എറണാകുളം ഇളംകുളത്താണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയുംപുതിയ വീട്. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുൻപായിരുന്നു ഗൃഹപ്രവേശം. ഇപ്പോൾ ഈ വീടിന്റെ ആകാശദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബോക്സ്- കന്റെംപ്രറി മോഡലിലാണ് വീടിന്റെ പുറംകാഴ്ച. ഊർജസൗഹൃദ മാതൃകകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം ഇളംകുളത്താണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും പുതിയ വീട്. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുൻപായിരുന്നു ഗൃഹപ്രവേശം. ഇപ്പോൾ ഈ വീടിന്റെ ആകാശദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ബോക്സ്- കന്റെംപ്രറി മോഡലിലാണ് വീടിന്റെ പുറംകാഴ്ച. ഊർജസൗഹൃദ മാതൃകകൾ ഒരുക്കിയിട്ടുണ്ടെന്ന് മേൽക്കൂരയിൽ നൽകിയ സോളർ പ്ലാന്റ് സൂചിപ്പിക്കുന്നു. ബാൽക്കണിയിലും പോർച്ചിന്റെ ടെറസിലുമെല്ലാം പുൽത്തകിടി വച്ചുപിടിപ്പിച്ചിട്ടുണ്ട്.മമ്മൂട്ടിക്കും ദുൽക്കറിനും വാഹനങ്ങളോടുള്ള കമ്പം പ്രസിദ്ധമാണല്ലോ. അതിന്റെ തെളിവായി വീടിന്റെ മുറ്റത്ത് നിരനിരയായി കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാം.

ADVERTISEMENT

ദുൽക്കറിന്റെ ഭാര്യ അമാൽ വീടിന്റെ ഇന്റീരിയർ ഡിസൈനിങ്ങിൽ മേൽനോട്ടം വഹിച്ചിട്ടുണ്ടെന്നാണ് വാർത്ത. നേരത്തെ ഫഹദ്-നസ്രിയ ദമ്പതികളുടെ ഫ്ലാറ്റ് ഡിസൈൻ ചെയ്ത് അമാൽ ശ്രദ്ധ നേടിയിരുന്നു. പനമ്പള്ളി നഗറിലെ വീട്ടിലാണ് മമ്മൂട്ടിയും കുടുംബവും ഇതിനു മുൻപ് താമസിച്ചിരുന്നത്.

ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തിലെ പാണപ്പറമ്പ് എന്ന തറവാട്ടിൽ, ഇസ്മായിലിന്റെയും ഫാത്തിമയുടെയും 6 മക്കളിൽ മൂത്തവനായാണ് മമ്മൂട്ടി ജനിച്ചത്. ജനിച്ചു വളർന്ന തറവാട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. 

മമ്മൂട്ടിയുടെ തറവാട്
ADVERTISEMENT

മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിംകുട്ടി മനോരമ ഓൺലൈന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയുടെ പുതിയ വീടിന്റെ കാര്യങ്ങൾ പരാമർശിച്ചിരുന്നു. 

അഭിമുഖം വായിക്കാം..

ADVERTISEMENT

English Summary- Mammootty Dulquer New House