ഓർമയുണ്ടോ കരിക്കിലെ ശ്യാം കണ്ടിത്തറയെ? ആദ്യമായി വിശേഷങ്ങൾ പങ്കുവച്ച് കിരൺ വിയ്യത്ത്
കിരൺ വിയ്യത്ത് എന്ന പേരുകേട്ടാൽ നെറ്റിചുളിക്കുന്നവർ കരിക്കിലെ ശ്യാം കണ്ടിത്തറ എന്നുകേട്ടാൽ സകുടുംബം ഒരു പൊട്ടിച്ചിരിക്ക് വകയുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും അഭിനയത്തോടുള്ള പാഷൻ കൊണ്ട് അഭിനയമേഖലയിൽ എത്തിയതാണ് കക്ഷി. കിരൺ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു... വീട്, കുടുംബം.. തൃശൂർ ഒല്ലൂരാണ്

കിരൺ വിയ്യത്ത് എന്ന പേരുകേട്ടാൽ നെറ്റിചുളിക്കുന്നവർ കരിക്കിലെ ശ്യാം കണ്ടിത്തറ എന്നുകേട്ടാൽ സകുടുംബം ഒരു പൊട്ടിച്ചിരിക്ക് വകയുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും അഭിനയത്തോടുള്ള പാഷൻ കൊണ്ട് അഭിനയമേഖലയിൽ എത്തിയതാണ് കക്ഷി. കിരൺ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
വീട്, കുടുംബം..
തൃശൂർ ഒല്ലൂരാണ് സ്വദേശം. അച്ഛൻ, അമ്മ, അനിയത്തി, അച്ഛച്ചൻ, അച്ഛമ്മ എന്നിവരടങ്ങുന്നതാണ് കുടുംബം. അച്ഛൻ ഒരു ഫ്രൂട്ട് ഷോപ്പും ബേക്കറിയും നടത്തുന്നു. അമ്മ സ്വകാര്യധനകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നു. അനിയത്തി ഫാർമസിസ്റ്റായി ജോലിചെയ്യുന്നു. ഒരു സാധാരണ കുടുംബമാണെങ്കിലും കഷ്ടപ്പാടുകൾ ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അച്ഛനുമമ്മയും വിട്ടുവീഴ്ച ചെയ്തില്ല. ഞങ്ങൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം അവർ നൽകി.
നാട്ടിൽ ബന്ധുക്കളെല്ലാം അടുത്തടുത്താണ് വീട് വച്ചത്. അതുകൊണ്ട് കൂട്ടുകുടുംബം പോലെയാണ് ഇപ്പോഴും ജീവിതം. എന്താവശ്യത്തിനും അവരെല്ലാം ഓടിയെത്തും. കുട്ടിക്കാലം മുതൽ താമസിച്ച വീട് ഞാൻ എട്ടാം ക്‌ളാസിലായപ്പോൾ വിറ്റു. പിന്നെ അതിനടുത്തുതന്നെ വേറെ വീട് വച്ചു. ഇപ്പോൾ 16 വർഷമായി ഈ വീട്ടിലാണ്. വീട്ടിൽ ഇപ്പോൾ ചെറിയ പുതുക്കിപണികൾ നടക്കുകയാണ്. മുകളിലേക്ക് രണ്ടു മുറികൾ കൂട്ടിയെടുക്കുകയാണ്. പ്ലസ്‌ടു വരെ ഞാൻ വീട്ടിൽ നിന്നാണ് പഠിച്ചത്. സ്വാഭാവികമായും ഹോംസിക്നസ് ഉള്ളയാളായിരുന്നു.
കരിക്കിലെത്തിയത്...
ചെറുപ്പം മുതലേ അഭിനയമോഹം ഉള്ളിലുണ്ടെങ്കിലും ബിടെക്ക് കോളജ് കാലയളവിലാണ് മോഹം കലശലാകുന്നത്. പക്ഷേ അടുത്ത പരിചയത്തിൽ പോലും സിനിമയിലോ മറ്റോ ഉള്ളവരില്ല. അക്കാലത്ത് ചെറിയ ഡബ്‌സ്മാഷ് വിഡിയോകൾ ചെയ്യാൻ തുടങ്ങി. ഒരു ഷോർട് ഫിലിമിൽ അസിസ്റ്റ് ചെയ്തു. ബിടെക് കഴിഞ്ഞപ്പോഴും അവസരങ്ങൾ വന്നില്ല. അങ്ങനെ എംടെക്ക് കൂടി പഠിക്കാൻ തീരുമാനിച്ചു. ആ രണ്ടുവർഷം കൊണ്ട് അവസരങ്ങൾ വരുമെന്നായിരുന്നു സ്വപ്നം. അപ്പോഴാണ് കരിക്കിലെ നിഖിലേട്ടൻ എന്റെ വിഡിയോ കണ്ട് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നുചോദിച്ച് വിളിച്ചത്. അങ്ങനെ ഒടുവിൽ എല്ലാം ശരിയായി എന്ന് കരുതിയപ്പോഴാണ് 2018 ലെ മഹാപ്രളയം. പിന്നെ അതിനുശേഷം നിഖിലേട്ടൻ വിളിച്ചു. അങ്ങനെ കരിക്കിലെ സ്റ്റാഫായി. കരിക്കിലെ ശ്യാം കണ്ടിത്തറ, പ്ലസ്‌ടുവിലെ അനന്തു, തേര പാരായിലെ കെ.കെ ഒക്കെ എനിക്കിഷ്ടമുള്ള കഥാപാത്രങ്ങളാണ്.
ഭാവിപരിപാടികൾ...
ആദ്യമൊക്കെ വീട്ടുകാർക്ക് ടെൻഷൻ ഉണ്ടായിരുന്നു.കാരണം ഞാൻ സ്ഥിരമായൊരു ജോലിക്ക് കയറി സമ്പാദിക്കേണ്ടത് വീടിന്റെ ആവശ്യമായിരുന്നു. എന്നിട്ടും എന്റെ ആഗ്രഹങ്ങൾക്ക് വീട്ടുകാർ സമ്മതം മൂളി. ആദ്യമൊക്കെ എംടെക് വരെ പഠിച്ചിട്ട് യൂട്യൂബ് എന്നുപറഞ്ഞു നടക്കുന്നു എന്ന് പലരും കളിയാക്കി. പക്ഷേ കരിക്കിൽ എത്തിയശേഷം എല്ലാവരും ഇപ്പോൾ സപ്പോർട്ടാണ്. കോവിഡും ലോക്ഡൗൺ നിയന്ത്രണങ്ങളും കാരണം ഇപ്പോൾ ഷൂട്ടില്ല. അങ്ങനെ പഠനശേഷം കുറേക്കാലം വീട്ടിൽ അടുപ്പിച്ച് നിൽക്കാനൊത്തു. വീടിന്റെ പുതുക്കിപ്പണികളിൽ മേൽനോട്ടം ചെയ്യാനൊത്തു. പ്രേക്ഷകർ കൂടുതൽ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണം എന്നാണാഗ്രഹം.
English Summary- Kiran Viyyath Karikku Star Home Family; Karikku Malayalam