കളിചിരികളുമായി നിറയെ ആളുകളുണ്ടായിരുന്ന വീടുകൾ; ഇപ്പോൾ വയസ്സായ ഒന്നോ രണ്ടോ പേർമാത്രം; അനുഭവം
ഇത്തവണ നാട്ടിൽ പോയപ്പോൾ ചില തറവാടുകളുടെ അവസ്ഥ കണ്ടു വിഷമം വന്നു. എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഞങ്ങളൊക്കെ ഓടിക്കളിച്ചു നടന്ന ചില കുടുംബങ്ങളുണ്ട്. ചിലതൊക്കെ നാലുകെട്ടുകൾ തന്നെ. പറമ്പിലൊക്കെ ഇഷ്ടം പോലെ സപ്പോട്ട, കശുമാവ്, മാവ് അങ്ങനെ ധാരാളം മരങ്ങൾ. സ്കൂൾ വിട്ടുവരുന്ന കുട്ടികൾ യഥേഷ്ടം വിഹരിച്ചിരുന്നു
ഇത്തവണ നാട്ടിൽ പോയപ്പോൾ ചില തറവാടുകളുടെ അവസ്ഥ കണ്ടു വിഷമം വന്നു. എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഞങ്ങളൊക്കെ ഓടിക്കളിച്ചു നടന്ന ചില കുടുംബങ്ങളുണ്ട്. ചിലതൊക്കെ നാലുകെട്ടുകൾ തന്നെ. പറമ്പിലൊക്കെ ഇഷ്ടം പോലെ സപ്പോട്ട, കശുമാവ്, മാവ് അങ്ങനെ ധാരാളം മരങ്ങൾ. സ്കൂൾ വിട്ടുവരുന്ന കുട്ടികൾ യഥേഷ്ടം വിഹരിച്ചിരുന്നു
ഇത്തവണ നാട്ടിൽ പോയപ്പോൾ ചില തറവാടുകളുടെ അവസ്ഥ കണ്ടു വിഷമം വന്നു. എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഞങ്ങളൊക്കെ ഓടിക്കളിച്ചു നടന്ന ചില കുടുംബങ്ങളുണ്ട്. ചിലതൊക്കെ നാലുകെട്ടുകൾ തന്നെ. പറമ്പിലൊക്കെ ഇഷ്ടം പോലെ സപ്പോട്ട, കശുമാവ്, മാവ് അങ്ങനെ ധാരാളം മരങ്ങൾ. സ്കൂൾ വിട്ടുവരുന്ന കുട്ടികൾ യഥേഷ്ടം വിഹരിച്ചിരുന്നു
ഇത്തവണ നാട്ടിൽ പോയപ്പോൾ ചില തറവാടുകളുടെ അവസ്ഥ കണ്ടു വിഷമം വന്നു. എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഞങ്ങളൊക്കെ ഓടിക്കളിച്ചു നടന്ന ചില കുടുംബങ്ങളുണ്ട്. ചിലതൊക്കെ നാലുകെട്ടുകൾ തന്നെ. പറമ്പിലൊക്കെ ഇഷ്ടം പോലെ സപ്പോട്ട, കശുമാവ്, മാവ് അങ്ങനെ ധാരാളം മരങ്ങൾ. സ്കൂൾ വിട്ടുവരുന്ന കുട്ടികൾ യഥേഷ്ടം വിഹരിച്ചിരുന്നു അവിടെയൊക്കെ.
മുറ്റത്തിന്റെ രണ്ടു സൈഡിലായി മൽബറി, കുങ്കുമം, മൈലാഞ്ചിയൊക്കെ സമൃദ്ധമായി വളർന്നിരുന്ന വീടുകൾ. ഇപ്പോൾ നോക്കുമ്പോൾ ഒക്കെ കാടുകയറി ആൾപാർപ്പില്ലാത്ത രീതിയിൽ. എത്രയോ ജീവിതങ്ങൾ ജനിച്ചു, ജീവിച്ചു മരിച്ച വീടുകൾ. എന്തെല്ലാം കഥകൾ ഉറങ്ങിരുന്ന മുറികൾ, അകത്തളങ്ങൾ, ഇടനാഴികൾ. ഒക്കെയും ദ്രവിച്ചു മണ്ണോടു ചേരാൻ തയ്യാറായ രീതിയിൽ ഒരാൾ പൊക്കത്തിൽ പുല്ലും, മറ്റു ചെടികളും വളർന്നു കിടക്കുന്നു.
