചെടികളാണ് ലീനയുടെ കയ്യിൽ വന്നുചേർന്നത്. അങ്ങനെയാണ് അധികമുള്ള ചെടികൾ ഓൺലൈൻ മാർക്കറ്റിൽ വിൽക്കാൻ തീരുമാനിച്ചത്. അങ്ങനെ 2023 ജൂണിൽ ചെടി പ്രേമികൾക്കായി ഓൺലൈനിലൂടെ തൽസമയ ലേലം നടത്തി വിൽപന ആരംഭിച്ചു. സംഭവം വിജയമായി. ഒരു വർഷത്തിനകം പ്രതിമാസം ശരാശരി 12380 ഡോളർ (10.44 ലക്ഷം രൂപ) സമ്പാദിക്കുന്ന തരത്തിലേക്ക് ബിസിനസ് വളർന്നു. 

Image Credit : Natee Meepian / Shutterstock

ഒരു സൈഡ് ബിസിനസ് എന്ന നിലയിൽ ആരംഭിച്ച ചെടിക്കച്ചവടം ഇത്രയധികം ലാഭം കൊണ്ടുവരുമെന്ന് ലീന കരുതിയതേയില്ല. ഐ ടി മേഖലയിലെ ജോലി ഉപേക്ഷിക്കാതെ തന്നെ ബിസിനസ് നടത്താനാവും എന്നതായിരുന്നു നേട്ടം. ആഴ്ചയിൽ ഏതാണ്ട് 20 മണിക്കൂർ സമയം ലീന ചെടി ബിസിനസിനായി നീക്കിവയ്ക്കുന്നുണ്ട്. തുടക്കകാലത്ത് പുതിയ ചെടി വാങ്ങുന്നതും ലേലത്തിലൂടെ അവ വിൽക്കുന്നതും ഷിപ്പിങ് ചെയ്യുന്നതുമെല്ലാം ലീന തനിച്ചായിരുന്നു. ലാഭകരമായ ബിസിനസാണെന്ന് തിരിച്ചറിഞ്ഞതോടെ പഴയ ഗാരിജ് ചെടി സംഭരിക്കാനുള്ള ഇടമാക്കി ഇവർ മാറ്റി. 

ADVERTISEMENT

എന്നാൽ ആവശ്യക്കാർ ഏറെ വന്നതോടെ അഞ്ചു പേരെ ജോലിക്കായി നിയമിച്ചു. ഇപ്പോൾ ഒരു സമയം ആയിരം ചെടികൾ വരെ ശേഖരിച്ചുവച്ചാണ് ലീന വിൽപന നടത്തുന്നത്. ലീനയുടെ ഭർത്താവും മുഴുവൻ സമയവും ബിസിനസ്സിൽ വ്യാപൃതനാണ്. കേൾക്കുമ്പോൾ ലളിതമാണെങ്കിലും അൽപം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ് ഈ ബിസിനസ് എന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. വിവിധതരം ചെടികളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം  മനസ്സിലാക്കി വേണം കൈമാറ്റം ചെയ്യാൻ. ആവശ്യക്കാരുടെ വിശദാംശങ്ങൾ ശേഖരിച്ച് തെറ്റുകുറ്റങ്ങൾ വരാതെ ചെടികൾ ഓരോന്നും കൃത്യമായി പരിപാലിച്ച് അയക്കണം. ഐ ടി മേഖലയിലെ ജോലി ഉപേക്ഷിച്ച ശേഷം ഫ്ലോറിഡയിലേയ്ക്ക് താമസം മാറണമെന്നും അവിടെ സ്വന്തമായി വലിയ ഗ്രീൻഹൗസ് ആരംഭിച്ച് ബിസിനസ് ഇനിയും വിപുലീകരിക്കണമെന്നുമാണ് ഇവരുടെ ആഗ്രഹം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT