അഭിനന്ദനങ്ങൾ! നിങ്ങൾക്ക് 50 കോടി ലോട്ടറിയടിച്ചു: വ്യാജസന്ദേശത്തിൽ വീണു; വീട് പോയി, ജീവിതവും; അനുഭവം
അമ്മ സഹകരണ ബാങ്കിൽ ക്ലാർക്ക്. അച്ഛൻ മെഡിക്കൽ റെപ്. രണ്ട് ആൺമക്കളും ബിടെക്ക് ബിരുദധാരികൾ. സന്തുഷ്ട കുടുംബം. സന്തോഷകരമായ ജീവിതം. വീട് പഴയതാണ്. ഓടിട്ട വീടാണ്. പൊളിച്ച് പുതുക്കാൻ ആഗ്രഹിക്കുന്നുണ്ട്. അഞ്ച് സെന്റ് പുരയിടമുണ്ട്. സ്ഥലം വിലകൊടുത്ത് വാങ്ങേണ്ടതില്ല. 2000 സ്ക്വ.ഫീറ്റാണ് മനസ്സിലെ പ്ലാൻ.

കേരളത്തിൽ പ്ലാൻ വരയ്ക്കാൻ വലിയ ചെലവില്ലല്ലോ. ഒരാഴ്ചക്കുള്ളിൽ പ്ലാൻ റെഡി. പിള്ളേർക്ക് കൂട്ടുകാരെ തങ്ങളുടെ പഴഞ്ചൻ ഓടിട്ട വീട്ടിലേക്ക് ക്ഷണിക്കാൻ മടിയുള്ളതാണ് പ്രധാന കാരണം. പിള്ളേരുടെ സങ്കടം അച്ഛനിലേക്കും അമ്മയിലേക്കും പടർന്നു. എല്ലാർക്കും സങ്കടമായി. വീട് പണിയാൻ ലോണെടുക്കണം.
നീണ്ട ആലോചനകൾക്കൊടുവിൽ ലോണെടുക്കാൻ തീരുമാനിച്ചു. ലോണെടുത്തു പണി തുടങ്ങി. എല്ലാരും ഹാപ്പി. പണി നടന്നുകൊണ്ടിരിക്കവേ ബിടെക്കുകാരന്റെ മൊബൈലിൽ ഒരു മെസ്സേജ്. നിങ്ങൾക്ക് അഞ്ചു കോടി ബ്രിട്ടീഷ് പൗണ്ട് (അതോ 50 കോടിയാണോ ) ലോട്ടറിയടിച്ചിരിക്കുന്നു. പേരും വിലാസവും അയച്ചുതരണം. സമയം കളയാതെ അയച്ചു കൊടുത്തു.
പിന്നെ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് അറിയുന്നതുപോലെ തന്നെയാണ്. ബാങ്ക് ട്രാൻസാക്‌ഷന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട് ചില ഡോക്യുമെന്റ്സ് ശരിയാക്കണമെന്ന മെസേജ്. അങ്ങനെയങ്ങനെ പലപല മെസേജുകൾ. ആദ്യം ചോദിച്ചത് 25000 രൂപ. അയച്ചുകൊടുത്തു. അസ്സൽ ഇംഗ്ലീഷിൽ ബിടെക്കുകാരനെ ഒരാൾ സ്ഥിരമായി വിളിക്കുന്നുണ്ട്.
50K അയച്ചു. തുക അയച്ചുകൊണ്ടിരുന്നു. രണ്ട് ബിടെക്കുകാരും അമ്മയുമാണ് നേതൃത്വം കൊടുത്തത്. അച്ഛനെ ഈ വിവരം അറിയിക്കുന്നില്ല. അമ്മ ബാങ്കിലെ സഹജോലിക്കാരോടും സുഹൃത്തുക്കളോടും പലകാര്യങ്ങളും പറഞ്ഞ് കടം വാങ്ങികൊണ്ടിരുന്നു.
ചെറിയ പരിചയം മാത്രമുണ്ടായിരുന്ന എന്നോടും ചോദിച്ചു 50K.
(എന്റെ കൈയ്യിൽ കൊടുക്കാനുണ്ടായില്ല. ഉണ്ടെങ്കിൽ കൊടുക്കുമായിരുന്നോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു)
അതൊന്നും തികയാതെ അത്യന്തം സാങ്കേതിക മികവോടെ ജോലി ചെയ്യുന്ന ബാങ്കിൽ നിന്നും ചില തിരിമറികൾ നടത്തി അവർ. അത് പിടിക്കപ്പെട്ടപ്പോൾ സസ്പെൻഷനിലായി. കടം പെരുകി. വീടിന്റെ പണി പൂർത്തിയാവുകയും ചെയ്തു. നല്ല തലയെടുപ്പുള്ള വീട്.
കടം കൊടുത്തവർ ചോദിച്ചു തുടങ്ങി. ലക്ഷങ്ങൾ കടമായി. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നു തന്നെയാണ് ഏകദേശം 30 ലക്ഷം ലോണെടുത്തിരിക്കുന്നത്. ബാങ്കിൽ നിന്നുള്ള തിരിമറി വലിയ തുകയുടെയാണ്. തിരിച്ചടച്ചില്ലെങ്കിൽ പണി നഷ്ടപ്പെടുമെന്ന നിലയിലായി കാര്യങ്ങൾ.
ഒടുവിൽ വീട് വിൽക്കാതെ രക്ഷയില്ലെന്നായി. ഒടുവിൽ വീട് വിൽപനയ്ക്ക് വച്ചു. വീട് വാങ്ങാൻ ആളുകൾ വന്നു തുടങ്ങി. 63 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ച് ഒരാൾ കരാറൊപ്പിട്ടു. 12 ലക്ഷം ആദ്യഗഡു തുക വാങ്ങുകയും ചെയ്തു. ആറുമാസത്തിനുള്ളിൽ ബാക്കി തുക തന്ന് രജിസ്ട്രേഷൻ എന്നതായിരുന്നു കരാർ.
