ഇന്ത്യയുടെ ഭവന വിപണി കുതിച്ചുയരുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്നതിനിടയിലും ഭവനവിൽപനയിൽ മികച്ച പ്രകടനമാണ് 2024 ൽ ഇന്ത്യ കാഴ്ചവച്ചത്. ഈ ട്രെൻഡിന്റെ ചുവടുപിടിച്ച് വർഷാവസാനത്തോടെ

ഇന്ത്യയുടെ ഭവന വിപണി കുതിച്ചുയരുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്നതിനിടയിലും ഭവനവിൽപനയിൽ മികച്ച പ്രകടനമാണ് 2024 ൽ ഇന്ത്യ കാഴ്ചവച്ചത്. ഈ ട്രെൻഡിന്റെ ചുവടുപിടിച്ച് വർഷാവസാനത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ഭവന വിപണി കുതിച്ചുയരുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്നതിനിടയിലും ഭവനവിൽപനയിൽ മികച്ച പ്രകടനമാണ് 2024 ൽ ഇന്ത്യ കാഴ്ചവച്ചത്. ഈ ട്രെൻഡിന്റെ ചുവടുപിടിച്ച് വർഷാവസാനത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ഭവന വിപണി കുതിച്ചുയരുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്നതിനിടയിലും ഭവനവിൽപനയിൽ മികച്ച പ്രകടനമാണ് 2024 ൽ ഇന്ത്യ കാഴ്ചവച്ചത്. ഈ ട്രെൻഡിന്റെ ചുവടുപിടിച്ച് വർഷാവസാനത്തോടെ ഭവനവിൽപനയുടെ കാര്യത്തിൽ ഇന്ത്യ റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് സൂചന. ഏഴ് നഗരങ്ങളിലെ ഭവന വിപണിയുടെ മികച്ച പ്രകടനമാണ് പ്രധാനമായും റെക്കോർഡ് നേട്ടത്തിലേക്കെത്തിക്കുന്നത്.

മുംബൈ, ഡൽഹി എൻസിആർ, ബെംഗളൂരു, പുണെ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ  നഗരങ്ങളാണ് ഭവന വിൽപനയുടെ കാര്യത്തിൽ മുൻനിരയിലുള്ളത്. ആഗോളതല റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ജെ എൽ എല്ലിന്റെ കണക്കുകൾ പ്രകാരം 2024 അവസാനിക്കുമ്പോഴേക്കും ഈ നഗരങ്ങളിലെ ആകെ ഭവനവിൽപനയുടെ  മൂല്യം 510,000 കോടി രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 485 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന 300,000 വീടുകളുടെ വിൽപന 2024 അവസാനത്തോടെ പൂർത്തിയാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

ADVERTISEMENT

കോവിഡിനു ശേഷം രാജ്യത്ത് ഭവന വിൽപനയുടെ പ്രതിവർഷ കണക്കുകൾ കൃത്യമായി ഉയരുന്നുണ്ട്. 2023 ൽ 2.7 ലക്ഷം ഭവന വിൽപന എന്ന ഉയർന്ന നിലയിലേക്ക് കണക്കുകൾ എത്തിയിരുന്നു. എന്നാൽ 2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിനിടയിൽ 2.3 ലക്ഷം ഭവന ഇടപാടുകൾ പൂർത്തിയായി കഴിഞ്ഞു. ഇവയെല്ലാം ചേർത്ത് 380,000 കോടി രൂപയാണ് വിലമതിപ്പ്. ശരാശരി കണക്കെടുത്താൽ വർഷത്തിന്റെ ഓരോ പാദത്തിലും 110,000 കോടി രൂപയുടെ ഭവന കച്ചവടങ്ങൾ നടന്നിട്ടുണ്ട്.

വർഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിലെ ഒരു അപ്പാർട്ട്മെന്റിന്റെ ശരാശരി വിൽപന വില 1. 64 കോടി രൂപ എന്ന നിലയിലായിരുന്നു. ഡൽഹി എൻസിആർ അടക്കമുള്ള പ്രധാന മേഖലകളിൽ പ്രീമിയം ഭവന പദ്ധതികളിൽ നിക്ഷേപം ഏറിയതാണ് ഇതിന്റെ കാരണം. നഗരങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ വിൽപന മൂല്യത്തിലും വിറ്റ ഏരിയയുടെ കാര്യത്തിലും ഡൽഹി എൻസിആർ മുന്നിട്ടുനിന്നു. 120,000 കോടി രൂപ വിലമതിക്കുന്ന 39,300 യൂണിറ്റുകൾ ഈ കാലയളവിൽ ഡൽഹി എൻസിആറിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.  2023ലെ ആകെ ഭവന വിൽപന കണക്കുകളെ  ഈ കാലയളവിനുള്ളിൽ തന്നെ ഡൽഹി എൻസിആർ മറികടക്കുകയും ചെയ്തിരുന്നു. 

ADVERTISEMENT

വിലമതിപ്പിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് മുംബൈ നഗരമാണുള്ളത്. എന്നാൽ വിൽപന നടന്ന ഏരിയയുടെ കണക്കെടുത്താൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരുവുമുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ദേശീയതലത്തിലുള്ള ഡെവലപ്പർമാരുടെ കാര്യമെടുത്താൽ പ്രതീക്ഷിച്ച വാർഷിക വിൽപന ഈ ഒമ്പത് മാസത്തിനുള്ളിൽ തന്നെ നേടിയിട്ടുണ്ട്. ഭവന വിപണിയുടെ ഈ കുതിച്ചു കയറ്റം 2025ലും തുടരുമെന്നാണ് പ്രതീക്ഷ.

ഭവന വിപണിയുടെ ഉയരുന്ന സാധ്യത മുന്നിൽകണ്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ മെട്രോ സിറ്റികളിൽ റസിഡൻഷ്യൽ പദ്ധതികൾക്കായി ഭൂമി സ്വന്തമാക്കുന്നുണ്ട്. ഡിമാന്റും ഇതേ രീതിയിൽ തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.  മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വർദ്ധിച്ചുവരുന്ന ഡിസ്പോസിബിൾ വരുമാനം, സ്ഥിരമായ പലിശനിരക്ക്, ' എല്ലാവർക്കും വീട്' പോലെയുള്ള സർക്കാർ പദ്ധതികൾ തുടങ്ങിയ ഘടകങ്ങളാണ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഊർജ്ജമാകുന്നത്.

English Summary:

Indian Real Estate Set to Mark Record Sales in 2024- Newss