മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുചിത്ര നായർ. പുരാണസീരിയലുകളിൽ ബാലതാരമായി കരിയർ തുടങ്ങിയ സുചിത്ര ഇപ്പോൾ വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലെ സ്ഥിരം സാന്നിധ്യമാണ്. സുചിത്ര വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. വീട് ഓർമകൾ.. തിരുവനന്തപുരമാണ് സ്വദേശം. അച്ഛൻ, അമ്മ, ചേട്ടൻ, ഞാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുചിത്ര നായർ. പുരാണസീരിയലുകളിൽ ബാലതാരമായി കരിയർ തുടങ്ങിയ സുചിത്ര ഇപ്പോൾ വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലെ സ്ഥിരം സാന്നിധ്യമാണ്. സുചിത്ര വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വീട് ഓർമകൾ..

ADVERTISEMENT

തിരുവനന്തപുരമാണ് സ്വദേശം. അച്ഛൻ, അമ്മ, ചേട്ടൻ, ഞാൻ. ഇതായിരുന്നു കുടുംബം. അച്ഛന്റെ നാട് ഗൗരീശപട്ടവും അമ്മയുടേത് വെള്ളായണിയുമാണ്. ചെറുപ്പത്തിലെ വീടോർമകൾ  ചുറ്റിപറ്റി നിൽക്കുന്നത് അമ്മയുടെ തറവാടുമായി ചേർന്നാണ്. അതൊരു കൂട്ടുകുടുംബമായിരുന്നു. അമ്മയടക്കം ഏഴ് മക്കളായിരുന്നു. നാലുകെട്ടും കുളവും കൃഷിയുമൊക്കെയുള്ള വലിയ തറവാട്. ധാന്യം സൂക്ഷിക്കാൻ പത്തായപ്പുരയും സമീപം പശുത്തൊഴുത്തുമെല്ലാം ഉണ്ടായിരുന്നു. അച്ഛന് ബിസിനസ് ആയിരുന്നു. പിന്നീട് ഞങ്ങൾ വെള്ളായണിയിൽ സ്ഥലം വാങ്ങി വീട് വച്ചു.

മിനിസ്ക്രീനിലേക്ക്..

ഞാൻ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്നു. നീന പ്രസാദിന്റെ ശിഷ്യയാണ്. അച്ഛന്റെ ഒരു സുഹൃത്തായ ബേബി അങ്കിളിനു സീരിയൽ മേഖലയിൽ ബന്ധങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ബാലതാരമായി സ്‌ക്രീനിലെത്തുന്നത്. ആദ്യ പുരാണകഥാപാത്രം ഹിറ്റ് ആയതോടെ പിന്നീട് വന്നതെല്ലാം അത്തരം കഥാപാത്രങ്ങൾ. പിന്നീട് പഠനത്തിൽ ശ്രദ്ധിക്കാൻ ഞാൻ സീരിയലിൽ നിന്നും ബ്രേക്ക് എടുത്തു.

ADVERTISEMENT

പിന്നീട് 2015 ലാണ് സീരിയലിൽ ഞാൻ മടങ്ങിയെത്തുന്നത്. പുറമെ എല്ലാം സന്തോഷം എന്നുതോന്നുമെങ്കിലും ഞാനടക്കം ഈ മേഖലയിലുള്ള നിരവധി പേർ ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. എന്നിട്ടും പ്രേക്ഷകർ നൽകുന്ന സ്നേഹവും പിന്തുണയുമാണ് തുടരാൻ ഞങ്ങൾക്ക് ശക്തിയാകുന്നത്.

Many of Suchitra's fans have expressed their disappointment for just giving a tiny glimpse of her amazing performance.

ഫ്ലാറ്റ് ജീവിതം..

വീണ്ടും സീരിയലിൽ സജീവമായതോടെ പത്തു വർഷം മുൻപ് തിരുവനന്തപുരം ടൗണിലേക്ക് ഫ്ലാറ്റ് എടുത്തു താമസം മാറി. തൊട്ടടുത്ത രണ്ടു ഫ്ലാറ്റുകൾ മേടിച്ചു. ഒന്നിൽ ഞാനും അച്ഛനും അമ്മയും താമസിക്കുന്നു. അടുത്തത് നൃത്തപരിശീലനത്തിനും മറ്റും ഉപയോഗിക്കുന്നു.

ADVERTISEMENT

ഇപ്പോൾ എനിക്ക് ഫ്ലാറ്റ് ജീവിതമാണ് കൂടുതൽ ഇഷ്ടം. സുരക്ഷ, യാത്രാസൗകര്യം തുടങ്ങിയ ഗുണങ്ങൾ കൊണ്ടാണിത്. ഫ്ലാറ്റ് വാങ്ങുമ്പോൾ ഇടുങ്ങിയത് ആകരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. അതിനാൽ ഓപ്പൺ പ്ലാനിൽ  സ്‌പേഷ്യസായ ഫ്ലാറ്റാണ് വാങ്ങിയത്. ഞങ്ങളുടെ ഇഷ്ടം പോലെ ഫർണിഷ് ചെയ്തെടുക്കുകയായിരുന്നു.

വിവാഹം...

ധാരാളം ആലോചനകൾ വരുന്നുണ്ട്. അതോടൊപ്പം സിനിമയിലും അവസരങ്ങൾ വരുന്നുണ്ട്. സിനിമയിൽ ഓർത്തിരിക്കുന്ന കുറച്ച് വേഷങ്ങൾ ചെയ്യണം എന്നതിനാണ് പരിഗണന. അതിനു ശേഷം മാത്രം വിവാഹം എന്നതാണ് ഇപ്പോഴത്തെ പ്ലാൻ.

English Summary- Suchitra Nair Serial Actor Home Memories