35 ലക്ഷം മുടക്കി; വീട് തട്ടിക്കൂട്ടി താമസമായി; ഇനിയും ലക്ഷങ്ങളുടെ പണി ബാക്കി! അനുഭവം
സുഹൃത്തിന്റെ വീട്ടിലേക്ക് പോയപ്പോൾ ഒന്നാം നിലയുടെ മുകളിൽ കയറേണ്ടിവന്നു. 35 ലക്ഷം ചെലവഴിച്ച് പണി കഴിപ്പിച്ചിട്ട് നാല് കൊല്ലമേ ആയിട്ടുള്ളൂ. 40 കൊല്ലം പഴക്കമുള്ള നല്ലൊരു ഓടിട്ട വീട് പൊളിച്ചാണ് ഈ വീട് പണിതിരിക്കുന്നത്.

സുഹൃത്തിന്റെ വീട്ടിലേക്ക് പോയപ്പോൾ ഒന്നാം നിലയുടെ മുകളിൽ കയറേണ്ടിവന്നു. 35 ലക്ഷം ചെലവഴിച്ച് പണി കഴിപ്പിച്ചിട്ട് നാല് കൊല്ലമേ ആയിട്ടുള്ളൂ. 40 കൊല്ലം പഴക്കമുള്ള നല്ലൊരു ഓടിട്ട വീട് പൊളിച്ചാണ് ഈ വീട് പണിതിരിക്കുന്നത്. നമ്മളീ മുറികളിൽ കാണുന്ന നിറങ്ങളുടെ പളപളപ്പൊന്നും ഫാൻ ലീഫിന്റെ മേൽഭാഗത്ത് അതായത് നാം കാണാത്ത ഭാഗത്ത് കാണില്ല. പൊടിയടിഞ്ഞ് കറുത്തിരിക്കുന്നുണ്ടാകും. അതുപോലെയാണ് വീട്ടിന്റെ ഒന്നാം നിലയുടെ മുകൾ ഭാഗം. അതായത് റൂഫ് ടോപ്പ്.
കറുത്തിരുണ്ട് കട്ടിയിൽ പായലടിഞ്ഞ് വെള്ളം കെട്ടിക്കിടന്ന് പർഗോളക്ക് ചുറ്റും നനഞ്ഞിറങ്ങി ചുമരിലൂടെ ഒലിച്ചിറങ്ങി ഒന്നാം നിലയുടെ അകം പലയിടത്തും നനഞ്ഞുകിടക്കുന്നു. ഒന്നാം നിലയിലേക്ക് കയറാൻ ഏണിയില്ല. റൂഫ് ടോപ്പിന്റെ വശങ്ങളിൽ ഹാൻഡ് റെയിലില്ല. ഒന്നാം നിലയിലെ ഒരു ബെഡ്റൂമിൽ ഫ്ളോറിങ് ചെയ്തിട്ടില്ല. മൊത്തം 4 വാഷ്റൂമിൽ രണ്ടിലും ഫ്ലഷ് വർക്ക് ചെയ്യുന്നില്ല.
ഒരു വാഷ്റൂമിൽ ഇപ്പോഴും എക്സോസ്റ്റ് ഫാൻ വച്ചിട്ടില്ല. തുണിയുണക്കാൻ ഒരു മുറിതന്നെ പണിതിരിക്കുന്നു. വലിയൊരു ഓപ്പൺ ഏരിയ ഉപയോഗമില്ലാതെ കിടക്കുന്നു. പുറത്ത് ടെറസിൽ ട്രസ്സടിച്ച് അലുമിനിയം ഷീറ്റടിച്ച് അവിടെ പഴയ കുറേ മേച്ചിലോടുകളും തെങ്ങോലകളും വിറകും വച്ചിരിക്കുന്നു. ബാക്കി ഭാഗത്ത് തുണിയുണക്കുന്നു.
സ്ഥലത്തെ പ്രധാനപ്പെട്ട കന്റെംപ്രറി വീടായ ഇതിന്റെ ഒന്നാം നിലയിലെ വലത്തേ ഭാഗത്താണീ ട്രസ് റൂഫ്. റോഡിലൂടെ പോകുന്ന ആർക്കുമത് കാണാം. ഒരു ബൈക്ക് മഴകൊള്ളാതെ നിർത്താനും പറ്റുന്നില്ല. കാറില്ലാത്തതു കൊണ്ട് പോർച്ചും പണിതിട്ടില്ല. അടുക്കളയിലേക്ക് മഴ കേറാതിരിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മറച്ചിട്ടുണ്ട്.
രണ്ട് ഡൈനിങ് റൂമുകളുണ്ട്. ഒന്ന് ഫാമിലിക്കും മറ്റേത് ഗസ്റ്റുകൾക്കും. വാഷ് ബേസിൻ വച്ചിരിക്കുന്നത് ജനാലയുടെ തൊട്ടുമുമ്പിൽ. അതും വച്ചപ്പോൾ ജനാല തുറക്കാനാവുന്നില്ല.
എന്തിന് പറയേണ്ടൂ, 35 ലക്ഷം കഴിഞ്ഞു. ഹൗസ് വാമിങ്ങും കഴിഞ്ഞു. ഇനി ചെയ്യാനുള്ള പണികളുടെ കണക്കെടുത്ത് നോക്കിയപ്പോൾ ഏകദേശം നാലര ലക്ഷത്തിനടുത്ത് വരും.
താമസിയാതെ അവൻ തിരികെ ഗൾഫിലേക്ക് പോകുന്നു. ഏറെക്കാലം ഗൾഫിലായിരുന്നു. ഗൾഫ് അവസാനിപ്പിച്ച് നാട്ടിലെത്തിയതായിരുന്നു. സമാധാനത്തിൽ നാട്ടിൽതന്നെ ജീവിക്കണമെന്നുണ്ടായിരുന്നു അവന്. എന്തു ചെയ്യാം? വീടിന്റെ കടം വീട്ടണമല്ലോ. പഴയ വീടൊന്ന് പുതുക്കാൻ 15 ലക്ഷം മാത്രമേ ആവുമായിരുന്നുള്ളു എന്നുപറഞ്ഞു അവൻ സങ്കടപ്പെട്ടപ്പോൾ വാസ്തവത്തിൽ ഇവിടെ വില്ലനാരാണ് എന്ന ചോദ്യമാണ് എന്റെ മനസ്സിൽ ബാക്കിയായത്.