വായുമലിനീകരണം അസഹനീയം: ഇതരസംസ്ഥാനങ്ങളിൽ വീട് വാങ്ങാനാലോചിച്ച് സമ്പന്ന ഡൽഹിക്കാർ
ഡൽഹിക്ക് ശ്വാസം മുട്ടുകയാണ്. മുൻകാലകണക്കുകൾതിരുത്തി കുറിച്ചുകൊണ്ടാണ് ഡൽഹി നഗരത്തിലെ വായു മലിനീകരണത്തിന്റെ നില. ഇത്തരമൊരു സാഹചര്യത്തിൽ നിരത്തുകളിൽ ഇറങ്ങുന്നത് മാത്രമല്ല വീടുകൾക്കുള്ളിൽ ഇരിക്കുന്നത് പോലും ആരോഗ്യത്തിനും ഹാനികരമായ അവസ്ഥ. ഈ ഭയത്തെ അതിജീവിക്കാൻ ഒരൽപംശുദ്ധവായു തേടി അന്യസംസ്ഥാനങ്ങളിൽ പുതിയ
ഡൽഹിക്ക് ശ്വാസം മുട്ടുകയാണ്. മുൻകാലകണക്കുകൾതിരുത്തി കുറിച്ചുകൊണ്ടാണ് ഡൽഹി നഗരത്തിലെ വായു മലിനീകരണത്തിന്റെ നില. ഇത്തരമൊരു സാഹചര്യത്തിൽ നിരത്തുകളിൽ ഇറങ്ങുന്നത് മാത്രമല്ല വീടുകൾക്കുള്ളിൽ ഇരിക്കുന്നത് പോലും ആരോഗ്യത്തിനും ഹാനികരമായ അവസ്ഥ. ഈ ഭയത്തെ അതിജീവിക്കാൻ ഒരൽപംശുദ്ധവായു തേടി അന്യസംസ്ഥാനങ്ങളിൽ പുതിയ
ഡൽഹിക്ക് ശ്വാസം മുട്ടുകയാണ്. മുൻകാലകണക്കുകൾതിരുത്തി കുറിച്ചുകൊണ്ടാണ് ഡൽഹി നഗരത്തിലെ വായു മലിനീകരണത്തിന്റെ നില. ഇത്തരമൊരു സാഹചര്യത്തിൽ നിരത്തുകളിൽ ഇറങ്ങുന്നത് മാത്രമല്ല വീടുകൾക്കുള്ളിൽ ഇരിക്കുന്നത് പോലും ആരോഗ്യത്തിനും ഹാനികരമായ അവസ്ഥ. ഈ ഭയത്തെ അതിജീവിക്കാൻ ഒരൽപംശുദ്ധവായു തേടി അന്യസംസ്ഥാനങ്ങളിൽ പുതിയ
ഡൽഹിക്ക് ശ്വാസം മുട്ടുകയാണ്. മുൻകാലകണക്കുകൾ തിരുത്തി കുറിച്ചുകൊണ്ടാണ് ഡൽഹി നഗരത്തിലെ വായു മലിനീകരണത്തിന്റെ നില. ഇത്തരമൊരു സാഹചര്യത്തിൽ നിരത്തുകളിൽ ഇറങ്ങുന്നത് മാത്രമല്ല വീടുകൾക്കുള്ളിൽ ഇരിക്കുന്നത് പോലും ആരോഗ്യത്തിനും ഹാനികരമായ അവസ്ഥ. ഈ ഭയത്തെ അതിജീവിക്കാൻ ഒരൽപം ശുദ്ധവായു തേടി ഇതരസംസ്ഥാനങ്ങളിൽ പുതിയ വീട് വാങ്ങാൻ ഒരുങ്ങുകയാണ് ഡൽഹിയിലെ സമ്പന്നവിഭാഗം. മലിനീകരണമില്ലാത്ത പ്രദേശങ്ങളിൽ രണ്ടാമതൊരു വീട് വാങ്ങാൻ ഒരുങ്ങുന്ന ഡൽഹിക്കാരുടെ എണ്ണം വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
നഗരത്തിന്റെ തിരക്കുകളിൽ നിന്നകന്ന് സ്ഥിതി ചെയ്യുന്ന ഭവന പദ്ധതികളിൽ വീടുകൾ വാങ്ങാൻ ആഗ്രഹിച്ച് അന്വേഷണങ്ങൾ നടത്തുന്ന ഡൽഹിക്കാരുടെ എണ്ണം അധികമാണെന്ന് ഡെവലപ്പർമാർ സാക്ഷ്യപ്പെടുത്തുന്നു. ചുറ്റും പച്ചപ്പു നിറഞ്ഞ, തിരക്കുകൾ കുറഞ്ഞ ഇടങ്ങൾ വേണമെന്ന നിർബന്ധവും ഇവർക്കുണ്ട്. എന്നാൽ ഇത് ഒന്നോ രണ്ടോ മാസം കൊണ്ട് ഉണ്ടായ ട്രെൻഡല്ല. ഏതാണ്ട് കോവിഡ്കാലം മുതലിങ്ങോട്ട് ആളുകൾ ഇത്തരത്തിൽ പുതിയ വീടുകൾ തേടുന്നുണ്ട്. ആരോഗ്യം, ജീവിത നിലവാരം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി തുടങ്ങിയതാണ് പ്രധാന കാരണം.
