അന്ന് കൈവിട്ട അവസരം വർഷങ്ങൾക്ക് ശേഷം തേടിയെത്തി! ജീവിതം ഒരു വിസ്മയം: ഷീലു എബ്രഹാം
സിനിമാപ്രേക്ഷകർക്ക് ഇപ്പോൾ സുപരിചിതയാണ് ഷീലു എബ്രഹാം എന്ന അഭിനേത്രി. ഒരു പരമ്പരാഗത കുടുംബത്തിൽ ജനിച്ചു വളർന്ന്, ജീവിതത്തിലെ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച് ഇഷ്ടപ്പെട്ട മേഖലയിൽ എത്തിപ്പെട്ട കഥയാണ് ഷീലുവിനു പറയാനുള്ളത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
സിനിമാപ്രേക്ഷകർക്ക് ഇപ്പോൾ സുപരിചിതയാണ് ഷീലു എബ്രഹാം എന്ന അഭിനേത്രി. ഒരു പരമ്പരാഗത കുടുംബത്തിൽ ജനിച്ചു വളർന്ന്, ജീവിതത്തിലെ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച് ഇഷ്ടപ്പെട്ട മേഖലയിൽ എത്തിപ്പെട്ട കഥയാണ് ഷീലുവിനു പറയാനുള്ളത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
സിനിമാപ്രേക്ഷകർക്ക് ഇപ്പോൾ സുപരിചിതയാണ് ഷീലു എബ്രഹാം എന്ന അഭിനേത്രി. ഒരു പരമ്പരാഗത കുടുംബത്തിൽ ജനിച്ചു വളർന്ന്, ജീവിതത്തിലെ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച് ഇഷ്ടപ്പെട്ട മേഖലയിൽ എത്തിപ്പെട്ട കഥയാണ് ഷീലുവിനു പറയാനുള്ളത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
സിനിമാപ്രേക്ഷകർക്ക് ഇപ്പോൾ സുപരിചിതയാണ് ഷീലു എബ്രഹാം എന്ന അഭിനേത്രി. ഒരു പരമ്പരാഗത കുടുംബത്തിൽ ജനിച്ചു വളർന്ന്, ജീവിതത്തിലെ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച് ഇഷ്ടപ്പെട്ട മേഖലയിൽ എത്തിപ്പെട്ട കഥയാണ് ഷീലുവിനു പറയാനുള്ളത്. താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ഞാൻ ജനിച്ചുവളർന്നത് പാലായ്ക്കടുത്ത് ഭരണങ്ങാനത്താണ്. അപ്പച്ചന്റെയും അമ്മച്ചിയുടെയും തറവാട് അവിടെയായിരുന്നു. അമ്മച്ചി അധ്യാപികയായിരുന്നു. അപ്പച്ചൻ കൃഷിയും കാര്യങ്ങളും നോക്കിനടത്തി. എനിക്കൊരു ചേട്ടൻ. ഇതായിരുന്നു കുടുംബം. അമ്മച്ചിക്ക് ഇടയ്ക്കിടയ്ക്ക് ട്രാൻസ്ഫർ ആകുമായിരുന്നു. അങ്ങനെ കുറച്ചുകാലം ഞങ്ങൾ പലയിടത്തും മാറിമാറി താമസിച്ചു. കൂടുതൽകാലം ഇടുക്കിയിലായിരുന്നു ജോലി. അങ്ങനെ എന്റെ സ്‌കൂൾ പഠനമൊക്കെ ഇടുക്കിയിലായിരുന്നു. അവിടെ ഞങ്ങൾ കുറച്ചു സ്ഥലമൊക്കെ മേടിച്ചു വീടുവച്ചു. പിന്നീട് അമ്മച്ചി റിട്ടയറായപ്പോൾ വീടും സ്ഥലവും വിറ്റ് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചുവന്നു. പിന്നീട് തൊടുപുഴയ്ക്കടുത്ത് വാഴക്കുളം എന്ന സ്ഥലത്ത് വീട് വച്ചു താമസമായി.
അമ്മച്ചി സ്‌കൂളിൽ പോകുമ്പോൾ രണ്ടോ മൂന്നോ വയസ്സുള്ള എന്നെയും കൂടെകൊണ്ടുപോകുമായിരുന്നു. അങ്ങനെ സ്‌കൂളിൽ ചേർക്കുന്നതിന് മുൻപേ സ്‌കൂളിന്റെ ഭാഗമായി. അവിടെ മുതിർന്ന കുട്ടികൾ ഡാൻസ് ഒക്കെ കളിക്കുന്നത് കണ്ട് അനുകരിക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങനെയാണ് നൃത്തം, കല മനസ്സിൽ കയറിക്കൂടിയത്. പിന്നീട് നൃത്തം അഭ്യസിച്ചു. സ്‌കൂളിലെ എല്ലാ കലാപരിപാടികൾക്കും മുൻപന്തിയിലുണ്ടായിരുന്നു.
