ജനവാസ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഏതൊരു ഭരണകൂടവും നേരിടുന്ന പ്രധാന വെല്ലുവിളി ആളുകളെ അവിടെ നിന്നും മാറ്റി പാർപ്പിക്കുക എന്നതാണ്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നഷ്ടപരിഹാര തുക വാങ്ങി സ്ഥലം വിട്ടുകൊടുക്കുന്നവരാണ് അധികവും. ചുരുക്കം ചിലർ സ്വന്തം സ്ഥലം ഒഴിയാൻ സാധ്യമല്ലെന്ന് ശാഠ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനവാസ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഏതൊരു ഭരണകൂടവും നേരിടുന്ന പ്രധാന വെല്ലുവിളി ആളുകളെ അവിടെ നിന്നും മാറ്റി പാർപ്പിക്കുക എന്നതാണ്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നഷ്ടപരിഹാര തുക വാങ്ങി സ്ഥലം വിട്ടുകൊടുക്കുന്നവരാണ് അധികവും. ചുരുക്കം ചിലർ സ്വന്തം സ്ഥലം ഒഴിയാൻ സാധ്യമല്ലെന്ന് ശാഠ്യം പിടിക്കുകയും ചെയ്യും.

നഷ്ടപരിഹാരമായി വൻതുക കയ്യിൽ കിട്ടുമായിരുന്നിട്ടും അത് വേണ്ടെന്ന് വച്ചതിന്റെ പേരിൽ പരിതപിക്കുകയാണ് ചൈനക്കാരനായ ഹുവാങ്ങ് പിംഗ് എന്ന എഴുപതുകാരൻ. നഷ്ടപരിഹാരമായി ലഭിക്കുമായിരുന്ന കോടികൾ വേണ്ടെന്നുവച്ച് ഇപ്പോൾ ഹൈവേയ്ക്ക് ഒത്തനടുവിലെ കുഴിയിൽ  താമസിക്കേണ്ട ഗതികേടിലായിരിക്കുകയാണ് ഇയാൾ.

ADVERTISEMENT

ഷാങ്ഹായിലെ ജിങ്ക്സി എന്ന് നഗരത്തിലാണ് ഹുവാങ്ങിന്റെ വീട്. ഈ പ്രദേശത്തുകൂടി ഒരു ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്.  ഇതിന്റെ ഭാഗമായി വീട് ഒഴിയാൻ ഹുവാങ്ങ് തയ്യാറാകണമെന്നും 1.9 കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്നും ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിരുന്നു. ഹുവാങ്ങിന് താൽപര്യമില്ലെന്ന് കണ്ടതോടെ മറ്റ് പ്രോപ്പർട്ടികൾ വിട്ടുനൽകാമെന്നും ഭരണകൂടം അറിയിച്ചു. എന്നാൽ ഈ ഓഫറുകൾ ഒന്നും സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ഒത്തുതീർപ്പ് ശ്രമങ്ങളും ചർച്ചകളുമായി പലയാവർത്തി ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ഹുവാങ്ങ്. ഒടുവിൽ മറ്റുമാർഗമൊന്നുമില്ലാതെ വീട് സ്ഥിതിചെയ്യുന്ന ഭാഗത്ത് അദ്ദേഹത്തിന്റെ പ്രോപ്പർട്ടിക്ക് ഇരുവശങ്ങളിലുമായി വിഭജിച്ചു കിടക്കുന്ന രീതിയിൽ ഭരണകൂടം ഹൈവേ നിർമാണം നടത്തി. താൻ ജയിച്ചു എന്നാണ് ഹുവാങ്ങ് കരുതിയതെങ്കിലും റോഡ് നിർമാണം പുരോഗമിച്ചതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. നിർമാണ പ്രവർത്തനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും പൊടിപടലങ്ങളുമാണ് പ്രധാന പ്രശ്നമായത്.

ADVERTISEMENT

ഇവ രണ്ടും സഹിച്ചു വീട്ടിൽ നിൽക്കാനാവാതെ വന്നതോടെ പകൽ സമയങ്ങളിൽ 11 വയസ്സുകാരനായ ചെറുമകനുമായി മാറിനിൽക്കേണ്ട അവസ്ഥയിലായി ഹുവാങ്ങ്. ഹൈവേ ജോലിക്കാർ പോയതിനുശേഷം മാത്രമേ അദ്ദേഹത്തിന് മടങ്ങിയെത്താൻ സാധിക്കുമായിരുന്നുള്ളൂ. ഹൈവേയുടെ ഒത്ത നടുവിൽ ഒരു കുഴിയിൽ സ്ഥിതി ചെയ്യുന്ന അവസ്ഥയിലാണ് നിലവിൽ ഹുവാങ്ങിന്റെ വീട്. സമീപത്തുള്ള പാലത്തിനടിയിൽ കൂടി പൈപ്പ് ആകൃതിയിലുള്ള ഇടുങ്ങിയ വഴിയാണ് വീട്ടിലേക്ക് കയറാനുള്ളത്. 

ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. റോഡ് സഞ്ചാരയോഗ്യമായി കഴിഞ്ഞാൽ നാല് ചുറ്റിലൂടെയും നിരന്തരം വാഹനങ്ങൾ പോകുന്നതിന്റെ ശബ്ദവും പുകയും രാത്രിയും പകലും സഹിച്ച് ഹുവാങ്ങിനും കുടുംബത്തിനും കഴിയേണ്ടി വരും. ഇത് നിലവിൽ അദ്ദേഹത്തിന് ഒരു ദുഃസ്വപ്നമായി തുടരുകയാണ്. തീരുമാനം തികഞ്ഞ വിഡ്ഢിത്തമായി എന്ന തിരിച്ചറിവ് ഇതിനോടകം ഹുവാങ്ങിന് വന്നിട്ടുമുണ്ട്. റോഡ് നിർമാണം ഇത്രയുമായ സ്ഥിതിക്ക് ഇനി വീട് വിട്ടുനൽകാമെന്ന് അദ്ദേഹം കരുതിയിട്ട് കാര്യമില്ല. സ്ഥലം വിൽക്കാമെന്നു വച്ചാലും  തിരക്കുകൾക്ക് നടുവിൽ ഇങ്ങനെയൊരു വീട് വാങ്ങാൻ ആളുകൾ എത്തില്ല എന്നതാണ് മറ്റൊരു പ്രശ്നം. 

ADVERTISEMENT

ഏതെങ്കിലും തരത്തിൽ സമയം തിരിച്ചുവയ്ക്കാൻ സാധിക്കുമായിരുന്നെങ്കിൽ തീർച്ചയായും വീട് പൊളിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിന് താൻ സമ്മതം കൊടുക്കുമായിരുന്നു എന്നാണ് ഇപ്പോൾ ഹുവാങ്ങ് പറയുന്നത്.  എന്തായാലും ഹൈവേ സ്ഥിതിചെയ്യുന്ന വീട് ഇതിനോടകം ചൈനയിൽ വൈറലായി കഴിഞ്ഞു. ഈ വീട് കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും വേണ്ടി മാത്രം ധാരാളമാളുകൾ ഇവിടേക്ക് എത്തുന്നുണ്ട്.

English Summary:

Man Rejects Relocation Offer, Now lives in House surrounded by highway