ഹൃദ്യമായ സാഹിത്യസൃഷ്ടികളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് എം. മുകുന്ദൻ. അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഉടനീളം ഫ്രഞ്ച്‌ അധിനിവേശസ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. അതുകൊണ്ടാണ് 'മയ്യഴിയുടെ കഥാകാരൻ' എന്നദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മുകുന്ദൻ,

ഹൃദ്യമായ സാഹിത്യസൃഷ്ടികളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് എം. മുകുന്ദൻ. അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഉടനീളം ഫ്രഞ്ച്‌ അധിനിവേശസ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. അതുകൊണ്ടാണ് 'മയ്യഴിയുടെ കഥാകാരൻ' എന്നദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മുകുന്ദൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദ്യമായ സാഹിത്യസൃഷ്ടികളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് എം. മുകുന്ദൻ. അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഉടനീളം ഫ്രഞ്ച്‌ അധിനിവേശസ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. അതുകൊണ്ടാണ് 'മയ്യഴിയുടെ കഥാകാരൻ' എന്നദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മുകുന്ദൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദ്യമായ സാഹിത്യസൃഷ്ടികളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് എം. മുകുന്ദൻ. അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഉടനീളം ഫ്രഞ്ച്‌ അധിനിവേശസ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. അതുകൊണ്ടാണ് 'മയ്യഴിയുടെ കഥാകാരൻ' എന്നദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മുകുന്ദൻ, മയ്യഴിപ്പുഴയുടെ തീരത്തെ വീട്ടിൽനിന്നും 4 കിലോമീറ്റർ അപ്പുറത്തു പള്ളൂരിലേക്ക് താമസം മാറിയിട്ട് രണ്ടു മാസമായിട്ടേയുള്ളൂ. എഴുത്തുകാരന്റെ പുതിയ വീടിന്റെ വിശേഷങ്ങളിലൂടെ ഒന്നുപോയിവരാം

മുകുന്ദന് വൈകാരികമായി ഏറെ അടുപ്പമുള്ള വീടായിരുന്നു മാഹിയിലേത്. വീടു നിർമിച്ചിട്ടു കാൽനൂറ്റാണ്ടായെങ്കിലും ഡൽഹി ജീവിതം കഴിഞ്ഞെത്തി 15 വർഷം മുൻപാണ് സ്ഥിരതാമസമാക്കിയത്. എംടിയും അടൂർ ഗോപാലകൃഷ്ണനും പുനത്തിൽ കുഞ്ഞബ്ദുള്ളയും മുതൽ ലോകപ്രശസ്ത ഫൊട്ടോഗ്രഫർ നിക് ഉട്ട് വരെ അവിടെ അതിഥികളായെത്തിയിട്ടുണ്ട്. ‘നൃത്തം ചെയ്യുന്ന കുടകളും’ ’കുട നന്നാക്കുന്ന ചോയി’യും കടലാസിലായത് ഇവിടുത്തെ എഴുത്തുമേശയിലാണ്. പക്ഷേ, മാഹി ടൗണിൽ വാഹനക്കുരുക്ക് ഉണ്ടാകുമ്പോൾ, വീടിനുമുന്നിലെ ഭാരതിയാ‍ർ റോഡിലൂടെയാണ് ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നത്. ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങൾ കുത്തിത്തിരുകി സഞ്ചരിച്ച് അപകടങ്ങളും ബഹളങ്ങളും പതിവായപ്പോഴാണ് സ്വച്ഛതയും സമാധാനവുമുള്ള മറ്റൊരിടത്തേക്ക് മാറുന്നതിനെക്കുറിച്ച് എഴുത്തുകാരൻ ചിന്തിച്ചത്. അങ്ങനെയാണ്  കുടുംബസ്വത്തായ പള്ളൂരിലെ സ്ഥലം തിരഞ്ഞെടുത്തത്. സ്വച്ഛസുന്ദരമായ പ്രദേശം. തടസങ്ങളില്ലാതെ എഴുതാൻ പറ്റിയ അന്തരീക്ഷം.

ADVERTISEMENT

പഴമയും പുതുമയും സമ്മേളിക്കുംവിധമാണ് വീടിന്റെ പുറംകാഴ്ച. പലതട്ടുകളായുള്ള ഫ്ലാറ്റ്-സ്ലോപ് റൂഫുകളും വോൾ ക്ലാഡിങ്ങും എലിവേഷൻ മനോഹരമാക്കുന്നു. പോർച്ച്, സിറ്റൗട്ട്, സ്വീകരണമുറി, ഊണുമുറി, അടുക്കള, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ലൈബ്രറി എന്നിവയാണ് 2840 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

അരനൂറ്റാണ്ട് പിന്നിട്ട രചനാസപര്യയിൽ ലഭിച്ച അസംഖ്യം അംഗീകാരങ്ങൾ സൂക്ഷിക്കാൻ പാകത്തിൽ ഒരിടം വേണം എന്നതായിരുന്നു എഴുത്തുകാരന്റെ ആദ്യത്തെ ആവശ്യം. കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ മുതൽ മലയാളത്തിലെ സമുന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം വരെ ഇവിടെ ആദരവോടെ സൂക്ഷിച്ചിരിക്കുന്നു. വീട്ടുകാരന്റെ എഴുത്തുമുറിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഭിത്തിയാണ് പ്രധാന പുരസ്‌കാര ഇടം. ഇവിടെ ലൈംസ്‌റ്റോൺ വോൾ ക്ലാഡിങ് പതിപ്പിച്ചാണ് ഷെൽഫ് വേർതിരിച്ചത്. എഴുത്തുകാരന്റെ രചനാമുറി പഴയതുതന്നെ വേണം എന്ന നിർബന്ധമുണ്ടായിരുന്നു. എഴുത്തുമേശ മുതൽ ലൈബ്രറിയുടെ ഷെൽഫ് വരെ പഴയവീട്ടിൽ നിന്നും അതേപടി കൊണ്ടുവന്നു പുനർപ്രതിഷ്ഠിച്ചതാണ്.

