85 രൂപയ്ക്ക് വീട് വാങ്ങി 4 കോടിക്ക് പുതുക്കിപ്പണിതു! കാരണമായത് യുവതിയുടെ വൈകാരിക ബന്ധം
സങ്കൽപിക്കാവുന്നതിലും അപ്പുറം വിലക്കുറവിൽ ഒരു വീട് വാങ്ങുക. നൽകിയ വിലയുടെ ലക്ഷം മടങ്ങിലധികം മുടക്കി അത് നവീകരിച്ചെടുക്കുക. കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ എന്ന ചിന്തിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അമേരിക്കക്കാരിയായ മെറിഡിത്ത് ടബോണിന് ഇത് തന്റെ പൂർവികരോടുള്ള കടപ്പാടായിരുന്നു. അതിനായി

സങ്കൽപിക്കാവുന്നതിലും അപ്പുറം വിലക്കുറവിൽ ഒരു വീട് വാങ്ങുക. നൽകിയ വിലയുടെ ലക്ഷം മടങ്ങിലധികം മുടക്കി അത് നവീകരിച്ചെടുക്കുക. കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ എന്ന ചിന്തിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അമേരിക്കക്കാരിയായ മെറിഡിത്ത് ടബോണിന് ഇത് തന്റെ പൂർവികരോടുള്ള കടപ്പാടായിരുന്നു. അതിനായി ചെലവഴിക്കേണ്ടി വന്ന പണത്തെക്കുറിച്ച് കേൾക്കുമ്പോൾ ആളുകൾ അതിശയിക്കുമെങ്കിലും ആഗ്രഹം പൂർത്തിയാക്കിയതിന്റെ സംതൃപ്തിയിലാണ് മെറിഡിത്ത്.
ഇറ്റാലിയൻ ഗ്രാമമായ സിസിലിയയിൽ സ്ഥിതിചെയ്യുന്ന ഒരു പഴയ വീട് 2019 ലാണ് ലേലത്തിലൂടെ മെറിഡിത്ത് സ്വന്തമാക്കിയത്. പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച വീടാണിത്. പ്രദേശത്തെ പഴയകാല കെട്ടിടങ്ങൾ തകരാതെ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ നാമമാത്രമായ വിലയ്ക്ക് അധികൃതർ അവ ലേലത്തിൽ വിൽക്കുന്നത് ഇവിടെ പതിവാണ്. അങ്ങനെ വെറും 1.05 ഡോളർ (85 രൂപ) വിലയായി നൽകി മെറിഡിത്ത് വീടിന്റെ ഉടമയായി.
വീട് വാങ്ങുന്നതിനു പിന്നിൽ ഇവർക്ക് വ്യക്തമായ കാരണവും ഉണ്ടായിരുന്നു. മെറിഡിത്തിന്റെ മുൻ തലമുറയിൽപ്പെട്ട ആളുകൾ ജനിച്ചുവളർന്ന സ്ഥലമാണിത്. 1908 ലാണ് ഇവരുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്. പൂർവികർ ജീവിച്ച നാടുമായി ഒരു ബന്ധം സൃഷ്ടിച്ചെടുക്കുക എന്ന ആഗ്രഹവും മെറിഡിത്തിന് ഉണ്ടായിരുന്നു.
കാലപ്പഴക്കത്തിൽ തകർന്നടിഞ്ഞ നിലയിലായിരുന്ന വീട് എന്ത് വില നൽകിയും നവീകരിച്ചെടുക്കാൻ ഇവർ തീരുമാനിച്ചു. ഒരു ആർട്ട് ഗ്യാലറി തുടങ്ങണമെന്ന ഉദ്ദേശത്തിൽ വീടിന്റെ രൂപം മാറ്റിയെടുക്കാൻ മെറിഡിത്ത് പദ്ധതി തയാറാക്കി.
വീടിനോട് ചേർന്ന് കിടക്കുന്ന മറ്റൊരു പ്രോപ്പർട്ടി 23,000 ഡോളർ (19 ലക്ഷം രൂപ) വില നൽകി സ്വന്തമാക്കുകയായിരുന്നു ആദ്യപടി. വീട് നവീകരിക്കാൻ 40,000 ഡോളർ (34 ലക്ഷം രൂപ) ചെലവ് വരുമെന്നാണ് തുടക്കത്തിൽ കണക്കാക്കിയിരുന്നത്. എന്നാൽ പഴക്കം മൂലം പൊളിക്കാതെ നവീകരിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു.
നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഭിത്തികൾ തകരാതെ പുതുക്കിപ്പണിയുന്നത് ശ്രമകരമായിരുന്നു. ഓരോ ഘട്ടം പിന്നിടുമ്പോഴും ചെലവ് കുതിച്ചുയർന്നു. പല ഘട്ടങ്ങളിലും പണി നിർത്തിവയ്ക്കേണ്ടി വരുമോ എന്നുപോലും ആശങ്കപ്പെട്ടു. ഒടുവിൽ വീടിന്റെ ഘടനയിൽ മാറ്റം വരുത്താതെ ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് നവീകരിച്ചടുത്തപ്പോൾ 4.7 ലക്ഷം ഡോളറാണ് (നാലു കോടി രൂപ) ചെലവായത്.
അതിമനോഹരമായി വീട് നവീകരിച്ചതോടെ ധാരാളമാളുകൾ വീട് വിൽപനയ്ക്കുണ്ടോ എന്ന് ചോദിച്ചുകൊണ്ട് സമീപിക്കുന്നുണ്ട്. എന്നാൽ വീട് കൈമാറ്റം ചെയ്യാൻ ഒരുക്കമല്ല എന്നാണ് മെറിഡിത്തിന്റെ നിലപാട്.