നിലം ആയി റവന്യൂ രേഖകളിലുള്ള ഭൂമിയിലെ വീട് നിർമാണത്തിൻ്റെ കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. 11-02 -2025 തീയതിയിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആർ എ 1/57/2025 -നമ്പർ സർക്കുലർ പ്രകാരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പുറത്തുവന്ന വാർത്തകളിൽ ചില വിവരങ്ങൾ

നിലം ആയി റവന്യൂ രേഖകളിലുള്ള ഭൂമിയിലെ വീട് നിർമാണത്തിൻ്റെ കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. 11-02 -2025 തീയതിയിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആർ എ 1/57/2025 -നമ്പർ സർക്കുലർ പ്രകാരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പുറത്തുവന്ന വാർത്തകളിൽ ചില വിവരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലം ആയി റവന്യൂ രേഖകളിലുള്ള ഭൂമിയിലെ വീട് നിർമാണത്തിൻ്റെ കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. 11-02 -2025 തീയതിയിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആർ എ 1/57/2025 -നമ്പർ സർക്കുലർ പ്രകാരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പുറത്തുവന്ന വാർത്തകളിൽ ചില വിവരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലം ആയി റവന്യൂ രേഖകളിലുള്ള ഭൂമിയിലെ വീട് നിർമാണത്തിന്റെ  കാര്യത്തിൽ സർക്കാർ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നു. 11-02 -2025 തീയതിയിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആർ എ 1/57/2025 -നമ്പർ സർക്കുലർ പ്രകാരം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ പുറത്തുവന്ന വാർത്തകളിൽ ചില വിവരങ്ങൾ തെറ്റായിരുന്നു. അതിനാൽ ഇത് സംബന്ധിച്ച് സാധാരണക്കാരന് എളുപ്പം മനസിലാകുന്ന വിധത്തിൽ ഒന്ന് പറയാൻ ശ്രമിക്കാം, ഈ വിഷയത്തിൽ ഉപയോഗിക്കുന്ന ചില വാക്കുകളെ വിശദീകരിക്കാനും...

ഡാറ്റാബാങ്ക് (Data Bank)

ADVERTISEMENT

2008 ലെ കേരള നെൽവയൽ  തണ്ണീർത്തട നിയമത്തിൽ പ്രസ്തുത നിയമം നിലവിൽ വരുന്നതിനും 10 വർഷം മുമ്പ് വരെയും നെൽകൃഷി കൃഷി ചെയ്തിരുന്നതോ നെൽകൃഷിക്ക് യോഗ്യമായിരുന്നതോ (വയൽ), വെള്ളം കെട്ടിനിൽക്കുന്നതോ (നീർത്തടം)  ആയ ഭൂമികളെ പ്രത്യേകമായി പട്ടികപ്പെടുത്തി രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിബന്ധനയുണ്ട്. ഈ രജിസ്റ്ററിന്റെ പേരാണ് ഡാറ്റാബാങ്ക്. 

Image Generated through AI Assist

ഡാറ്റാബാങ്കിൽ ഭൗതികമായി വയൽ / നീർത്തടം ആയിട്ടുള്ള ഭൂമി മാത്രമേ ഉൾപ്പെടാവൂ. നികത്ത് ഭൂമി, നിശ്ചിത വർഷം പഴക്കമുള്ള വൃക്ഷങ്ങൾ നില നിൽക്കുന്നു എന്നൊക്കെയുള്ള റിമാർക്കുകളോടെ കൃഷിയോഗ്യമല്ലാത്തതും എന്നാൽ റവന്യൂ രേഖകളിൽ നിലം / Wetland എന്നുള്ളതുമായ എല്ലാ ഭൂമിയും ഉൾപ്പെടുത്തിയിരുന്നു പലയിടത്തും. ഈ നടപടി തെറ്റാണ്. 

വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമി (Notified land)

ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമികൾ ആണ് വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമി എന്ന നിർവചനത്തിൽ വരുന്നത്. (നിർഭാഗ്യവശാൽ തൊട്ടു മുമ്പ് സൂചിപ്പിച്ച വിധത്തിൽ റിമാർക്കുകൾ രേഖപ്പെടുത്തി ഡാറ്റാബാങ്കിൽ ഉള്ള ഭൂമിയും വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയായി കണക്കാക്കേണ്ടി വരും. 

ADVERTISEMENT

വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി (Un notified land )

റവന്യൂ രേഖകളിൽ നെൽവയൽ / Paddy / wet land എന്നാണെങ്കിലും നിലവിൽ നികന്നതോ കൃഷിയോഗ്യമല്ലാത്തതോ ആയതും ഡാറ്റാബാങ്കിൽ  ഇല്ലാത്തതുമായ ഭൂമിയാണ് വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി.

