ഈ ബുദ്ധിമുട്ട് വല്ലതും നിങ്ങൾക്കറിയാമോ! കൊട്ടാരജീവിതം മടുത്തു വേദനിക്കുന്ന കോടീശ്വരി; കാരണം...
കൊട്ടാരങ്ങൾ അന്നും ഇന്നും ആഡംബര ജീവിതത്തിന്റെ അവസാനവാക്കാണ്. ജീവിക്കുന്നെങ്കിൽ കൊട്ടാരം പോലൊരു വീട്ടിലാവണമെന്ന് സ്വപ്നം കാണുന്നവർ ഏറെയുണ്ട്. എന്നാൽ കൊട്ടാരങ്ങൾക്കുള്ളിലെ ജീവിതം വിചാരിക്കുന്നത്ര എളുപ്പമുള്ളതല്ല എന്ന് പറഞ്ഞു തരികയാണ്
കൊട്ടാരങ്ങൾ അന്നും ഇന്നും ആഡംബര ജീവിതത്തിന്റെ അവസാനവാക്കാണ്. ജീവിക്കുന്നെങ്കിൽ കൊട്ടാരം പോലൊരു വീട്ടിലാവണമെന്ന് സ്വപ്നം കാണുന്നവർ ഏറെയുണ്ട്. എന്നാൽ കൊട്ടാരങ്ങൾക്കുള്ളിലെ ജീവിതം വിചാരിക്കുന്നത്ര എളുപ്പമുള്ളതല്ല എന്ന് പറഞ്ഞു തരികയാണ്
കൊട്ടാരങ്ങൾ അന്നും ഇന്നും ആഡംബര ജീവിതത്തിന്റെ അവസാനവാക്കാണ്. ജീവിക്കുന്നെങ്കിൽ കൊട്ടാരം പോലൊരു വീട്ടിലാവണമെന്ന് സ്വപ്നം കാണുന്നവർ ഏറെയുണ്ട്. എന്നാൽ കൊട്ടാരങ്ങൾക്കുള്ളിലെ ജീവിതം വിചാരിക്കുന്നത്ര എളുപ്പമുള്ളതല്ല എന്ന് പറഞ്ഞു തരികയാണ്
കൊട്ടാരങ്ങൾ അന്നും ഇന്നും ആഡംബര ജീവിതത്തിന്റെ അവസാനവാക്കാണ്. ജീവിക്കുന്നെങ്കിൽ കൊട്ടാരം പോലൊരു വീട്ടിലാവണമെന്ന് സ്വപ്നം കാണുന്നവർ ഏറെയുണ്ട്. എന്നാൽ കൊട്ടാരങ്ങൾക്കുള്ളിലെ ജീവിതം വിചാരിക്കുന്നത്ര എളുപ്പമുള്ളതല്ല എന്ന് പറഞ്ഞു തരികയാണ് ലുഡോവിക്ക സാന്നസാറോ എന്ന പെൺകുട്ടി. 19കാരിയായ ലുഡോവിക്ക ജനിച്ചു വളർന്നത് ഒരു കൊട്ടാരത്തിലാണ്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ വാസ്തുശൈലിയിൽ പണികഴിപ്പിച്ച ഒരു ഇറ്റാലിയൻ കാസിലാണ് ലുഡോവിക്കയുടെ വീട് . 28 തലമുറകൾ കൈമാറി ഒടുവിൽ കൊട്ടാരം1986 ൽ ലുഡോവിക്കയുടെ അച്ഛൻറെ കൈവശം എത്തിച്ചേരുകയായിരുന്നു. 1,07639 ചതുരശ്ര അടിയിൽ 45 മുറികളുള്ള കൊട്ടാരമാണ് ഇത്. ചരിത്രപരമായ ഒട്ടേറെ പ്രാധാന്യം ഉണ്ടെങ്കിലും തന്റെ വീട് എന്നതിൽ കവിഞ്ഞു മറ്റൊന്നും കൊട്ടാരക്കെട്ടിനെക്കുറിച്ച് തോന്നിയിട്ടില്ല എന്ന് പെൺകുട്ടി പറയുന്നു. താമസം കൊട്ടാരത്തിലാണെങ്കിലും തികച്ചും സാധാരണ ജീവിതമാണ് കുടുംബാംഗങ്ങൾ നയിക്കുന്നത്. സങ്കൽപകഥകളിൽ പറഞ്ഞുകേൾക്കുന്നത് പോലെയല്ല കൊട്ടാരത്തിനുള്ളിലെ ജീവിതം എന്ന് ലുഡോവിക്ക പറയുന്നു. തന്റെ ടിക്ടോക് വിഡിയോകളിലൂടെയാണ് കൊട്ടാരത്തിലെ യഥാർത്ഥ ജീവിതം എങ്ങനെയെന്ന് ഇവർ കാണിച്ചു തരുന്നത്.
