വീടിനുള്ളിൽ ഒരു കള്ളൻ കയറിയാൽ മാസങ്ങളോളം മനസ്സമാധാനം നഷ്ടപ്പെടുമെന്ന് ഉറപ്പ്. അപ്പോൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി ഒടുവിൽ ഉടമയറിയാതെ വീട് തന്നെ വിൽക്കുകയും ചെയ്താലുള്ള അവസ്ഥയോ? അത്തരമൊരു സംഭവമാണ് അരിസോണയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉടമയറിയാതെ വീടുവിറ്റ് ഒന്നരക്കോടി കോടി രൂപയിൽ അധികമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ കള്ളൻ കയറിയാൽ  മാസങ്ങളോളം മനസ്സമാധാനം നഷ്ടപ്പെടുമെന്ന് ഉറപ്പ്. അപ്പോൾ വീട്ടിൽ അതിക്രമിച്ചു കയറിയതും പോരാഞ്ഞിട്ട്, ഒടുവിൽ ഉടമയറിയാതെ വീട് തന്നെ  വിറ്റാലുള്ള അവസ്ഥയോ? അത്തരമൊരു സംഭവമാണ് അരിസോണയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉടമയറിയാതെ വീടുവിറ്റ് ഒന്നരക്കോടി കോടിയിലേറെ രൂപയാണ് തട്ടിപ്പുകാർ കൊണ്ടുപോയത്.

ആൻഡ്രിയ ടെർണർ എന്ന വനിതയും മുൻ ഭർത്താവ് കേത്തുമാണ് ഈ വീടിന്റെ യഥാർഥ  ഉടമകൾ. ഇവർ താമസം മാറിയിട്ട് കാലങ്ങളായി. ഒരു ദിവസം മാരികോപ്പാ കൗണ്ടി റെക്കോർഡറുടെ ഔദ്യോഗിക വെബ്സൈറ്റിൽ തങ്ങളുടെ വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നതായി അറിഞ്ഞ് ഇവർ അമ്പരന്നുപോയി. കൂടുതൽ തിരക്കിയപ്പോഴാവട്ടെ വീട് മറ്റാരോ കൈമാറ്റം ചെയ്തതായി തിരിച്ചറിയുകയായിരുന്നു.

ADVERTISEMENT

ഇരുവരും വിവാഹശേഷം ഏറെക്കാലം ഈ വീട്ടിലാണ് താമസിച്ചിരുന്നത്. മക്കൾ ജനിച്ചതും അവരെ വളർത്തിയതും എല്ലാം ഇവിടെവച്ച് തന്നെയായിരുന്നു. പിന്നീട് ആൻഡ്രിയ അവിടെ നിന്നും താമസം മാറി. ട്രക്ക് ഡ്രൈവറായ കേത്താവട്ടെ എപ്പോഴും  യാത്രയിലായിരിക്കും. ഇങ്ങനെ ദീർഘകാലം വീട് ഒഴിഞ്ഞു കിടന്നു. തട്ടിപ്പുകാർ ഈ അവസരം നന്നായി മുതലെടുത്തു.ആരോൺ, ലഡെറ ഹോളൻ എന്നിവരാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്. ആദ്യം ഉടമകൾ അറിയാതെ ഇവർ വീടിനുള്ളിൽ കടന്നുകൂടി.

പ്രോപ്പർട്ടിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ വീടിനുള്ളിലാണ്  സൂക്ഷിച്ചിരുന്നത്. ഇത് കൈവശപ്പെടുത്തി ഇവർ കൃത്രിമ രേഖകൾ തയാറാക്കി. ശേഷം ആൻഡ്രിയയും കേത്തും തങ്ങളാണെന്ന് ഇടപാടുകാരെയും ഭരണകൂടത്തെയുമൊക്കെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. തിരിച്ചറിയൽ രേഖകളും ഒപ്പുമടക്കം വ്യാജമായി സൃഷ്ടിച്ച് 1.7 കോടി രൂപയ്ക്ക് ഇവർ വീട് കൈമാറ്റം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഉടമസ്ഥർ ബന്ധപ്പെട്ട ഭരണാധികാരികളെ സമീപിക്കുകയും ചെയ്തു.

ADVERTISEMENT

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയതോടെ യഥാർഥ ഉടമകൾ ആൻഡ്രിയയും കേത്തുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ  തിരിച്ചറിഞ്ഞു. ആൾതാമസമില്ലാത്ത വീടുകളെ ചുറ്റിപ്പറ്റി ഇത്തരം തട്ടിപ്പുകൾ നടക്കാനുള്ള സാധ്യത ഏറെയാണെന്നും അതിനാൽ ഉടമസ്ഥർ ജാഗ്രത പുലർത്തണമെന്നും ഓർമിപ്പിക്കുകയാണ് ഉദ്യോഗസ്ഥർ. നിങ്ങളുടെ പേരിൽ എന്തെങ്കിലും പ്രോപ്പർട്ടി രജിസ്ട്രേഷൻ ഇടപാടുകൾ നടന്നത് സംബന്ധിച്ച നോട്ടീസോ അറിയിപ്പോ ലഭിച്ചാൽ ഉടൻതന്നെ ഭരണകൂടവുമായി  ബന്ധപ്പെട്ട് അതിന് തടയിടാൻ വൈകരുതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

English Summary:

Intruder sold house for crores and owners had no idea- Real Estate News

Show comments