ADVERTISEMENT

ബോളിവുഡ് താരസുന്ദരി പ്രിയങ്കാ ചോപ്രയുടെ ലണ്ടനിലെ വസതി താരത്തെ പോലെതന്നെ ഊർജസ്വലമാണ്. അമേരിക്കൻ ഗായകനും നടനുമായ നിക്ക് ജോനസുമായുള്ള വിവാഹശേഷം ഇന്ത്യയിലേക്കും ഷൂട്ടുകൾക്കായി വിദേശരാജ്യങ്ങളിലേക്കും പറക്കുന്നതിനിടയിൽ സ്വന്തമായ ഒരിടം എന്ന നിലയിലാണ് ഇരുവരും ലണ്ടനിലെ വീട് ഒരുക്കിയിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോകളിലൂടെയാണ് മനോഹരമായ വീടിന്റെ കാഴ്ചകൾ ആരാധകരിലേയ്ക്ക് എത്തുന്നത്. 

priyanka-chopras-home

വെള്ളനിറത്തിലുള്ള വിശാലമായ സോഫകൾ സ്ഥാനം പിടിച്ചിരിക്കുന്ന ലിവിങ് റൂമാണ് കാഴ്ചകളിൽ ആദ്യത്തേത്. ഉയരത്തിലുള്ള ഗ്ലാസ് ജനാലകൾക്ക് തടികൊണ്ടുള്ള ഫ്രെയിമാണ് നൽകിയിരിക്കുന്നത്. അതിനോടു ചേർന്നു പോകുന്ന ഭിത്തികളിലെ പാനലിങ്ങും പ്രത്യേക ലൈറ്റിങ്ങും ലിവിങ് റൂമിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. 

prinaka-chopra-house-inside

പുറത്തെ പച്ചപ്പിനോട് ചേർന്നു പോകുന്ന രീതിയിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ഇൻഡോർ പ്ലാന്റുകൾ ഉൾപ്പെടുത്തിയിരിക്കുന്ന വിശ്രമമുറിയിൽ പുറംകാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിലുള്ള ഗ്ലാസ് വാതിലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിശ്രമമുറിക്ക് മുൻഭാഗത്തായി ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. 

തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഡൈനിങ് റൂം ഒരുക്കിയിരിക്കുന്നത്. ഇളം നിറത്തിലുള്ള പെയിന്റും ഫർണിച്ചറുകളുമാണ് ഡൈനിങ് റൂമിൽ ഉള്ളത്. മനോഹരമായ ഒരു ഷാൻഡ്ലിയറും ഫയർ പ്ലേസും മഹാഗണിയിൽ നിർമ്മിച്ച ഷെൽഫും പൂർണ്ണമായും തടികൊണ്ട് നിർമ്മിച്ച  ഡൈനിങ്ങ് ടേബിളുമാണ് മറ്റു സൗകര്യങ്ങൾ. വിശാലമായ ഒരു ടിവി റൂമും വീട്ടിലുണ്ട്. വീടിന്റെ പിൻഭാഗം മനോഹരമായ പുൽത്തകിടിയും പടവുകളും കൊണ്ട്  അലങ്കരിച്ചിട്ടുണ്ട്. ഇതിനോട് ചേർന്ന് കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് സമയം പങ്കിടാൻ സാധിക്കുന്ന വിധത്തിൽ പ്രത്യേക വിശ്രമസ്ഥലം ഒരുക്കിയിരിക്കുന്നു. 

English Summary- Priyanka Chopra House in London; Celebrity Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com