പ്ലസ്‌ടുവിനു പഠിക്കുമ്പോഴാണ് എന്റെ മുഖചിത്രം ആകസ്മികമായി മനോരമ ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വരുന്നത്. ചിത്രം അയച്ചു കൊടുത്തതൊന്നുമല്ല. ചേട്ടന്റെ കോളജിലെ ഒരു ഫങ്ഷന് പോയപ്പോൾ, എന്നെ കണ്ട് ചിത്രമെടുക്കാൻ ക്ഷണിക്കുകയായിരുന്നു. അന്ന് ചിത്രത്തിനൊപ്പം എന്റെ വീടിന്റെ വിലാസം കൊടുത്തിരുന്നു. പിന്നീട് അതിലേക്ക് ധാരാളം കത്തുകൾ വരാൻ തുടങ്ങി. സീരിയലുകളിലേക്കുള്ള ക്ഷണം മുതൽ പ്രണയലേഖനങ്ങൾ വരെ അതിലുണ്ടായിരുന്നു. എനിക്ക് അഭിനയരംഗത്തേക്ക് എത്തണം എന്നാഗ്രഹമുണ്ടെങ്കിലും അപ്പച്ചനോട് പറയാൻ പേടിയായിരുന്നു. പറഞ്ഞാൽ സമ്മതിക്കുകയുമില്ല. അപ്പച്ചൻ വളരെ സ്ട്രിക്ടായിട്ടാണ് ഞങ്ങളെ വളർത്തിയത്. ഓരോ ദിവസവും പോസ്റ്റ്മാൻ എന്റെ പേരിൽ കുറെ കത്തുകൾ വീട്ടിൽ കൊണ്ടുവരുന്നു. അതോടെ കലാപരിപാടികൾ എല്ലാം നിർത്തിച്ചു. താമസിയാതെ നഴ്‌സിങ് പഠനത്തിനായി ഞാൻ ഹൈദരാബാദിലേക്ക് ചേക്കേറി.
സിസ്റ്റർമാർ നടത്തുന്ന കോളജായിരുന്നു. അവിടെയും ഞാൻ നൃത്തവേദികളിൽ സജീവമായി. പിന്നീട് നഴ്‌സായതോടെ അഭിനയമോഹമെല്ലാം ഞാൻ കുഴിച്ചുമൂടി. കുവൈറ്റിലേക്ക് നഴ്‌സായി ചേക്കേറി. പൊതുവെ വിദേശത്തുള്ള മലയാളി നഴ്‌സുമാർ ചെയ്യുന്നതുപോലെ അമേരിക്കയിലോ യൂറോപ്പിലോ ഉള്ള ഏതെങ്കിലും ആളെ വിവാഹം ചെയ്ത് അവിടേക്ക് ചേക്കേറുന്നതാകും എന്റെയും ഭാവി എന്ന് ഞാനും ആലോചിച്ചു. ആ സമയത്താണ് ഞാൻ ബിസിനസുകാരനായ എബ്രഹാം മാത്യവിനെ പരിചയപ്പെടുന്നത്. പിന്നീടാണ് ജീവിതത്തിലെ ടേണിങ് പോയിന്റ്. ഞങ്ങൾ പ്രണയത്തിലായി. താമസിയാതെ വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹവും കഴിഞ്ഞു.