തുക കൈപറ്റി പലർക്കും കടം തിരിച്ചുകൊടുത്തു.അപ്പോഴാണ് വീടിന് 65 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് മറ്റൊരു കൂട്ടരെത്തുന്നത്. മടിച്ചു നിൽക്കാതെ മുഴുവൻ തുകയും വാങ്ങി അവർക്ക് വീട് രജിസ്റ്റർ ചെയ്ത് കൊടുത്തു. അതിനിടയിൽ ബാങ്ക് അന്വേഷണ കമ്മീഷനെ വച്ചു. കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച് അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
ബ്രിട്ടനിൽ നിന്നുള്ള പൗണ്ടും കിട്ടിയില്ല. ലക്ഷങ്ങൾ കടവുമായി ഉള്ള ജോലി നഷ്ടപ്പെടുയും ചെയ്തു. പുതിയ വീടുംവിറ്റു. എല്ലാം കൂടിയായപ്പോളായിരിക്കണം ഹൃദയസ്തംഭനത്താൽ ആ സ്ത്രീ മരിച്ചു. വീടിന് 12 ലക്ഷം കൊടുത്ത ആൾ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അയാൾ അയാളുടെ നാട്ടിലെ സ്ഥലംവിറ്റ തുകയുമായി ആറുമാസം തികയുന്നതിന് മുമ്പേ ബാക്കി പണം കൊടുത്ത് വീട് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനായി വണ്ടിയെടുത്ത് ടെക്കിയായ തന്റെ മകനൊപ്പം പുറപ്പെട്ടു. അവനു വേണ്ടിയാണ് വീട് വാങ്ങുന്നത്. വാങ്ങാൻ തീരുമാനിച്ച പുതിയ വീടെത്തിയപ്പോഴാണ് അവിടെ പുതിയ താമസക്കാരെ കാണുന്നത്.
അന്ധാളിച്ചുപോയ അച്ഛനും മകനും വസ്തുത അറിയാനായി സ്ത്രീ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി. അപ്പോഴാണ് ആറുമാസത്തിനുള്ളിൽ നടന്ന സംഭവപരമ്പര അറിയുന്നത്. എല്ലാം നഷ്ടമായി. ഉള്ള വീട് വിറ്റാണ് ഈ വീട് വാങ്ങാനുള്ള പണം അവർ കണ്ടെത്തിയതു തന്നെ.
12 ലക്ഷം കൊടുത്തപ്പോൾ എഴുതിയ കരാർ രജിസ്റ്റർ ചെയ്തിരുന്നോ?
ഇല്ല.
അതാണ് അവർക്ക് പറ്റിയ അമളി.
എങ്ങനെ പരാതിപ്പെടും? ആർക്കെതിരെ പരാതിപ്പെടും ? എവിടെ പരാതിപ്പെടും ?
കേവലം സ്റ്റാമ്പ് പേപ്പറിൽ എഴുതുന്ന പണം കൈമാറിയ കരാറുകൾക്ക് നിയമപരിരക്ഷയുമില്ല.
മാത്രമല്ല പണം വാങ്ങിയയാൾ മരണപ്പെടുകയും ചെയ്തു.
രണ്ടു മക്കളും അച്ഛനും ഇപ്പോൾ വാടക വീട്ടിലാണ് താമസം. അയാൾ തികഞ്ഞ മദ്യപാനിയായിക്കഴിഞ്ഞു. അവരുടെ പേരിൽ ഒരു തുണ്ട് ഭൂമിയില്ല. ഇതിനിടയിൽ സ്ത്രീ ജോലി ചെയ്തിരുന്ന ബാങ്കിലെ സഹജോലിക്കാർ തങ്ങളുടെ സാലറി സർട്ടിഫിക്കറ്റ് വച്ച് ലക്ഷങ്ങൾ കടമെടുത്ത് സ്ത്രീയെ സഹായിച്ചിരുന്ന കാര്യം പുറത്താവുന്നതുതന്നെ സ്ത്രീ മരിച്ചതിനു ശേഷമാണ്.
വൈദഗ്ധ്യം എന്താണെന്ന് വച്ചാൽ ആ സ്ത്രീ തികച്ചും സ്വകാര്യമായാണ് സ്വന്തം സഹപ്രവർത്തകരിൽ നിന്ന് പണം വാങ്ങിച്ചിരുന്നത് എന്നതാണ്. സഹപ്രവർത്തകർ തമ്മിൽ പരസ്പരം ഈ വിഷയം ചർച്ചചെയ്യാതിരിക്കാൻ തികച്ചും മാന്യമായും സ്വകാര്യമായുമാണ് അവർ ഓരോരുത്തരോടും കടം ചോദിക്കുന്നതും വാങ്ങിയിരുന്നതും.
ബാങ്കിലെ സീനിയറായ ഒരു സഹഉദ്യോഗസ്ഥ വീട് പണിക്കുവേണ്ടിയല്ലേ കടം ചോദിക്കുന്നത് എന്ന് കരുതി നല്ലവരായ സഹപ്രവർത്തകർ സഹായിച്ചതാണ്. എന്തായാലും തങ്ങളെടുത്ത കടമാണല്ലോ വീട്ടിയല്ലേ പറ്റു. കൃത്യമായി സഹപ്രവർത്തകർ സഹപ്രവർത്തകയ്ക്ക് വേണ്ടി അവരെടുത്ത കടം ഓരോ മാസവും വീട്ടിക്കൊണ്ടിരിക്കുന്നു.
ശുഭം..