തരക്കേടില്ലാത്ത ഒരുവീട് വിൽപനയ്ക്കായി വിപണിയിലെത്തിയാൽ ദിവസങ്ങൾക്കുള്ളിൽ കച്ചവടം നടക്കും. എന്നാൽ ആവശ്യക്കാർ ഏറെ ഉണ്ടായിട്ടും കാലങ്ങളായി വിൽപന നടക്കാതെ ഒഴിഞ്ഞു കിടക്കുകയാണ് മുംബൈയിലെ ഒരു അപ്പാർട്ട്മെന്റ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരക്കേടില്ലാത്ത ഒരുവീട് വിൽപനയ്ക്കായി വിപണിയിലെത്തിയാൽ  ദിവസങ്ങൾക്കുള്ളിൽ കച്ചവടം നടക്കും. എന്നാൽ ആവശ്യക്കാർ ഏറെ ഉണ്ടായിട്ടും കാലങ്ങളായി വിൽപന നടക്കാതെ ഒഴിഞ്ഞു കിടക്കുകയാണ് മുംബൈയിലെ ഒരു അപ്പാർട്ട്മെന്റ്. മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ പെന്റ്ഹൗസാണ് വീട്ടുടമയുടെ ചില കാഴ്ചപ്പാടുകൾ  കാരണം ഇനിയും വിൽപന നടക്കാതെ കിടക്കുന്നത്.

ഇതൊരു സാധാരണ വീടല്ല. മറിച്ച് കോടികൾ വിലമതിക്കുന്ന  ആഡംബര പ്രോപ്പർട്ടിയാണ്. ഏകദേശം 120 കോടി രൂപയാണ് വീടിന്റെ വിലമതിപ്പ്. സെലിബ്രിറ്റി ബ്രോക്കറാണ് പ്രോപ്പർട്ടിയുടെ ഇടനിലക്കാരൻ. 16,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പെന്റ് ഹൗസിൽ ആറ് കിടപ്പുമുറികളുണ്ട്. വില കേൾക്കുമ്പോൾ കണ്ണുതള്ളുമെങ്കിലും ഈ വീട് സ്വന്തമാക്കാൻ ആഗ്രഹിച്ച് ധാരാളം ആളുകൾ മുന്നോട്ടു വരുന്നുണ്ട്. എന്നാൽ വീട് തേടിയെത്തുന്ന ആളുകൾ ഉടമയുടെ മനസ്സിനിണങ്ങാത്തതിനാൽ കച്ചവടം നടക്കുന്നില്ല. പെന്റ്ഹൗസ് വാങ്ങാൻ എത്തുന്നവരുടെ സാമ്പത്തികസ്ഥിതി, കുടുംബ പശ്ചാത്തലം, സമൂഹത്തിലെ നില എന്നിങ്ങനെ എല്ലാം ഉടമ കണക്കിലെടുക്കും.

ADVERTISEMENT

എന്തിനേറെ, താൽപര്യം പ്രകടിപ്പിച്ചെത്തുന്നവർ ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തി അത് എത്തരത്തിലുള്ളതാണെന്നും നിലവാരം എത്രത്തോളം ഉണ്ടെന്നും വരെ ഉടമ പരിശോധിക്കും. ഇങ്ങനെ വ്യത്യസ്ത കാരണങ്ങൾ കൊണ്ട് തള്ളിക്കളഞ്ഞവരിൽ ഇന്ത്യയിലെ അതിസമ്പന്നരും  ബോളിവുഡ് താരങ്ങളും ഉൾപ്പെടുന്നുണ്ട്. 

ലോവർ പരേലിലെ വൺ അവിഘ്ന  പാർക്ക് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ അറുപതാം നിലയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഉടമ നിലവിൽ ദുബായിൽ ജീവിക്കുന്ന വ്യക്തിയാണ്. പണം കൊടുത്തു മാത്രം ഈ വീട് സ്വന്തമാക്കാൻ സാധിക്കില്ല. വീട് കൈമാറും മുൻപ് അത് ഏറ്റവും യോജിച്ച വ്യക്തിയാണെന്ന് ഉടമ ഉറപ്പുവരുത്തും.  ഗ്ലാസിൽ തീർത്ത ഭിത്തികൾ, എലവേറ്റർ, റൂഫ് ടോപ്പ് സ്വിമ്മിങ് പൂൾ, ജിം എന്നീ സൗകര്യങ്ങൾക്ക് പുറമേ കെട്ടിടത്തിലെ എട്ട് കാർ പാർക്കിങ് സ്പോട്ടുകളും പെന്റ് ഹൗസിന്റെ ഉടമയ്ക്ക് ഉപയോഗിക്കാം. 

ADVERTISEMENT

അയൽക്കാരുമായി പൂർണമായി സഹകരിച്ചു പോകാൻ പുതിയ ഉടമയ്ക്ക്  സാധിക്കണം. കയ്യിലുള്ള പണത്തെക്കുറിച്ച് അഹംഭാവം ഉണ്ടാവാൻ പാടില്ല. ഈഗോ ഇല്ലാതെ വിനയമുണ്ടാകണം, കുടുംബ ബന്ധങ്ങൾ കാത്തുസൂക്ഷിക്കണം എന്നിങ്ങനെ പോകുന്നു ഡിമാന്റുകൾ. പെന്റ് ഹൗസിന്റെ വിൽപന ഉദ്ദേശിച്ചത് പോലെ നടക്കുന്നില്ലെങ്കിൽ പ്രതിമാസം 15 ലക്ഷത്തോളം ഈടാക്കി വാടകയ്ക്ക് വിട്ടു നൽകാനാണ് പദ്ധതി.

English Summary:

Luxury House Remains Unsold Despite Demand- Real Estate News