എന്റെ കുടുംബ വീടിന്റെ അവസ്ഥയും മറ്റൊന്നല്ല. ഒരുകാലത്തു വീട് നിറയെ ആളുകളായിരുന്നു. കളിയും ചിരിയും, ബഹളവും, കഥപറച്ചിലും, മുത്തശ്ശിമാരുടെ പലഹാരത്തിന്റെ മണവും, തൊഴുത്തിൽ നിറയെ പശുക്കളും, ആടുകളും, കോഴികളും...ഇങ്ങനെയായിരുന്നു ഈ വീട് കുറെ വർഷങ്ങൾക്ക് മുൻപ് എന്ന് കുട്ടികളോട് പറഞ്ഞപ്പോൾ അവർക്കും അതിശയം.
എത്രയോ കുട്ടികൾ ആ വീടിന്റെ മുറ്റത്തു കളിക്കാൻ വരുമായിരുന്നു. ഉച്ചയ്ക്ക് വീട്ടിൽ പോകാതെ കളിച്ചു തിമർത്തുനടന്നിരുന്ന അവർക്കൊക്കെയും ഊണ് കൊടുക്കുന്നതും മുത്തശ്ശിയായിരുന്നു. വീടിന്റെ മുൻവശത്തും, പുറകുവശത്തുമുള്ള കമ്പിളി നരകത്തിൽ നിന്ന് പഴുത്ത നാരങ്ങയിട്ട് വീട്ടിൽ കളിക്കാൻ വരുന്ന കുട്ടികൾക്കൊക്ക വീതിച്ചു കൊടുക്കുമായിരുന്നു മുത്തശ്ശി.
"ദേ ഇവിടെ ഒരു മൈലാഞ്ചി ചെടി ഉണ്ടായിരുന്നു. ഇവിടെ ഒരു കുങ്കുമം. ഈ നാരകം കണ്ടോ. ഇതിലായിരുന്നു ഓണത്തിന് ഊഞ്ഞാൽ കെട്ടുന്നത്. ഞാൻ അതിൽ ചില്ലാട്ടം ആടി അപ്പുറത്തെ തോട്ടിലേക്ക് വീണിട്ടുണ്ട്.."
മക്കളോട് പറഞ്ഞിട്ട് തോട് കാണിച്ച് കൊടുത്തു. മുഴുവൻ പുല്ല് വളർന്ന് ഒന്നും കാണാൻ പറ്റിയില്ല.
ഇങ്ങനെയൊക്കെ പറഞ്ഞു അവിടെയും ഇവിടെയും ഓടി നടക്കുന്ന എന്നെ കണ്ട് മോൻ അദ്‌ഭുതപ്പെട്ടുകാണും. കാരണം ഈ പറഞ്ഞതൊന്നും ഇപ്പോൾ അവിടെയില്ലല്ലോ.
വീടിന് പുറകിൽ തൊഴുത്തിൽ ചെന്ന് നോക്കി. ഇപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു വീഴുമെന്ന് തോന്നി. ഭാഗ്യം, അതിനു പിറകിലുള്ള കാപ്പിച്ചെടികൾ അങ്ങനെതന്നെയുണ്ട്. പുല്ല് വളർന്നു നിൽക്കുന്നതിനിടയിൽ കാണാൻ ബുദ്ധിമുട്ട്. പന്നിയിറങ്ങി ശല്യമുണ്ടാക്കുന്നതിനാൽ അങ്ങോട്ടേക്കൊന്നും പോകരുത് എന്ന് പറഞ്ഞു വിലക്കിയ അമ്മയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാതെ വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ അമ്മ എതിർത്തു.
"പാമ്പുകളുണ്ടാവും അവിടെ.."
അതോടെ മുൻപോട്ട് വച്ച കാൽ പിന്നോട്ടെടുത്തു.
ഓരോ വീട്ടിലും ഇത് തന്നെ അവസ്ഥ. നിറയെ കുട്ടികൾ ഉണ്ടായിരുന്നയിടങ്ങൾ. ഇപ്പോൾ എല്ലായിടത്തും പ്രായമായ ഒന്നോ രണ്ടോ പേര് മാത്രം. ആരെയൊക്കെയോ പ്രതീക്ഷിച്ചിരിക്കുന്ന കുറെ ജന്മങ്ങൾ.
ഞങ്ങളൊക്കെ നീന്തിക്കളിച്ചിരുന്ന അമ്പലക്കുളത്തിലിപ്പോൾ കുട്ടികളൊന്നും വരാറില്ലത്രേ. അല്ലെങ്കിൽ തന്നെ ഇതിനൊക്കെ ആർക്കാ സമയം?
