കരിക്കിലെത്തിച്ചത് ജീവിതത്തിൽ എടുത്ത ആ റിസ്ക്; കരിക്ക് താരം അർജുൻ ആദ്യമായി തുറന്നുപറയുന്നു
ഇന്ന് മലയാളികൾ യൂട്യൂബിൽ ഏറ്റവും തിരയുന്ന ചാനലുകളിൽ മുൻനിരയിലാണ് കരിക്ക്. ഇതിന്റെ പുതിയ എപ്പിസോഡുകൾക്കായി മലയാളികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ കാത്തിരിക്കുന്നു. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പന്മാരുമായി കൈകോർക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് കരിക്ക് ഇപ്പോൾ വളർന്നു
ഇന്ന് മലയാളികൾ യൂട്യൂബിൽ ഏറ്റവും തിരയുന്ന ചാനലുകളിൽ മുൻനിരയിലാണ് കരിക്ക്. ഇതിന്റെ പുതിയ എപ്പിസോഡുകൾക്കായി മലയാളികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ കാത്തിരിക്കുന്നു. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പന്മാരുമായി കൈകോർക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് കരിക്ക് ഇപ്പോൾ വളർന്നു
ഇന്ന് മലയാളികൾ യൂട്യൂബിൽ ഏറ്റവും തിരയുന്ന ചാനലുകളിൽ മുൻനിരയിലാണ് കരിക്ക്. ഇതിന്റെ പുതിയ എപ്പിസോഡുകൾക്കായി മലയാളികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ കാത്തിരിക്കുന്നു. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പന്മാരുമായി കൈകോർക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് കരിക്ക് ഇപ്പോൾ വളർന്നു
ഇന്ന് മലയാളികൾ യൂട്യൂബിൽ ഏറ്റവും തിരയുന്ന ചാനലുകളിൽ മുൻനിരയിലാണ് കരിക്ക്. ഇതിന്റെ പുതിയ എപ്പിസോഡുകൾക്കായി മലയാളികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ കാത്തിരിക്കുന്നു. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പന്മാരുമായി കൈകോർക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് കരിക്ക് ഇപ്പോൾ വളർന്നു. അഭിനയത്തോടുള്ള തീവ്രമായ ആഗ്രഹം കൊണ്ട്, സ്ഥിരവരുമാനമുള്ള ജോലി രാജിവച്ച് കരിക്കിലെത്തിയ നടനാണ് അർജുൻ രത്തൻ. കരിക്കിന്റെ കട്ട ആരാധകർക്കു പോലും അർജുൻ എന്ന പേര് ഒരുപക്ഷേ പരിചയം കാണില്ല. കഥാപാത്രങ്ങളുടെ പേരുകളിലാണ് ഇവരെ പലരും തിരിച്ചറിയുന്നത്. കരിക്കിലെ എപ്പിസോഡുകളിൽ പൊതുവേ അൽപം സ്മാർട്ടായ കഥാപാത്രങ്ങളെ അർജുൻ മികച്ചതാക്കുന്നു. അർജുൻ തന്റെ വിശേഷങ്ങൾ ആദ്യമായി ഒരു ഓൺലൈൻ മാധ്യമത്തോട് പങ്കുവയ്ക്കുകയാണ്.
കരിക്കിലെത്തിയ കഥ..
ചെറുപ്പം മുതൽ ഒരു നല്ല അഭിനേതാവാകുക എന്നതായിരുന്നു സ്വപ്നം. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ, നാട്ടിലെ ഷൂട്ടിങ് ലൊക്കേഷനുകളിൽ എല്ലാം പോയി ചാൻസ് ചോദിക്കുമായിരുന്നു. ‘വിസ്മയത്തുമ്പത്തി’ന്റെ സെറ്റിൽ പോയി മോഹൻലാലിനോടു വരെ ചാൻസ് ചോദിച്ചിട്ടുണ്ട്! എന്റേത് ഒരു മിഡിൽ ക്ലാസ് കുടുംബമാണ്. വീട്ടുകാർക്ക് ഞാൻ സുരക്ഷിതമായ ഒരു ജോലിയിൽ എത്തണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ ഡിഗ്രി കഴിഞ്ഞ് എംബിഎ ചെയ്തു. കോഴ്സ് കഴിഞ്ഞ് ദക്ഷിണാഫ്രിക്കയിൽ നല്ല ശമ്പളത്തിൽ പ്ലേസ്‌മെന്റും കിട്ടി. മോന് വിദേശത്ത് ജോലികിട്ടിയ കാര്യം വീട്ടുകാർ നാട്ടുകാരോടൊക്കെ അഭിമാനത്തോടെ പറഞ്ഞു.
