വീട് മാത്രമല്ല ചുറ്റുപാടും ഭംഗിയാകണം; ലാൻഡ്സ്കേപ്പിങ്ങിൽ ശ്രദ്ധിക്കാൻ
ലാൻഡ്സ്കേപ്പിങ് രണ്ടുതരമുണ്ട്: സോഫ്റ്റ്സ്കേപ്പിങ്ങും ഹാർഡ് സ്കേപ്പിങ്ങും. സ്ഥലത്തിന്റെ തനതായ പച്ചപ്പും മറ്റും നിലനിർത്തി, ഒരു തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളും നടത്താതെ, ഹോർട്ടികൾച്ചറൽ എലമെന്റ്സ് മാത്രം കൂട്ടിച്ചേർക്കുന്നതാണ് സോഫ്റ്റ്സ്കേപ്പിങ്, ഹാർഡ് സ്കേപ്പിങ്, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ,

വീടിന്റെ ചുറ്റുപാട് ഭംഗിയാക്കുന്നതിൽ ഗാർഡനും ലാൻഡ്സ്കേപ്പിങ്ങിനും വലിയ പങ്കുണ്ട്. ലാൻഡ്സ്കേപ്പിങ് രണ്ടുതരമുണ്ട്: സോഫ്റ്റ്സ്കേപ്പിങ്ങും ഹാർഡ് സ്കേപ്പിങ്ങും. സ്ഥലത്തിന്റെ തനതായ പച്ചപ്പും മറ്റും നിലനിർത്തി, ഒരു തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളും നടത്താതെ, ഹോർട്ടികൾച്ചറൽ എലമെന്റ്സ് മാത്രം കൂട്ടിച്ചേർക്കുന്നതാണ് സോഫ്റ്റ്സ്കേപ്പിങ്, ഹാർഡ് സ്കേപ്പിങ്, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, കോൺക്രീറ്റോ, മരമോ അത്തരമുള്ള ചില വസ്തുക്കളോ ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങളാണ്. ഉദാഹരണത്തിന്, കോൺക്രീറ്റ് ഉപയോഗിച്ച് ഒരു വാക്ക് –വേ പണിയുന്നതോ, ഒരു മരവേലി കെട്ടുന്നതോ ഹാർഡ്സ്കേപ്പിങ്ങിന്റെ ഭാഗമാണ്. അതേസമയം, പുൽത്തകിടികൾ വച്ചു പിടിപ്പിക്കുന്നതൊക്കെ സോഫ്റ്റ്സ്കേപ്പിങ്ങിന്റെ ഭാഗമാണ്.
ലാൻഡ്സ്കേപ്പിങ്ങിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ ആദ്യമേ പരിശോധിക്കണം. അധികം വെള്ളം കെട്ടി നിൽക്കാത്തതും, എവിടേക്കെങ്കിലും ഒഴുകിപ്പോകാൻ സൗകര്യമുള്ളതുമാകണം ലാൻഡ്സ്കേപ്പ് ഏരിയ. അത്തരം സൗകര്യങ്ങളില്ലെങ്കിൽ ഭൂമി ലെവൽ ചെയ്ത്, ലാൻഡ്സ്കേപ്പിങ്ങിന് അനുസൃതമാക്കണം. വളക്കൂറുള്ള, ചെളി കെട്ടിക്കിടക്കാത്ത മണ്ണിലേ ലാൻഡ്സ്കേപ്പിങ് സാധ്യമാകൂ. കളകളോ മറ്റ് അനാവശ്യ സസ്യങ്ങളോ ഈ ഏരിയയിൽ ഉണ്ടെങ്കിൽ അവ പിഴുതുമാറ്റണം. മേൽമണ്ണ് നടുന്ന ചെടികൾക്ക് പറ്റിയതല്ലെങ്കിൽ, ചെടികൾ നടുന്നതിന് പാകമായ താഴ്ചയില്‍ മണ്ണുമാറ്റണം. കളകളുടെയും മറ്റും വേര് മണ്ണിൽ നിന്നു കളയാനും അവ വീണ്ടും കിളിർക്കാതിരിക്കാനും ഇതു സഹായകമാകും. ഇതിനുശേഷം ചെടി വളരാൻ യോജിച്ച മണ്ണുപയോഗിച്ച് സ്ഥലം നിറയ്ക്കണം.
നിങ്ങൾക്ക് എന്തുവേണം?
ലാൻഡ്സ്കേപ്പിങ് പ്ലാൻ തയാറാക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങളെന്തെല്ലാമാണെന്ന് ആദ്യം തീർച്ചപ്പെടുത്തുക. ഏതു തരം ഗാർഡൻ സെറ്റ് ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പരിപാലനത്തിന് സമയക്കുറവുള്ളവർക്ക് വളരെ കുറച്ചു ചെടികൾ മാത്രം ഉപയോഗിച്ചുള്ള ഡ്രൈഗാർഡൻ, പെബിളുകൾ കൂടുതല്‍ ഉപയോഗിച്ചുകൊണ്ടുള്ള പെബിൾ ഗാർഡൻ, പൂളുകളും കൃത്രിമ വെള്ളച്ചാട്ടങ്ങളും മറ്റും കൂട്ടിച്ചേർത്ത് മനോഹരമാക്കുന്ന വാട്ടർ ഗാർഡൻ, പൂമ്പാറ്റകളെ ആകർഷിക്കാനായി പ്രത്യേകതരം െചടികൾ നട്ട് നിർമിക്കുന്ന ബട്ടർഫ്ളൈ ഗാർഡൻ എന്നിങ്ങനെ നിരവധിയേറെ ലാൻഡ്സ്കേപ്പിങ് രീതികളുണ്ട്.
കുട്ടികൾക്കു കളിക്കാനുള്ള പ്ലേ ഏരിയ, പേഷ്യോ, വാക്ക് വേ, ഡ്രൈവ് േവ എന്നിങ്ങനെ ഓരോ ആവശ്യത്തിനുമുള്ള സ്ഥലം മുൻകൂട്ടി നിശ്ചയിക്കണം. ബ്രോക്കൺ കോൺക്രീറ്റ് പീസുകൾ, വെള്ളം കടത്തിവിടുന്ന പെർമിയബിൾ കോൺക്രീറ്റ് പീസുകൾ, ക്ലേ ബ്രിക്സ്, സാൽവേജ് സ്റ്റോണുകള്‍, നാച്വറൽ കരിങ്കല്ല് എന്നിവയാണ് വാക്ക്–വേകളിലും മറ്റും പൊതുവേ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ. ഡ്രൈവ് വേയും മറ്റും നിർമിക്കുമ്പോൾ വശങ്ങളിൽക്കൂടി ഇടുന്നതാണു നല്ലത്. കഷണങ്ങളായി മുറിഞ്ഞ ലാൻഡ്സ്കേപ്പിങ്ങിന് ഭംഗി കുറയും.