ഫർണിഷിങ്ങിൽ ഉപയോഗിച്ചത് 90 % നാച്ചുറൽ സാമഗ്രികളാണ്. കോട്ട സ്‌റ്റോൺ പോളിഷ് ചെയ്താണ് വീടിനകത്തെ നിലത്തുവിരിച്ചത്. മുറ്റത്തും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം നാച്ചുറൽ സ്‌റ്റോൺ വിരിച്ചു. 

കാറ്റും വെളിച്ചവും ധാരാളമായി ലഭിക്കണം എന്ന ആവശ്യം നിവർത്തിക്കാനാണ് ധാരാളം ജാലകങ്ങൾ കൊടുത്തിരിക്കുന്നത്. കൂടാതെ , ഗോവണിയുടെ ഇരട്ടി ഉയരത്തിലുള്ള മേൽക്കൂരയിൽ സ്‌കൈലൈറ്റ് കൊടുത്തിട്ടുണ്ട്. ഇതുവഴി പകൽ സൂര്യപ്രകാശവും രാത്രിയിൽ നിലാവും വീടിനുള്ളിലേക്ക് ഒഴുകിയെത്തും. 

ADVERTISEMENT

താഴെ എഴുത്തുകാരന്റെ കിടപ്പുമുറി മാത്രമാണുള്ളത്. ബാക്കി രണ്ടു കിടപ്പുമുറികൾ മുകൾനിലയിൽ ഒരുക്കി.

ഗ്രീനിഷ് ബ്ലൂ നിറക്കാഴ്ചയിലാണ് ഒതുങ്ങിയ അടുക്കള. പ്ലൈ+ ലാമിനേറ്റ് ഫിനിഷിൽ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. ഇവിടെ ഭിത്തിയിൽ ഗ്ലാസ് ടൈലുകൾ വിരിച്ചു ഭംഗിയാക്കി.

മകനും മകളും അവരുടെ കുടുംബങ്ങളുമായി യുഎസിലാണ്. ഭാര്യയും ഗൃഹനാഥനും മാത്രമേ വീട്ടിൽ കാണൂ. അതിനാൽ പരിപാലനം കൂടി  മനസ്സിൽ കണ്ടാണ് ഫർണിഷിങ് ചെയ്തത്. ഏറ്റവും മുകളിലെ വാട്ടർടാങ്ക് വരെ അനായാസം എത്തിച്ചേരാനുള്ള  സൗകര്യം ഒരുക്കിയിട്ടുണ്ട്.

'ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ' എന്ന തന്റെ ചെറുകഥ സിനിമയാക്കുന്നതിനുള്ള പണിപ്പുരയിലാണ് ഇപ്പോൾ വീട്ടുകാരൻ. സുരാജ് വെഞ്ഞാറമൂടും മഞ്ജു വാര്യരുമാകും കഥാപാത്രങ്ങളായി എത്തുക. പുതിയ വീട്ടിൽ രണ്ടു മാസമേ ആയിട്ടുള്ളൂ, എങ്കിലും മനസ്സിന് നല്ല സ്വസ്ഥതയും സമാധാനവും ലഭിക്കുന്നുണ്ട് എന്ന് മുകുന്ദൻ പറയുന്നു. കുട്ടിക്കാലം മുതൽ കാണുന്ന മയ്യഴിപ്പുഴ, മാഹിപ്പള്ളി, ഭാരതിയാ‍ർ റോ‍‍‍‍ഡ്, ഇതൊക്കെ നഷ്ടങ്ങളാണെങ്കിലും വെറും നാലു കിലോമീറ്ററിന്റെ സാമീപ്യത്തിൽ അവ കാത്തിരിപ്പുണ്ടല്ലോ എന്ന ആശ്വാസവുമുണ്ട്.കോവിഡ് കാലത്തിനു മുൻപു വരെ മയ്യഴിയുടെ തീരത്തൊരു സായാഹ്ന നടപ്പും ഇരിപ്പും പതിവായിരുന്നു. പുതിയ വീട്ടിലേക്ക് മാറുമ്പോൾ വ്യായാമം മുടങ്ങാതിരിക്കാൻ വീടിനുചുറ്റും നല്ലൊരു നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടം പ്രാരംഭദശയിലാണെങ്കിലും ഇപ്പോൾത്തന്നെ കിളികളും പൂമ്പാറ്റകളും ഇവിടെ വിരുന്നെത്താൻ തുടങ്ങിയിട്ടുണ്ട്. 

ADVERTISEMENT

Project facts

Location- Pallur, Mahe

Plot- 14 cent

Area- 2840 SFT

Owner- M. Mukundan

Design- Dayan, Manoj

DM Associates, Mahe

Mob- 9447341793

Y.C- 2020 Dec 10

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Malayalam Writer M. Mukundan House, Veedu Magazine Malayalam