'പ്രവാസം' മലയാളിക്ക് പുതുമയല്ല. ചന്ദ്രനിൽ ചെന്ന നീൽ ആംസ്ട്രോങ്, കുട്ടപ്പൻ ചേട്ടന്റെ ചായക്കട കണ്ടുവെന്ന തമാശതന്നെ മലയാളിയുടെ പ്രവാസത്തിന്റെ ബാഹുല്യത്തെ സൂചിപ്പിക്കുന്നതാണ്. പക്ഷെ 'രക്ഷപ്പെടണമെങ്കിൽ കേരളം വിടണം' എന്നൊരു പൊതുചിന്ത നാട്ടിലെ ചെറുപ്പക്കാരുടെയെല്ലാം മനസ്സിൽ മുൻപെങ്ങുമില്ലാത്ത വിധം ശക്തമായ

'പ്രവാസം' മലയാളിക്ക് പുതുമയല്ല. ചന്ദ്രനിൽ ചെന്ന നീൽ ആംസ്ട്രോങ്, കുട്ടപ്പൻ ചേട്ടന്റെ ചായക്കട കണ്ടുവെന്ന തമാശതന്നെ മലയാളിയുടെ പ്രവാസത്തിന്റെ ബാഹുല്യത്തെ സൂചിപ്പിക്കുന്നതാണ്. പക്ഷെ 'രക്ഷപ്പെടണമെങ്കിൽ കേരളം വിടണം' എന്നൊരു പൊതുചിന്ത നാട്ടിലെ ചെറുപ്പക്കാരുടെയെല്ലാം മനസ്സിൽ മുൻപെങ്ങുമില്ലാത്ത വിധം ശക്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'പ്രവാസം' മലയാളിക്ക് പുതുമയല്ല. ചന്ദ്രനിൽ ചെന്ന നീൽ ആംസ്ട്രോങ്, കുട്ടപ്പൻ ചേട്ടന്റെ ചായക്കട കണ്ടുവെന്ന തമാശതന്നെ മലയാളിയുടെ പ്രവാസത്തിന്റെ ബാഹുല്യത്തെ സൂചിപ്പിക്കുന്നതാണ്. പക്ഷെ 'രക്ഷപ്പെടണമെങ്കിൽ കേരളം വിടണം' എന്നൊരു പൊതുചിന്ത നാട്ടിലെ ചെറുപ്പക്കാരുടെയെല്ലാം മനസ്സിൽ മുൻപെങ്ങുമില്ലാത്ത വിധം ശക്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'പ്രവാസം' മലയാളിക്ക് പുതുമയല്ല. ചന്ദ്രനിൽ ചെന്ന നീൽ ആംസ്ട്രോങ്, കുട്ടപ്പൻ ചേട്ടന്റെ ചായക്കട കണ്ടുവെന്ന തമാശതന്നെ മലയാളിയുടെ പ്രവാസത്തിന്റെ ബാഹുല്യത്തെ സൂചിപ്പിക്കുന്നതാണ്. പക്ഷേ 'രക്ഷപ്പെടണമെങ്കിൽ കേരളം വിടണം' എന്നൊരു പൊതുചിന്ത നാട്ടിലെ ചെറുപ്പക്കാരുടെയെല്ലാം മനസ്സിൽ മുൻപെങ്ങുമില്ലാത്ത വിധം ശക്തമായ കാലമാണിത്. നമ്മുടെ വ്യവസ്ഥിതി തന്നെയാണ് ഇതിന് കാരണക്കാർ. 

കുറച്ചു മാസങ്ങൾക്ക് മുൻപ് 'നാടുവിട്ടോടുന്ന ചെറുപ്പക്കാരെ' കുറിച്ച് എഴുതിയ ലേഖനം ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിന് അനുബന്ധമായാണ് ഈ കുറിപ്പ്.

ADVERTISEMENT

 

എന്തുകൊണ്ട് യുവത്വം നാടുപേക്ഷിക്കുന്നു?

