വാടകവീട് കിട്ടാൻ ഉള്ളതെല്ലാം വിറ്റുപെറുക്കേണ്ട അവസ്ഥ: ദുരനുഭവം വിവരിച്ച് യുവതി
ഇന്ത്യയിലെ വൻകിട നഗരങ്ങളിലെല്ലാം വാടക നിരക്ക് കുത്തനെ ഉയരുകയാണ്. പതിനായിരങ്ങളോ ലക്ഷങ്ങളോ വാടകയായി നൽകി പരിമിതമായ താമസ സൗകര്യങ്ങളിൽ തൃപ്തിപ്പെടേണ്ട അവസ്ഥയുമുണ്ട്. വീടുകൾക്ക് ആവശ്യക്കാർ ഏറിയ സാഹചര്യം പരമാവധി ലാഭം കൊയ്യാനുള്ള അവസരമായി ഉപയോഗിക്കുകയാണ് മിക്ക വീട്ടുടമകളും. ബംഗളൂരുവിലാണ് താമസസ്ഥലങ്ങൾ

ഇന്ത്യയിലെ വൻകിട നഗരങ്ങളിലെല്ലാം വാടക നിരക്ക് കുത്തനെ ഉയരുകയാണ്. പതിനായിരങ്ങളോ ലക്ഷങ്ങളോ വാടകയായി നൽകി പരിമിതമായ താമസ സൗകര്യങ്ങളിൽ തൃപ്തിപ്പെടേണ്ട അവസ്ഥയുമുണ്ട്. വീടുകൾക്ക് ആവശ്യക്കാർ ഏറിയ സാഹചര്യം പരമാവധി ലാഭം കൊയ്യാനുള്ള അവസരമായി ഉപയോഗിക്കുകയാണ് മിക്ക വീട്ടുടമകളും. ബെംഗളൂരുവിലാണ് താമസസ്ഥലങ്ങൾ കണ്ടെത്താൻ ഏറ്റവുമധികം പ്രയാസം. വാടകയ്ക്ക് വീടന്വേഷിച്ച് എത്തുന്നവർക്കായി പ്രത്യേക ഇന്റർവ്യൂ നടത്തുന്നവർ പോലുമുണ്ട്. ഇപ്പോഴിതാ സാധാരണക്കാർക്ക് താങ്ങാവുന്നതിലുമപ്പുറം വലിയ തുക ഡിപ്പോസിറ്റായി നൽകേണ്ടി വരുന്ന സാഹചര്യം വിവരിച്ചുകൊണ്ട് ഒരു വനിത പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
ഹർനിദ് കൗറാണ് അമിത തുക സെക്യൂരിറ്റിയായി ആവശ്യപ്പെട്ടതിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. 40,000 രൂപ പ്രതിമാസ വാടക നൽകേണ്ടുന്ന അപ്പാർട്ട്മെന്റിന് അഞ്ച് ലക്ഷം രൂപയാണ് ഡെപ്പോസിറ്റ് തുകയായി ഉടമ ആവശ്യപ്പെട്ടത്. സാധാരണ ആറുമാസത്തെ വാടകയാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകേണ്ടി വരുന്നത്. എന്നാൽ ഒരു വർഷത്തെ വാടകയെക്കാൾ അധികം തുകയാണ് ഉടമ ഹർനിദ് കൗറിനോട് ആവശ്യപ്പെട്ടത്.
അപ്പാർട്ട്മെന്റ് ഇഷ്ടപ്പെട്ടെങ്കിലും ഡിപ്പോസിറ്റായി ഇത്രയും തുക നൽകണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് മാത്രം ആ വീട് താൻ വേണ്ടെന്നുവച്ചെന്നും ഹർനിദ് പറയുന്നു. ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വില കുതിച്ചുയരുന്നത് സാധാരണക്കാരെ എത്രത്തോളം ബുദ്ധിമുട്ടിലാക്കുന്നു എന്ന ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിവച്ചിരിക്കുന്നത്. ബെംഗളൂരു നഗരത്തിൽ താമസിക്കണമെങ്കിൽ നാട്ടിൽ സ്വന്തമായി ഉള്ളതെല്ലാം വിറ്റപെറുക്കേണ്ട അവസ്ഥയാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഈ സമ്പ്രദായത്തിന് എത്രയും വേഗം മാറ്റം വരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ് ഏറെയും. വാടക തുകയുടെ കാര്യത്തിൽ മുൻപിലാണെങ്കിലും ഡൽഹി പോലെയുള്ള പല മുൻനിര നഗരങ്ങളിലും രണ്ടോ മൂന്നോ മാസത്തെ വാടകയാണ് ഡിപ്പോസിറ്റ് തുകയായി ഉടമകൾ ആവശ്യപ്പെടുന്നത്. ബെംഗളൂരുവിൽ മാത്രം പലപ്പോഴും അഞ്ച് മാസത്തെയോ പത്തുമാസത്തെയോ വാടക ഒറ്റയടിക്ക് ഉടമകൾ ആവശ്യപ്പെടാറുണ്ട്.
വീട് ഒഴിയുന്ന സമയത്ത് ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാൻ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് ഇവർ ഇത്തരം അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ജീവിതവും തേടി ബെംഗളൂരു നഗരത്തിൽ എത്തുന്ന സാധാരണക്കാർക്ക് മാസശമ്പളം വാടക നൽകാൻ മാത്രമേ തികയൂ എന്ന സാഹചര്യമുണ്ട്. എന്നാൽ ഇതിനു തക്ക സൗകര്യങ്ങൾ നഗരത്തിലില്ല എന്നതും ആളുകൾ ചൂണ്ടിക്കാട്ടുന്നു.
മാസ വാടകയും ഡിപ്പോസിറ്റ് തുകയും ഇത്രയും കൂടുതലാണെങ്കിൽ വായ്പ എടുത്ത് സ്വന്തമായി വീട് വാങ്ങുന്നതാണ് മെച്ചമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. വാടകയായി നൽകുന്ന തുകകൊണ്ട് വായ്പ അടഞ്ഞു പോകുമെന്നും ഇവർ പറയുന്നു.