എന്നെപോലെ ഇടയ്ക്ക് നാട്ടിൽ വന്നുപോകുന്നവർക്ക് തോന്നുന്ന നൊസ്റ്റാൾജിയയൊന്നും ആർക്കും തോന്നേണ്ട കാര്യവുമില്ല. തറവാട്ടിലേക്ക് നോക്കിയപ്പോൾ വലിയ ഭസ്മക്കുറിയിട്ട് പുഞ്ചിരിക്കുന്ന വലിയമുത്തശ്ശിയെ ഞാൻ കണ്ടു. വീടിന്റെ കോലായിൽ ഇരുന്ന് മുറത്തിൽ നിന്ന് അരിയിലെ കല്ല് കളയുന്ന ചെറിയ മുത്തശ്ശി. കുളിച്ചീറനോടെ വിളക്കിനടുത്തുനിന്ന് നാമം ചൊല്ലുന്ന മുത്തശ്ശൻ.
നീണ്ട മുടിയിൽ പുതിയ മിനുക്ക് പണി നടത്തുന്ന ചിറ്റ. പുതിയതായി കിട്ടിയ സിനിമ നോട്ടീസിന് അടി കൂടുന്ന അമ്മാവന്മാർ, കാലിന്മേൽ മുട്ടിയിരുമ്മി നടക്കുന്ന ചീരി പൂച്ച. കണ്ണടച്ചു തുറന്നപ്പോൾ എവിടെപ്പോയി എല്ലാവരും!
വീടിന്റെ വടക്കു വശത്തു നിന്ന് ആസ്വദ്യകരമായ ഒരു മണം വരുന്നില്ലേ.. വലിയ കുട്ടകത്തിൽ നെല്ല് പുഴുങ്ങുന്ന മണം..ദേ.. ഞാനല്ലേ അതുനടുത്തു നിൽക്കുന്നത്. കയ്യിൽ ഒരു പിടി കശുവണ്ടിയുമായി. മുത്തശ്ശിയെ ചാക്കിട്ട് അതൊന്നു ചുട്ട് തരാമോ എന്ന് ചോദിക്കാനുള്ള നിൽപ്പാണ്.
ദേ.. മുത്തശ്ശൻ വരുന്നു..പഴുത്തു പാകമായ കാപ്പികുരുക്കൾ കുട്ടകളിലാക്കി വരുന്ന വരവാണ്. ഇനിയത് നല്ല ചൂടുള്ള സ്ഥലത്ത് തഴപ്പായ ഇട്ടുനിരത്തി ഉണക്കിയെടുക്കണം.
അടുക്കളയിൽ നിന്നൊരു കരച്ചിൽ കേൾക്കുന്നുണ്ട്. അനിയത്തിയാവും. അപ്പുറത്തെ കുട്ട്യോളോട് കളിക്കിടയിൽ വഴക്കിട്ടോ..ഉണ്ടാവും..അതവളുടെ സ്ഥിരം പരിപാടിയാണ്..അമ്മയോട് പരാതി പറയുകയാണ്.
കണ്ണടച്ച് തുറന്നപ്പോൾ മുത്തശ്ശിമാരെവിടെ... മുത്തശ്ശനെവിടെ.. എന്റെ ബാല്യമെവിടെ..ഒന്നുമില്ല. ഞാൻ മാത്രം ഒറ്റയ്ക്ക്...ഒരുപിടി മറക്കാത്ത ഓർമകളുമായി...എല്ലാ വരവിലും ബാക്കിനിർത്തി പോകുവാനായി എന്തൊക്കെയോ അവശേഷിപ്പിച്ചുകൊണ്ട്..
ചില നെടുവീർപ്പുകൾ എവിടെയോക്കെയോ ഓർമകളെ വേട്ടയാടും പോലെ.. ചിലപ്പോൾ തോന്നും, ഓർമകളൊക്കെയും ഒളിമങ്ങാതെ, അതെ ചാരുതയോടെ ഇപ്പോഴും കൊണ്ടു നടക്കുന്നതെന്തിനാണെന്ന്...എവിടെയോ ഇരുന്ന് നമ്മളിലൂടെ ജീവിക്കുന്ന ചില ആത്മാക്കൾക്ക് വേണ്ടിയാവാം.ഒരുവേള അവരൊക്കെയും ഒരു ഉയിർത്തെഴുന്നേൽപ്പ് കൊതിക്കുന്നുണ്ടാവാം.