ഒറ്റവാക്കിൽ  ഉത്തരം ലളിതമാണ്. പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടി. പെട്ടെന്ന് പണമുണ്ടാക്കാനും മെച്ചപ്പെട്ട ജീവിതനിലവാരം കരസ്ഥമാക്കാനും വേണ്ടി...അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് അവരുടെ യോഗ്യതയ്‌ക്കൊത്തവണ്ണം ശമ്പളമുള്ള തൊഴിൽ നാട്ടിൽ ലഭിക്കുന്നില്ല. സർക്കാർ ജോലിക്കായി പഠിച്ചാൽ അവിടെ പിൻവാതിൽ നിയമനവും സംവരണവും കഴിഞ്ഞാൽ പിന്നെയൊന്നുമില്ല. കാത്തിരുന്ന് മൂക്കിൽ പല്ലുമുളയ്ക്കും എന്ന് പലർക്കും ബോധ്യമായി. ഇനി എന്തെങ്കിലും ബിസിനസ് തുടങ്ങാം എന്നുവച്ചാൽ പ്യൂൺ മുതൽ മുകളിലെ ഏമാന് വരെ കൈമടക്ക് കൊടുക്കണം. രാഷ്ട്രീയപാർട്ടികൾക്ക് പിരിവ് കൊടുക്കണം. ഇല്ലെങ്കിൽ പിറ്റേന്ന് സ്ഥലത്ത് കൊടികുത്തും. 

ഇനി എങ്ങനെയെങ്കിലും ചെറിയ സെറ്റപ്പിൽ നാട്ടിൽ പിഴച്ചുപോകാമെന്നു വിചാരിച്ചാൽ അഴിമതി, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, തൊഴിലിടങ്ങളിൽ പാരവയ്പ്, സമൂഹത്തിന്റെ അനാവശ്യ ഇടപെടൽ, പീഡനം, അപകടം..എന്നിങ്ങനെ ലിസ്റ്റ് നീളും. സ്വാഭാവികമായി ഇതൊന്നുമില്ലാത്ത ഇടത്തേക്ക് ചേക്കേറാൻ ചെറുപ്പക്കാർ ശ്രമിക്കും. അതിനുള്ള ഉദാഹരണമാണ് ഗ്രാമങ്ങളിൽപോലും കൂണുപോലെ മുളച്ചുപൊന്തുന്ന ചെറുപ്പക്കാരെ 'കയറ്റുമതി' ചെയ്യുന്ന സ്ഥാപനങ്ങൾ.

ADVERTISEMENT

എന്റെ നാട്ടിൽ അടുത്തകാലത്ത് തുടങ്ങിയ അത്തരമൊരു സ്ഥാപനത്തിന് ഇന്ന് ടൗണിലെ മുന്തിയ സ്‌കൂളിലുള്ളതിലും കൂടുതൽ  ബസ്സുകളുണ്ട്! കാനഡയിലും യുകെയിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലിയും സുഭിക്ഷ ജീവിതവും സ്വപ്നം കാണുന്നവരാകും ഇവിടെയെത്തുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും. ഇവരെല്ലാം വലിയ സാമ്പത്തികമുള്ളവരാണ് എന്ന് വിചാരിക്കരുത്. കൂടുതലും സാധാരണക്കാരോ ഇടത്തരം സാമ്പത്തിക പശ്ചാത്തലമുള്ളവരോ ആണ്.

നാട്ടിലെ വീടും സ്ഥലവും പണയം വച്ചോ വിറ്റോ ആണ് കുടിയേറാനുള്ള യോഗ്യതയ്ക്കുള്ള ബാങ്ക് ബാലൻസും ചെലവും ഇവർ കണ്ടെത്തുന്നത്. ഏറ്റവും അദ്ഭുതകരം ഈ കാര്യത്തിന് മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള പിന്തുണയാണ്. ആകെയുള്ള കിടപ്പാടം വിറ്റ് വാടകവീട്ടിൽ താമസിച്ചായാലും മക്കളെ കരകയറ്റണം എന്നവർ ചിന്തിക്കുന്നുണ്ടെങ്കിൽ ഈ നാട്ടിലും വ്യവസ്ഥിതിയിലും അവർക്ക് പ്രതീക്ഷ നശിച്ചതുകൊണ്ടാണ്. രാഷ്ട്രീയക്കാർക്കും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വൻകിട ബിസിനസ്- ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും മാത്രം ജീവിക്കാൻ പറ്റുന്ന നാടായി കേരളം മാറുന്നതിന്റെ തെളിവായി ഇതിനെ നിരീക്ഷിക്കാം. 

