ഭംഗിക്കും സുരക്ഷയ്ക്കുമായി വീട്ടിൽ പലതും ചെയ്യാറുണ്ടെങ്കിലും കുടിവെള്ളത്തിനായി വാട്ടർടാങ്കുകൾ സ്ഥാപിക്കുമ്പോൾ അഞ്ഞൂറ് ലിറ്ററോ ആയിരമോ എന്നതല്ലാതെ വേറൊന്നും നാം ചിന്തിക്കാറില്ല, പ്ലാസ്റ്റിക് ടാങ്കിലെ വെള്ളത്തിലൂടെ ഉള്ളിലെത്തുന്ന വിഷാംശങ്ങളെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നു കരുതണം. പ്ലാസ്റ്റികും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭംഗിക്കും സുരക്ഷയ്ക്കുമായി വീട്ടിൽ പലതും ചെയ്യാറുണ്ടെങ്കിലും കുടിവെള്ളത്തിനായി വാട്ടർടാങ്കുകൾ സ്ഥാപിക്കുമ്പോൾ അഞ്ഞൂറ് ലിറ്ററോ ആയിരമോ എന്നതല്ലാതെ വേറൊന്നും നാം ചിന്തിക്കാറില്ല, പ്ലാസ്റ്റിക് ടാങ്കിലെ വെള്ളത്തിലൂടെ ഉള്ളിലെത്തുന്ന വിഷാംശങ്ങളെക്കുറിച്ച് നാം ബോധവാന്മാരല്ല എന്നു കരുതണം.

പ്ലാസ്റ്റികും അന്തരീക്ഷ താപവും കൂടിച്ചേരുമ്പോഴുണ്ടാകുന്ന ടോക്സിന്‍സ് കാൻസറിനുവരെ കാരണമാകാമെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. സൂര്യപ്രകാശം കടത്തിവിടുന്നതിനാൽ പ്ലാസ്റ്റിക് ടാങ്കുകളിൽ പൂപ്പൽ, പായൽ മുതലായവ വളരുകയും വൃത്തിഹീനമായ ടാങ്ക് ത്വക്‌രോഗങ്ങൾ, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങൾ പടർത്തുകയും ചെയ്യും. 

ADVERTISEMENT

ഇവയ്ക്ക് പരിഹാരമെന്നോണം ഇന്നു കേരളത്തിൽ പ്രചാരമേറി വരുന്നവയാണ് സ്റ്റെയിന്‍െലസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ. പ്ലാസ്റ്റിക് ടാങ്കുകളെപ്പോലെ വ‍ൃത്തിയാക്കുന്ന കാര്യത്തിലോ മറ്റോ ഒട്ടുംതന്നെ തലവേദനയുണ്ടാക്കാത്തവയാണ് ഇത്തരം ടാങ്കുകൾ. ഫു‍ഡ് ഗ്രേഡ് ആയതുകൊണ്ടുതന്നെ നിറയ്ക്കുന്ന വെള്ളത്തിന്റെ അതേ ശുദ്ധി നിലനിർത്തുന്നു. ടാങ്കിൽ നിന്നും വെള്ളത്തിലേക്ക് കെമിക്കൽ പോലുള്ള വിഷാംശങ്ങള്‍ കലരുന്നില്ല. കൂടാതെ പ്ലാസ്റ്റികിനെപ്പോലെ ഇവ സൂര്യപ്രകാശം അകത്തേക്കു കടത്തിവിടില്ല എന്നതിനാൽ പൂപ്പലോ പായലോ ടാങ്കിനുള്ളിൽ വളരുന്നില്ല. ഇവയിലൂടെ വെള്ളത്തിൽ കീടാണുക്കളും എത്തില്ല. മെറ്റൽ ആയതുകൊണ്ടുതന്നെ പ്രകൃതിക്കും ദോഷമില്ല. എൺപതു ശതമാനവും റീസൈക്കിൾ ചെയ്യാൻ പറ്റുന്നവയാണ് സ്റ്റെയിൻലെസ് സ്റ്റീൽ.