ഒരേസമയം ആഡംബരങ്ങൾക്ക് കുറവില്ലാത്തതും എന്നാൽ സമാധാനം നിറഞ്ഞതുമായ ഇടങ്ങളാണ് ആളുകൾ തേടുന്നത്. ഈ സാഹചര്യം മുന്നിൽകണ്ട് ഡൽഹിയുമായി അടുത്തു നിൽക്കുന്ന, എന്നാൽ മലിനീകരണം താരതമ്യേന കുറവുള്ള ഇടങ്ങളിൽ കൂടുതൽ ഭവന പദ്ധതികൾ ഒരുങ്ങാൻ സാധ്യതയുള്ളതായി റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ കൂടുതലാളുകളും സെക്കൻഡ് ഹോം എന്ന നിലയിലാണ് ഡൽഹിക്ക് പുറത്ത് വീടുകൾ വാങ്ങാൻ ശ്രമിക്കുന്നത്. എന്നാൽ മലിനീകരണത്തിന് കുറവ് വരാത്ത പക്ഷം ജോലിക്കായി അൽപം യാത്ര ചെയ്യേണ്ടി വന്നാലും ഈ സെക്കൻഡ് ഹോമുകൾ തന്നെ സ്ഥിര താമസത്തിനുള്ള ഇടമാക്കി മാറ്റാമെന്ന പദ്ധതിയും പലർക്കുമുണ്ട്.
ഭൂരിഭാഗം ആളുകളും ഹിമാചൽ പ്രദേശിനെയാണ് രണ്ടാമതൊരു വീട് സ്വന്തമാക്കാനായി ആശ്രയിക്കുന്നത്. ജോലിയും ജീവിതവും ബാലൻസ് ചെയ്യാനുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവുമാണ് ഹിമാചൽ പ്രദേശിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ഉത്തരാഖണ്ഡും പിന്നിലല്ല. കസൗലി, ഋഷികേഷ് , ഡെറാഡൂൺ എന്നിവിടങ്ങളാണ് ഡിമാൻഡിൽ മുന്നിലുള്ളത്. ഡൽഹിക്ക് സമീപമുള്ള പ്രദേശങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ ഊർജ്ജസ്വലമാകാൻ ഇത് സഹായിക്കുന്നുണ്ട്. വാടക നിരക്കിലും ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകുന്നു.
അതേസമയം സമ്പന്നരായ ഡൽഹിക്കാരാകട്ടെ ഗോവ പോലെയുള്ള വിദൂരപ്രദേശങ്ങളിലും സെക്കൻഡ് ഹോമുകൾ സ്വന്തമാക്കുന്നുണ്ട്. ഒരുകാലത്ത് വൻകിട പദ്ധതികൾ നഗരങ്ങളെ മാത്രം ആശ്രയിച്ചായിരുന്നെങ്കിൽ ഇന്ന് പ്രീമിയം റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ ഭൂരിഭാഗവും പച്ചപ്പും പ്രകൃതി സൗന്ദര്യവും നിറഞ്ഞ, നഗര തിരക്കുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന സ്ഥലങ്ങളിലാണ് ഒരുങ്ങുന്നത്. അതേപോലെ സെക്കൻഡ് ഹോമുകൾ നിക്ഷേപ സാധ്യതയായി കണ്ടിരുന്ന കാലത്തിനും മാറ്റം വന്നു. ഇപ്പോൾ ആരോഗ്യകരമായ ജീവിതത്തിന് മറ്റൊരു സംവിധാനം ഒരുക്കുന്നത് അടിയന്തര ആവശ്യമായി കണ്ടാണ് രണ്ടാമതൊരു വീട് ആളുകൾ സ്വന്തമാക്കുന്നത്.
മുൻകാലങ്ങളിൽ റിട്ടയർമെന്റിനുശേഷമായിരുന്നു ആളുകൾ ഉൾപ്രദേശങ്ങൾ താമസത്തിനായി അന്വേഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ 30കളിലും 40കളിലുമുള്ളവർ പോലും നഗരത്തിൽ നിന്നും സ്വയം പറിച്ചു നടാൻ ആഗ്രഹിക്കുന്നുണ്ട്. വായു ശുദ്ധീകരണ സംവിധാനങ്ങൾ മുൻകൂട്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ ഡിമാൻഡ് കുതിച്ചുയരുന്നു എന്നതും മാറുന്ന കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഇതിന്റെ ചുവടുപിടിച്ച് പുതിയ ഭവന പദ്ധതികളിൽ എയർ ക്വാളിറ്റി മാനേജ്‌മെന്റും മലിനീകരണം കുറയ്ക്കുന്ന ഗ്രീൻ കോർണറുകളും അടിസ്ഥാന സൗകര്യമായി തന്നെ നിർമാതാക്കൾ ഉൾപ്പെടുത്തുന്നു.