കുറച്ചു വർഷം ജോലി ചെയ്തു സമ്പാദിച്ച ശേഷം നാട്ടിലെത്തി സിനിമയിൽ കയറണം എന്നായിരുന്നു എന്റെ പ്ലാൻ. കാരണം, സിനിമയിൽ പെട്ടെന്ന് എത്തിപ്പെടണമെങ്കിൽ, ഒന്നുകിൽ സിനിമാപാരമ്പര്യമോ ഗോഡ്ഫാദർമാരോ വേണം, അല്ലെങ്കിൽ അതിനുവേണ്ടിയുള്ള കാത്തിരിപ്പിൽ ജീവിക്കാനുള്ള സാമ്പത്തികസ്ഥിതി നമുക്കുണ്ടാകണം എന്ന തിരിച്ചറിവാണ് വിദേശജോലിക്ക് പോകാൻ എന്നെ പ്രേരിപ്പിച്ചത്. അങ്ങനെ പറക്കാൻ കാത്തിരിക്കുമ്പോഴാണ് അവിടെ സ്വദേശിവത്കരണം വരുന്നത്. അതോടെ വീസ ലഭിക്കുന്നത് അനന്തമായി നീണ്ടു. അടുത്ത വർഷം ജൂനിയേഴ്‌സിന്റെ കൂടെ പ്ലേസ്‌മെന്റിൽ കയറി. കോൾഗേറ്റിൽ ജോലി കിട്ടി. അപ്പോഴേക്കും വിദേശജോലി ക്ലിയറായെങ്കിലും നാട്ടിൽ നിന്നുകൊണ്ട് ശ്രമിക്കാം എന്നുഞാൻ തീരുമാനിച്ചു. കുറച്ചു വർഷം ജോലിചെയ്തു പൈസ സേവ് ചെയ്തു. ഇതിനിടയ്ക്ക് ഒരു സുഹൃത്ത് വഴി ഒരു വെബ്‌സീരിസിൽ അഭിനയിച്ചിരുന്നു. അതോടെ വീട്ടിൽ എന്റെ പ്ലാൻ അവതരിപ്പിച്ചു. കരിക്കിലെ ഉണ്ണി മാത്യൂസ് എന്റെ സുഹൃത്തായിരുന്നു. ഉണ്ണിയാണ് നിഖിൽ എന്നൊരാൾ ഇങ്ങനെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം തുടങ്ങുന്നുണ്ട് എന്ന് പറയുന്നത്. അങ്ങനെയാണ് ഒന്നു ട്രൈ ചെയ്യാം എന്ന പ്ലാനിൽ കരിക്കിലേക്കെത്തുന്നത്. ആദ്യമൊക്കെ ജോലിയോടൊപ്പമാണ് കരിക്കിൽ അഭിനയിച്ചത്. സംഭവം ക്ലിക്കായപ്പോൾ ജോലി രാജിവച്ചു ഫുൾ ടൈം കരിക്ക് സ്റ്റാഫായി.
കുടുംബം, വീട് ഓർമകൾ..
വൈറ്റില കണിയാമ്പുഴയാണ് സ്വദേശം. പഠിച്ചതും വളർന്നതുമെല്ലാം കൊച്ചിയിൽത്തന്നെയാണ്. അച്ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തി. ഇതാണ് എന്റെ കുടുംബം. അച്ഛൻ നേവൽബേസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ വീട്ടമ്മ. ചേട്ടൻ പ്രവാസി ആയിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസ്. ചേട്ടത്തി എംഡിഎസ് പഠിക്കുന്നു. ഞാൻ അവിവാഹിതനാണ്.