Image generated using AI Assist

വൃത്തിയാക്കാനായി പ്ലാസ്റ്റിക് ടാങ്കുകളുടേതു പോലെ ഒരു ദിവസം മുഴുവൻ സമയവും ആരോഗ്യവും കളഞ്ഞ് കഷ്ടപ്പെടേണ്ട. ഇവയുടെ അടിയിലുള്ള ഒറ്റ ഡ്രെയിന്‍ ഹോൾ തുറന്നാൽ ടാങ്കിലെ ചെളിയും മറ്റും എളുപ്പത്തിൽ ഫ്ലഷ് ചെയ്യാനാകും. ടാങ്ക് ക്ലീൻ ചെയ്യാന്‍ മറ്റൊരാളുടെ സഹായവും ഒഴിവാക്കാം. ഇവയുെട ഇൻസ്റ്റലേഷനും എളുപ്പം. ഒരു വൺ ടൈം ഇൻവെസ്റ്റ്മെന്റിലൂടെ ആരോഗ്യപ്രദമായ ജലസംഭരണം സ്റ്റെയിന്‍െലസ് സ്റ്റീൽ വാട്ടർ ടാങ്കുകളിലൂടെ സാധ്യമാണ്.

പത്തു വർഷം വാറന്റിയുണ്ട്.1000 ലിറ്റർ ടാങ്കിന് ഏകദേശം 30,000 രൂപയാണ് വില. 500 ലിറ്ററിന് ഇരുപതിനായിരത്തിനടുത്തു വിലവരും. പത്തു വർഷത്തിലേറെയായി സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ വിപണിയിലുണ്ടെങ്കിലും കഴിഞ്ഞ മൂന്നു നാലു വർഷത്തിനിടെയാണ് ഇവയ്ക്കു പ്രചാരമേറിയത്. ഒറ്റത്തവണ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നതു പോലെയല്ല വീടിനു മുകളിലുള്ള പ്ലാസ്റ്റിക് ടാങ്കിൽ നിന്നു ദിവസേന വെള്ളം കുടിക്കുന്നത്. സ്റ്റെയിന്‍െലസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതവും ആരോഗ്യകരവും.

പ്ലാസ്റ്റിക് വാട്ടർ ടാങ്കുകളുടെ പരിമിതികൾ

ADVERTISEMENT

∙പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന അസുഖങ്ങൾ

∙അന്തരീക്ഷതാപം മൂലം ടാങ്കിൽ കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമായ വിഷാംശം ഉണ്ടാകുന്നു.

∙സൂര്യപ്രകാശം ടാങ്കുകളിൽ പൂപ്പൽ, പായൽ തുടങ്ങിയവ വളരാൻ കാരണമാകും. ഇവ വെള്ളത്തിൽ കീടാണുക്കൾ ഉണ്ടാക്കും.

∙വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട്.

ADVERTISEMENT

∙വൃത്തിഹീനമായ ടാങ്ക് ത്വക്‌രോഗങ്ങൾ, മലേറിയ തുടങ്ങിയവയ്ക്കു കാരണമാകുന്നു.

∙പ്രകൃതിക്ക് ദോഷകരം.

സ്റ്റെയിന്‍െലസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ എങ്ങനെ മെച്ചപ്പെട്ടിരിക്കുന്നു

∙ആരോഗ്യപ്രദം

∙ഫുഡ്ഗ്രേഡ് സ്റ്റെയിന്‍െലസ് സ്റ്റീൽ  ആയതുകൊണ്ട് വെള്ളത്തിന്റെ ശുദ്ധി നിലനിർത്തുന്നു. ടാങ്കിൽ നിന്നും കെമിക്കലുകൾ കലരുന്നില്ല.

∙സൂര്യപ്രകാശം കടത്തിവിടാത്തതുകൊണ്ട് പൂപ്പലോ പായലോ ടാങ്കിനുള്ളിൽ വളരുന്നില്ല.

∙വൃത്തിയാക്കാൻ എളുപ്പം.

∙വേഗത്തിൽ പൂർത്തിയാക്കാവുന്ന ഇൻസ്റ്റലേഷൻ

∙ഇക്കോഫ്രണ്ട്‌ലി

∙10 വർഷം വാറന്റി.

English Summary- Stainless Steel Watertanks- Benefits

English Summary:

STainless Steel Water Tanks getting popular in Kerala