 

അനാഥരാകുന്ന മാതാപിതാക്കൾ

ADVERTISEMENT

കുറച്ചുകാലം മുൻപുവരെ മലയാളികളുടേത് മടങ്ങിവരാനുള്ള പ്രവാസമായിരുന്നു. എന്നാൽ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുപോലും മലയാളി, യുകെയ്ക്കും കാനഡയ്ക്കും ചേക്കേറാൻ ശ്രമിക്കുകയാണ്. വൻതോതിൽ 'തലച്ചോറുകൾ' (Brain Drain) നഷ്ടമാകുന്നു എന്ന് മനസിലാക്കി അത് കുറയ്ക്കാനാണ് ഗൾഫിലൊക്കെ ഗോൾഡൻ വീസയും, ജോലിയിലും താമസത്തിലും മറ്റ് ഉദാരമായ സമീപനങ്ങളും കൊണ്ടുവന്നത്. എന്നാൽ നമ്മുടെ നാട്ടിൽ ചെറുപ്പക്കാരെ പിടിച്ചുനിർത്താൻ എന്തെങ്കിലും സർക്കാർ ചെയ്യുന്നുണ്ടോ? ചിന്തിക്കേണ്ട വിഷയമാണ്.

ഇന്ന് കേരളത്തിലെ പതിനായിരക്കണക്കിന് വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രമായിരിക്കും താമസിക്കുന്നത്. അത് ഇനിയും വർധിക്കാൻ പോവുകയാണ്. എന്റെ വീടിന്റെ പരിസരത്തുള്ള ഭൂരിഭാഗം വീടുകളിലും ഇതാണാവസ്ഥ. ഒറ്റപ്പെട്ടു കഴിയുന്ന മാതാപിതാക്കൾക്കായി സീനിയർ ലിവിങ് കേന്ദ്രങ്ങൾ ഒക്കെ സർക്കാർ കൊണ്ടുവരേണ്ട കാലം കഴിഞ്ഞു. ഇനി സ്വകാര്യമേഖലയിലായാലും നല്ല ബിസിനസ് അവസരമായിരിക്കും ഇത്.

 

ഇടിയുന്ന റിയൽ എസ്റ്റേറ്റ് മേഖല...

ചെറുപ്പക്കാർ കൂടും കിടക്കയുമെടുത്ത് വിദേശത്ത് ചേക്കേറുമ്പോൾ നാട്ടിൽ ഭൂമിക്ക് പഴയപോലെ ഡിമാൻഡ് ഇല്ലാതാവുകയാണ്. പരമ്പരാഗത സ്വത്ത് ഉള്ള ചെറുപ്പക്കാർപോലും അത് ബാധ്യതയായി കാണുന്ന അവസ്ഥയാണ് ഇപ്പോൾ. കഴിഞ്ഞ വർഷം കോവിഡ് സമയത്ത് കേരളത്തിലൂടെ യാത്രചെയ്താൽ 'വീടും സ്ഥലവും വില്പനയ്ക്ക്' എന്ന കൊട്ടക്കണക്കിന് ബോർഡുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിന് പല വശങ്ങളുണ്ട്. ഒന്ന്-  ജോലിയും കൂലിയും ഇല്ലാഞ്ഞ സമയത്ത് സാധാരണക്കാർ പലരും പിടിച്ചുനിൽക്കാൻ ശ്രമിച്ചത് ആകെയുള്ള മണ്ണും പൊന്നും വിറ്റാണ്. രണ്ട് - വിദേശത്തേക്ക് ചേക്കേറാനുള്ള ഭീമമായ തുകയ്ക്കായി വീടും പറമ്പും വിൽക്കാൻ വച്ചവരുണ്ട്. മൂന്ന്- വിദേശത്തേക്ക് കുടിയേറി സെറ്റിൽ ആയശേഷം നാട്ടിലെ ബാധ്യതകൾ വിറ്റൊഴിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. അതിൽ എത്ര സ്ഥലം കച്ചവടമായി എന്നത് സംശയമാണ്. കാരണം സാധാരണക്കാരുടെ കയ്യിൽ മറിക്കാൻ കാശുവേണ്ടേ? കേരളത്തിൽ തന്നെ മുതൽമുടക്കാൻ ധൈര്യമുള്ള ആളുവേണ്ടേ? 