ഒരു മിഡിൽ ക്ലാസ് കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞുതന്നെയാണ് വളർന്നത്. എന്റേത് പല ഘട്ടങ്ങളിലായി വികസിച്ചു വന്ന വീടാണ്. എന്റെ ചെറുപ്പത്തിൽ ഒരു കിടപ്പുമുറി മാത്രമുള്ള കൊച്ചുവീടായിരുന്നു. പിന്നീട് അച്ഛൻ മുന്നിൽ കുറച്ചു സ്ഥലം വാങ്ങി അവിടെ ഒരുനില വീട് വച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം മുകളിലേക്ക് പണിതു വിപുലമാക്കി. ചെറുപ്പം മുതൽ ഒരേ വീട്ടിൽ തന്നെ ജീവിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് എടുത്തുപറയാൻ വലിയ ഗൃഹാതുര ഓർമകൾ ഒന്നുമില്ല. ഹോം സിക്നസ് ഒട്ടുമില്ല. കരിക്കിലെത്തിയ ശേഷം വീട്ടിൽ ചെലവഴിക്കുന്നതിനേക്കാൾ സമയം കരിക്ക് ഓഫിസിലായിരിക്കും പലപ്പോഴും. ശരിക്കും കരിക്ക് ടീം എന്റെ കുടുംബത്തിന്റെ ഭാഗമാണിപ്പോൾ.
ആളുകളുടെ പ്രതികരണം...
നല്ല ശമ്പളമുള്ള ജോലി രാജിവച്ച് യൂട്യൂബ് ചാനലിൽ നടൻ ആകാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ വീട്ടുകാർക്ക് ടെൻഷനായി. 'ഒരു കൊല്ലം എന്റെ ഇഷ്ടത്തിന് വിടും. അതിനുള്ളിൽ സെറ്റായില്ലെങ്കിൽ തിരിച്ചു ജോലിക്ക് പോകണം' എന്ന വ്യവസ്ഥയിലാണ് ജോലി വിടാൻ അവർ സമ്മതിച്ചത്. അങ്ങനെ ആ കരാറിന്റെ സമ്മർദവുമായാണ് ഞാൻ കരിക്കിലെത്തുന്നത്. എന്നാൽ എന്റെ ചേട്ടൻ ഫുൾ സപ്പോർട്ടായിരുന്നു. ചേട്ടനും കലാരംഗത്ത് എത്താൻ ആഗ്രഹിച്ച ആളാണ്. പക്ഷേ മൂത്ത മകൻ എന്ന ഉത്തരവാദിത്തം മൂലം അത് വേണ്ടെന്നു വച്ചതാണ്. 'നീ ആത്മാർഥമായി പരിശ്രമിച്ചാൽ വിജയിക്കും' എന്നുപറഞ്ഞു ചേട്ടൻ ആത്മവിശ്വാസം നൽകി. ഞങ്ങൾ കരിക്ക് ടീമിന്റെ കൂട്ടായ അധ്വാനവും ഭാഗ്യവും കൊണ്ട് അതിനുള്ളിൽ കരിക്ക് ക്ലിക്കായി. യൂട്യൂബ് എന്നുപറഞ്ഞു ജീവിതം കളയരുത് എന്ന് ഉപദേശിച്ചവരുണ്ട്. അവരൊക്കെ ഇപ്പോൾ കരിക്കിന്റെ ആരാധകരാണ്..
ഭാവി പദ്ധതികൾ..
സ്ട്രഗിൾ ചെയ്തശേഷം മനസ്സ് കൊണ്ട് സെറ്റിൽ ആയ അവസ്ഥയിലാണ് ഇപ്പോൾ. കരിക്കിനൊപ്പം കുറച്ചു സിനിമകളിലും മുഖം കാണിക്കാനായി. ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ എന്ന സിനിമയിൽ ഓഡിഷൻ വഴിയാണ് എത്തിയത്. ട്രാൻസിലും ചെറിയ റോൾ ചെയ്തു. കരിക്കിൽ അഭിനയത്തോടൊപ്പം തിരക്കഥയും സംവിധാനവും ചെയ്യാനും അവസരം കിട്ടുന്നു എന്നത് പ്ലസ് പോയിന്റാണ്. 'നല്ല പ്രായത്തിൽ റിസ്ക് എടുക്കാതെ ജീവിതത്തിൽ വിജയിക്കാനാകില്ല' എന്നതാണ് ജീവിതം എന്നെ പഠിപ്പിച്ചത്. ലോക്ഡൗൺ സമയത്ത് പുതിയ കഥകളുടെ പണിപ്പുരയിലാണ്. പ്രേക്ഷകർ നൽകുന്ന സ്നേഹവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു.
English Summary- Karikku fame Arjun Ratan Home Memories; Karikku Channel