100 വർഷം പഴക്കമുള്ള തറവാടിന്റെ മാറ്റം കണ്ടോ! കേരളത്തനിമയുടെ ഐശ്വര്യം
മലപ്പുറം കോട്ടയ്ക്കലാണ് പല്ലക്ക് ആയുർവേദ ചികിത്സാകേന്ദ്രം. നൂറു വർഷത്തോളം പഴക്കമുള്ള നാലുകെട്ടിനെ കാലോചിതമായി പുനരുദ്ധരിച്ചാണ് പല്ലക്ക് ഒരുക്കിയത്. ഇതുകൂടാതെ ചികിത്സയ്ക്ക് വരുന്നവർക്ക് താമസിക്കാനായി നാലു പുതിയ കോട്ടേജുകളും പണിതു. പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഒരേക്കർ പ്ലോട്ടിൽ 16000

മലപ്പുറം കോട്ടയ്ക്കലാണ് പല്ലക്ക് ആയുർവേദ ചികിത്സാകേന്ദ്രം. നൂറു വർഷത്തോളം പഴക്കമുള്ള നാലുകെട്ടിനെ കാലോചിതമായി പുനരുദ്ധരിച്ചാണ് പല്ലക്ക് ഒരുക്കിയത്. ഇതുകൂടാതെ ചികിത്സയ്ക്ക് വരുന്നവർക്ക് താമസിക്കാനായി നാലു പുതിയ കോട്ടേജുകളും പണിതു.
പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഒരേക്കർ പ്ലോട്ടിൽ 16000 ചതുരശ്രയടിയിലാണ് ഈ പ്രൊജക്ട്.
നാലുകെട്ട് കൂടാതെ ആംഫി തിയറ്റർ, സ്വിമ്മിങ് പൂൾ, ഹെർബൽ ഗാർഡൻ, ജോഗിങ് ട്രാക്ക് എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ, ഇടുങ്ങിയ മുറികൾ, അറ്റാച്ഡ് ബാത്റൂമുകളുടെ അഭാവം എന്നിവയെല്ലാം പരിഹരിച്ചാണ് തറവാട് നവീകരിച്ചത്.
സിറ്റൗട്ട്, ഹാൾ, കിച്ചൻ, രണ്ടു ബാത്റൂം അറ്റാച്ഡ് കിടപ്പുമുറികൾ എന്നിവയാണ് കോട്ടേജുകളിൽ ഒരുക്കിയത്. നടുമുറ്റത്തിനു ചുറ്റുമുള്ള ഇടങ്ങളിൽ കടപ്പ സ്റ്റോൺ ആയിരുന്നു വിരിച്ചത്. ഇത് പോളിഷ് ചെയ്തു മിനുസം വരുത്തി നിലനിർത്തി.
സ്വച്ഛസുന്ദരവും ഹരിതാഭവുമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ സ്വാസ്ഥ്യം കൈവരിക്കാൻ സഹായിക്കുക എന്ന നയമാണ് ഇവിടെ പിന്തുടർന്നത്. പഴയ തറവാടിനോട് ചേർന്ന് വളരെ കുറച്ച് വൃക്ഷങ്ങൾ മാത്രമേ ഉള്ളായിരുന്നു. തറവാടിന്റെ നവീകരണത്തിന് സമാന്തരമായി ലാൻഡ്സ്കേപ്പിലും ഒരു ഔഷധത്തോട്ടം നിർമിച്ചു. നൂറിലധികം ഔഷധ സസ്യങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്.
മാറ്റങ്ങൾ...
വീടിന്റെ പാരമ്പര്യത്തനിമ നഷ്ടമാക്കാതെയാണ് പുനരുദ്ധരിച്ചത്. പഴയ മുറികൾ കൂട്ടിയിണക്കി വലുതാക്കി. അറ്റാച്ഡ് ബാത്റൂമുകൾ കൂട്ടിച്ചേർത്തു. നടുമുറ്റത്തെ കേന്ദ്രീകരിച്ചാണ് ഇടങ്ങളെല്ലാം. ഇതിന്റെ ബലക്ഷയം വന്ന ഒരു തൂൺ മാറ്റി ബലപ്പെടുത്തി പുതിയത് സ്ഥാപിച്ചു.
വരാന്തയിലെ ചുവരുകളിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് പൊതിഞ്ഞു ഭംഗിയാക്കി.
ചുരുക്കത്തിൽ കേരളത്തിന്റെ വാസ്തുശില്പനൈപുണ്യമാർന്ന ഒരു നിർമിതി സംരക്ഷിച്ചുകൊണ്ട്, അതിനെ ആകർഷണകേന്ദ്രമാക്കി ഒരു ആയുർവേദ ആശുപത്രി ഒരുക്കി എന്നതാണ് പല്ലക്ക് എന്ന ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.
Project facts
Location- Kottakal
Plot- 1 Acre
Area- 16000 SFT
Owner- Muhammed Anwar
Designers- Safder Machilakath, Muhammed Siyad, Mohammed Shabeed, Safwan PM
Uru Consulting, Calicut
Mob- 8301040556
Y.C- 2019
English Summary- Traditional Tharavadu Renovation; Ayurveda Hospital Malappuram