 ഭൂമിയുടെ തരം മാറ്റം

വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമികൾ റവന്യൂ രേഖകളിൽ 'നിലം' എന്നത് മാറ്റി 'സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം' എന്നാക്കി മാറ്റുന്നതിന് റവന്യൂ ഡിവിഷണൽ ഓഫിസർ / സബ് കലക്ടർക്ക് അധികാരം നൽകിയിട്ടുണ്ട്.  ആവശ്യമായ രേഖകൾ സഹിതം Form 6 ൽ അപേക്ഷ നൽകണം. വില്ലേജ് ഓഫിസ് തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ഭൂമിയുടെ തരംമാറ്റൽ ഉത്തരവ് ലഭിക്കും, അത് പ്രകാരം കൈവശ സർട്ടിഫിക്കറ്റിലും നികുതി രസീതിലും ഭൂമിയുടെ തരം 'സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം' എന്നായി കിട്ടും. 

ADVERTISEMENT

 ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കൽ

ഡാറ്റാബാങ്ക് തയ്യാറാക്കിയതിലെ പിഴവ് മൂലം കൃഷിയോഗ്യമല്ലാത്ത ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതാണെങ്കിൽ Form 5 ൽ അപേക്ഷ നൽകിയാൽ മതി.  മുമ്പ് പറഞ്ഞ പോലെ ആവശ്യമായ അന്വേഷണം നടത്തി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കി ഉത്തരവ് ലഭിക്കും.

ഇനി കെട്ടിട നിർമാണ അനുമതി / അർഹത സംബന്ധിച്ച് 

Image generated using AI Assist

സാധാരണ ഗതിയിൽ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമി (വിജ്ഞാപനം ചെയ്ത ഭൂമി) യിൽ നിർമാണാനുമതി ലഭിക്കില്ല. എന്നാൽ ഒരാൾക്ക് 2008 ന് മുമ്പു മുതൽ കൈവശമുള്ള ഭൂമി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതാണെങ്കിൽ പോലും മറ്റെങ്ങും കരഭൂമി ഇല്ലാത്ത പക്ഷം പഞ്ചായത്തുകളിൽ പത്ത് സെന്റ് ( 4.04 ആർ ) നഗരസഭകളിൽ അഞ്ചു സെന്റ് ( 2.02 ആർ ) ഭൂമി നികത്തി വീട് വയ്ക്കാൻ അനുമതി ലഭിക്കും. അനുമതി നൽകേണ്ടത് അതത് ജില്ലാ കളക്ടറാണ്. നിർമിക്കുന്ന കെട്ടിടത്തിന്റെ വിസ്തീർണത്തിന് പരിധിയില്ല. 

എന്നാൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയാണെങ്കിൽ 4 .04  ആർ സ്ഥലത്തിൽ അധികരിക്കാതെയുള്ള ഭൂമി ഉപയോഗിച്ച് 120 M² ( 1289 ചതുരശ്ര അടി ) വിസ്തീർണമുള്ള വീടോ 2. 02 ആർ സ്ഥലത്തിൽ അധികരിക്കാതെയുള്ള ഭൂമി ഉപയോഗിച്ച് 40 M² ( 430 ചതുരശ്ര അടി ) വിസ്തീർന്നമുള്ള വ്യാപാര കെട്ടിടമോ നിർമിക്കാം. ഇതിന് മറ്റൊരു വകുപ്പിന്റെയും അനുമതി ആവശ്യമില്ല. കൂടാതെ ഈ ആനുകൂല്യം ലഭിക്കാൻ ഭൂമി ഏതെങ്കിലും പ്രത്യേക തീയതിക്ക് മുമ്പ് കൈവശമുള്ളതാകണമെന്ന നിബന്ധനയില്ല,  ഭൂമിയുടെ വിസ്തീർണം ആധാരപ്രകാരം 4.04 / 2.02 M² മാത്രമായിരിക്കണം എന്നും നിബന്ധനയില്ല. എന്നാൽ മുമ്പ് പറഞ്ഞ വിധം തരം മാറ്റിയ ഭൂമി ആണെങ്കിൽ ഏത് തരം കെട്ടിടവും എത്ര വിസ്തീർണത്തിലും നിർമിക്കാം - നിബന്ധനകൾക്ക് വിധേയമായി.

ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ തെറ്റായി വ്യാഖ്യാനങ്ങൾ നൽകിയത് ശ്രദ്ധയിൽ പെട്ടാണ് സംസ്ഥാന സർക്കാർ വ്യക്തതയോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

***

ലേഖകൻ തദ്ദേശ സ്വയം ഭരണ എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയറാണ്.

email- jubeeshmv@gmail.com

English Summary:

Land Conversion, Omission from Data bank, House Construction- Things to know