അതോടെ നഴ്‌സിങ് ജോലി അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്ക് വീണ്ടും തിരിച്ചെത്തി. ബിസിനസുകാരന്റെ ഭാര്യ, അമ്മ, കുടുംബിനി റോളിലേക്ക് മാറി. രണ്ടു മക്കൾ ഉണ്ടായി. അവരെ വളർത്തുന്നതിൽ ശ്രദ്ധ കണ്ടെത്തി. ഞാൻ എന്റെ പഴയ കലയുമായി ബന്ധപ്പെട്ട കഥകളൊക്കെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. മോന് നാലഞ്ച് വയസ്സ് ആയി. ഒന്ന് സെറ്റിൽ ആയി എന്ന് തോന്നിയപ്പോൾ വീണ്ടും നൃത്തം പൊടിതട്ടിയെടുത്തു. ഡിപ്ലോമ കോഴ്സ് ചെയ്തു. അങ്ങനെ മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഞങ്ങൾ സിനിമാനിർമാണമേഖലയിലേക്ക് കടക്കുന്നത്. അബാം മൂവീസ് എന്നപേരിൽ ബാനർ തുടങ്ങി. അതിനു ഒരു പരസ്യചിത്രം ചെയ്യാൻ മോഡലുകളെ അന്വേഷിച്ചപ്പോഴാണ് ഭർത്താവ് ചോദിക്കുന്നത്: 'നിനക്ക് അങ്ങ് അഭിനയിച്ചാൽപോരേ' എന്ന്. അങ്ങനെയാണ് ഞാൻ ആദ്യമായി ക്യമറയ്ക്ക് മുന്നിൽ എത്തുന്നത്. വർഷങ്ങൾക്ക് മുൻപ് അവസരം കിട്ടിയിട്ടും നഷ്ടമായത് സ്വന്തം കമ്പനിയിലൂടെ എനിക്ക് തിരിച്ചുകിട്ടി. പിന്നീട് ഞങ്ങൾ നിർമിച്ച 'ഷീടാക്സി' എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി. അതിലെ കഥാപാത്രം ശ്രദ്ധിക്കപെട്ടതോടെ എനിക്കും ആത്മവിശ്വാസമായി. അതോടെ സിനിമകളിൽ സജീവമായി.
ഞാൻ ഭയങ്കര ഹോംലി ആയിട്ടുള്ള ആളാണ്. വീട്ടമ്മ ആയിരുന്നതുകൊണ്ട് വർഷങ്ങളായി ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വീട്ടിലാണ്. അതുകൊണ്ട് വീട് പരിപാലനം ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. വിവാഹശേഷം ഞങ്ങൾ 13 വർഷത്തോളം മുംബൈയിലായിരുന്നു താമസം. അദ്ദേഹത്തിന്റെ കോർപറേറ്റ് ഓഫിസ് അവിടെയായിരുന്നു. അവിടുത്തെ ഫ്ലാറ്റ് ലൈഫിൽ നിന്നും നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് മൂന്നു വർഷം ആകുന്നതേയുള്ളൂ. പനമ്പള്ളി നഗറിലാണ് ഞങ്ങളുടെ വീട്. കല്യാണം ആലോചിക്കുന്ന സമയത്തുതന്നെ അദ്ദേഹം ഇവിടെ സ്ഥലംവാങ്ങി വീട് വച്ചിരുന്നു. ഇപ്പോൾ പൂർണമായും കൊച്ചിയിലേക്ക് താമസം മാറ്റി. രണ്ടു മക്കളാണ് ഞങ്ങൾക്ക്. മകൾ ചെൽസിയ ഒൻപതാം ക്‌ളാസിലും മകൻ നീൽ ഏഴാം ക്‌ളാസിലും പഠിക്കുന്നു.
കുറച്ച് ട്രഡീഷണൽ തീമിൽ അന്ന് പണിത വീടാണ്. ധാരാളം വുഡൻ വർക്കുകളും വുഡൻ ഫർണീച്ചറുമൊക്കെ ഉള്ളിലുണ്ട്. എറണാകുളത്ത് തന്നെ ഫ്ലാറ്റ് മേടിച്ചിട്ടിട്ടുണ്ടെങ്കിലും താമസമില്ല. മുംബൈയിൽ വർഷങ്ങളായി ഫ്ലാറ്റ് ലൈഫ് ആയിരുന്നതുകൊണ്ട് ഇനി അത്തരമൊരു ലൈഫ് താൽപര്യമില്ല.
ഏറ്റവും സന്തോഷം സിനിമയിലെ ധാരാളം സഹപ്രവർത്തകർ അടുത്തുതന്നെയുണ്ട് എന്നതാണ്. മമ്മൂക്കയുടെ വീട് (ഇപ്പോൾ പുതിയ വീട്ടിലേക്ക് മാറിയെങ്കിലും) ഇവിടുണ്ട്. കുഞ്ചൻ, വിജയ് ബാബു, കൃഷ്ണപ്രഭ അങ്ങനെ നിരവധി സുഹൃത്തുക്കൾ. കുറച്ചു കൂടി സ്ഥലവും മുറ്റവും പച്ചപ്പുമൊക്കെയുള്ള വീട് സ്വപ്നത്തിൽ ഉണ്ടെങ്കിലും പനമ്പള്ളി നഗറിനോട് പ്രത്യേക ഇഷ്ടമുണ്ട്. അതുകൊണ്ട് ഇവിടെനിന്നും മാറിയൊരു ലൈഫ് തൽക്കാലമില്ല...
English Summary- Sheelu Abraham Actor Life Home Memories