45 മുറികൾ ഉള്ളതിനാൽ മറ്റു കുടുംബാംഗങ്ങൾ എവിടെയാവും എന്ന് കണ്ടെത്തുക എന്നതാണ് പ്രധാന പ്രശ്നം. കൊട്ടാരത്തിനുള്ളിൽ ചിലവിടുന്ന സമയത്തിൽ ഏറിയപങ്കും ഇത്തരത്തിൽ നടന്നുകളയുകയാവും ചെയ്യുന്നത്. കൊട്ടാരത്തിന്റെ വലുപ്പംമൂലം ശൈത്യകാലത്ത് കൂടുതൽ തണുപ്പാണ് ഉള്ളിൽ അനുഭവപ്പെടുന്നത്. പോസ്റ്റൽ സർവീസിൽ നിന്നുള്ള പാക്കേജുകൾ പലപ്പോഴും കൈപ്പറ്റാനാവാറില്ല എന്നും ലുഡോവിക്ക പറയുന്നു. കൊട്ടാരത്തിനുള്ളിൽ ഏതെങ്കിലും മുറിയിൽ ഇരിക്കുമ്പോഴാവും പോസ്റ്റൽ വാൻ വരുന്നത്. ഇത്രയധികം മുറികളും വിശാലമായ മുറ്റവും കടന്ന് ഗേറ്റിനരികിൽ എത്തുമ്പോഴേക്കും പലപ്പോഴും ആളില്ല എന്ന് കരുതി വാൻ പോയിക്കഴിഞ്ഞിട്ടുണ്ടാവും.
കാണാതെ പോകുന്ന വസ്തുക്കൾ തേടി കണ്ടെത്തുക എന്നതാണ് ദുഷ്കരമായ മറ്റൊരു കാര്യം. കൊട്ടാരത്തിലാണ് ജീവിതം എന്ന് കരുതി കഥകളിൽ കേട്ട് പരിചയിച്ച പോലെ നിറയെ പരിചാരകരൊന്നും ഇവർക്കൊപ്പമില്ല. അതിനാൽ വീട് വൃത്തിയാക്കലാണ് ഏറ്റവും ബുദ്ധിമുട്ട്. കൊട്ടാരത്തിന്റെ ഒരു ഭാഗം പൂർണമായും വൃത്തിയാക്കണമെങ്കിൽ പോലും ഒരു ദിവസത്തിലധികം വേണ്ടിവരും. 269,097 ചതുരശ്രയടി വിസ്തീർണ്ണമുള്ള പൂന്തോട്ടവും പരിപാലിക്കേണ്ടതുണ്ട്. കൊട്ടാരത്തിന്റെ വലുപ്പം മൂലം വൈഫൈ കണക്ഷൻ എല്ലായിടത്തേക്കും എത്തില്ല എന്നതും ഏറെ വലയ്ക്കുന്ന കാര്യമാണ്.
കുടുംബാംഗങ്ങൾ എല്ലാം കൊട്ടാരത്തിൽ തന്നെയാണ് കഴിയുന്നത് എങ്കിലും ഇപ്പോൾ ചില ഭാഗങ്ങൾ അതിഥികൾക്കായി റിസർവേഷൻ ചെയ്ത് നൽകാറുണ്ട്. എന്നാൽ ലോക്ഡൗൺ ആയതോടെ വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതിനാൽ നിലവിൽ അതിഥികൾക്കായുള്ള പല മുറികളും ഒഴിഞ്ഞുകിടക്കുകയാണ്.
English Summary- Teen lives in Castle; Video become Viral