കുറച്ചുകാലം കൊണ്ടുതന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് അമൽ രാജ്. മിനിസ്‌ക്രീനിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് അടുത്തിടയ്ക്കാണെങ്കിലും വർഷങ്ങളായി അഭിനയത്തിന്റെ അരങ്ങിൽ സജീവമാണ് അദ്ദേഹം. അമൽ തന്റെ ജീവിതവിശേഷങ്ങളും വീട്ടുകാര്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചുകാലം കൊണ്ടുതന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് അമൽ രാജ്. മിനിസ്‌ക്രീനിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് അടുത്തിടയ്ക്കാണെങ്കിലും വർഷങ്ങളായി അഭിനയത്തിന്റെ അരങ്ങിൽ സജീവമാണ് അദ്ദേഹം. അമൽ തന്റെ ജീവിതവിശേഷങ്ങളും വീട്ടുകാര്യങ്ങളും പങ്കുവയ്ക്കുന്നു.

ADVERTISEMENT

അഭിനയമാണ് ജീവിതം..

നാലാം ക്‌ളാസിൽ തുടങ്ങിയതാണ് എന്റെ അഭിനയജീവിതം. ചെറുപ്പം മുതൽ ഒരു നടൻ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.  ഡിഗ്രിക്ക് ശേഷം സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പിജി ചെയ്തു. അന്നും മനസ്സിൽ ലക്ഷ്യം നാടകമാണ്. സിനിമയോ സീരിയലോ അന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല. ലെനിൻ രാജേന്ദ്രൻ സാറിന്റെ രാജാരവിവർമ എന്ന നാടകത്തിൽ ടൈറ്റിൽ റോൾ ചെയ്യാൻ കഴിഞ്ഞതാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവ്. അതിനുശേഷം ശ്രീകുമാരൻ തമ്പി സാറിന്റെ ദാമ്പത്യഗീതങ്ങൾ എന്ന സീരിയലിലേക്ക് ക്ഷണം ലഭിച്ചു. അങ്ങനെയാണ് മിനിസ്ക്രീൻ രംഗപ്രവേശം. കലാമേഖലയിൽ നിന്നാണ് ഞാൻ ജീവിതപങ്കാളിയെ കണ്ടെത്തുന്നത്. ബഷീറിന്റെ പ്രേമലേഖനം എന്ന നാടകം ഞാനും ഭാര്യയും 1000-ലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു മൂന്നു സിനിമകളിലും അഭിനയിച്ചു. കുപ്രസിദ്ധ പയ്യനിലെ റോൾ ശ്രദ്ധിക്കപ്പെട്ടു. ഇനി മാലിക് എന്ന ഫഹദ് ഫാസിൽ ചിത്രം റിലീസ് ചെയ്യാനുണ്ട്.

ADVERTISEMENT

വീടോർമകൾ..

ADVERTISEMENT

ജനിച്ചു വളർന്നത് നെയ്യാറ്റിൻകര വണ്ടന്നൂരുള്ള അച്ഛന്റെ തറവാടായ ശങ്കരവിലാസം വീട്ടിലാണ്. അച്ഛൻ രാജമോഹൻ നായർ ആയുർവേദ ഡോക്ടറായിരുന്നു. അമ്മ പത്മകുമാരി. എനിക്കൊരു ചേട്ടൻ, അനിയത്തി. ഇതായിരുന്നു കുടുംബം. പഴയ കേരളശൈലിയിലുള്ള ഓടിട്ട വീട്. അന്നത്തെക്കാലത്ത് അത്യാവശ്യം സൗകര്യങ്ങളുള്ള വീടായിരുന്നു. ഇന്നും സ്നേഹത്തോടെ മാത്രമേ ആ വീടിനെ ഓർക്കാൻ കഴിയൂ.

വീടിനെ കുറിച്ചുള്ള ഓർമകളിൽ കൂടുതലും നിറഞ്ഞുനിൽക്കുന്നത് വെഞ്ഞാറമൂടുള്ള അമ്മയുടെ പത്മ വിലാസം എന്ന കുടുംബവീട്ടിലാണ്. അതും അന്നത്തെക്കാലത്ത് അത്യാവശ്യം പ്രൗഢിയുള്ള പരമ്പരാഗത വീടായിരുന്നു. കുട്ടിക്കാലത്തെ അവധിക്കാലങ്ങളിൽ ഈ കൂട്ടുകുടുംബത്തിൽ ഞാനുൾപ്പെടുന്ന കൊച്ചു മക്കളെല്ലാം ഒത്തുകൂടും. അമ്മ അമ്മവീട്ടിൽ ചെല്ലുന്നതിനു എനിക്ക് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട്.  വെഞ്ഞാറമൂട് രംഗ പ്രഭാത്  എന്ന കുട്ടികളുടെ നാടകക്കളരിയിൽ പങ്കെടുക്കാം. എന്റെ അഭിനയത്തെ പരുവപ്പെടുത്തുന്നതിൽ ആ കാലം സഹായകരമായിട്ടുണ്ട്.

സ്വന്തം വീടില്ല...

ഭാര്യ ദിവ്യ ലക്ഷ്മി നർത്തകിയാണ്. രണ്ടു മക്കൾ. ആയുഷ്‌ദേവ് എട്ടാം ക്‌ളാസിലും ആഗ്നേഷ് ദേവ് യുകെജിയിലും പഠിക്കുന്നു. തിരുമലയിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. ലോകമേ തറവാട് എന്നതാണ് എന്റെ നയം. നാടകവുമായി കറങ്ങിനടക്കുന്നതുകൊണ്ട്  ലോകം മുഴുവൻ സുഹൃത്തുക്കളുണ്ട്. അവരുടെ നാട്ടിലെത്തുമ്പോൾ ഹോട്ടൽമുറി പോലും ബുക് ചെയ്യേണ്ടി വരാറില്ല. പകര  അവരുടെ സ്നേഹോഷ്മളമായ ആതിഥേയത്വം സ്വീകരിക്കുകയാണ് പതിവ്. എന്നിരുന്നാലും സ്വന്തമായി ഒരു വീട് വേണമെന്നുള്ളത് കുടുംബത്തിന്റെ വലിയൊരു ആഗ്രഹമാണ്. അത് സംഭവിക്കുമ്പോൾ സംഭവിക്കട്ടെ...

English Summary- Chakkapazham Actor Amal RajDev House Life Memories