റിയൽഎസ്റ്റേറ്റിന്റെ ഉദയകാലത്ത് അത്യാവശ്യം സാമ്പത്തികമുള്ള പ്രവാസികളുടെ നാട്ടിലെ പ്രധാന നിക്ഷേപമായിരുന്നു ഒരു ഫ്ലാറ്റ്. 'മാസം നല്ല തുക വാടക കിട്ടും, ഇനി അതല്ല വിറ്റാൽ പത്തുവർഷം കഴിഞ്ഞാൽ ഇരട്ടി തുക കിട്ടു'മെന്നൊക്കെയുള്ള മോഹനവാഗ്ദാനങ്ങൾ വിശ്വസിച്ചാണ് പലരും മുതൽമുടക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരത്തിൽ പ്രവാസികൾ നിക്ഷേപമായി വാങ്ങിയിട്ട ആയിരക്കണക്കിന് ഫ്ളാറ്റുകളാണ് അടങ്ങുകിടക്കുന്നത് എന്നൊരു സർവേ റിപ്പോർട്ട് അടുത്തിടെ വന്നിരുന്നു.

ഫ്ലാറ്റ് വാങ്ങിയിട്ട പ്രവാസികളുടെ മക്കൾ മിക്കവരും ഇനിയൊരു തിരിച്ചുവരവ് ആഗ്രഹിക്കാത്തവിധം വിദേശത്ത് സെറ്റിൽ ആയതോടെ എങ്ങനെയെങ്കിലും ഫ്ലാറ്റ് വിൽക്കാനായി അവരുടെ ശ്രമം. പക്ഷേ വാങ്ങാനാളുവേണ്ടേ?. ഫ്ലാറ്റ് മേടിച്ചതിനുപുറമെ വൻതുക പൊടിച്ച് ഫർണിഷ് ചെയ്ത പലരും വൻനഷ്ടം സഹിച്ചാണ് ഫ്ലാറ്റ് വിറ്റൊഴിക്കുന്നത്.

സ്വദേശിവത്‌ക്കരണവും കോവിഡും മൂലം ഗൾഫ് പ്രവാസത്തിന്റെ ട്രെൻഡ് കുറയുന്ന മട്ടാണ്. മലയാളികൾ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് യാത്ര തുടരുകയാണ്. പത്തിരുപത് വർഷം മുൻപ് ഗൾഫിൽ പോയി അത്യാവശ്യം സമ്പാദിച്ച മലയാളി ആദ്യം ചെയ്തിരുന്നത് നാട്ടിൽ നല്ലൊരു വീട് പണിയുകയാണ്. ഇപ്പോൾ അയാളുടെ പാത പിന്തുടർന്ന് അടുത്ത തലമുറയും പ്രവാസിയാകുന്നതോടെ നാട്ടിലെ വമ്പൻ വീടിന് പൂട്ടുവീഴും. ഇങ്ങനെ ആൾപ്പാർപ്പില്ലാത്ത അടച്ചിട്ടിരിക്കുന്ന ലക്ഷക്കണക്കിന് വീടുകൾ കേരളത്തിലുണ്ട് എന്നാണ് കണക്ക്. മറുവശത്ത് ഇപ്പോഴും കയറിക്കിടക്കാൻ നല്ലൊരു വീടില്ലാത്ത പതിരായിരങ്ങളും കേരളത്തിലുണ്ട് എന്നതാണ് സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന വൈരുധ്യം. ചെറുപ്പക്കാരുടെ തിരിച്ചുവരവില്ലാത്ത പ്രവാസം ബാധിക്കുന്ന മേഖലകൾ ഇനിയുമുണ്ട്. അതിനെക്കുറിച്ച് പിന്നീടെഴുതാം.

 

രത്നച്ചുരുക്കം...

കുടിയേറ്റം ഇങ്ങനെ തുടരുകയും കുടിയേറിയവരുടെ മക്കൾ നാട്ടിലെ വേരുകൾ മുറിക്കുകയും ചെയ്യുന്ന സ്ഥിതി തുടർന്നാൽ, ഒരുപക്ഷേ  അടുത്തതലമുറയിൽ കേരളത്തിൽ പുതിയതായി വീട് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നവരുടെ എന്നതിൽ വലിയ ഇടിവുണ്ടാകുമെന്ന് നിരീക്ഷിക്കാൻ സാധിക്കും. അങ്ങനെ വന്നാൽ അത് നമ്മുടെ നിർമാണമേഖലയെയും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയും പരോക്ഷമായി സർക്കാരിന് ലഭിക്കേണ്ട നികുതിയെയുമൊക്കെ ബാധിക്കാം. ഇതൊക്കെ ചിന്തിക്കേണ്ട വിഷയങ്ങളാണ്.

കേരളത്തിലെ യുവാക്കളുടെ ക്ഷേമം ഉറപ്പാക്കാനെന്ന പേരിൽ ഇവിടെ കമ്മീഷനും മന്ത്രിയും ഒക്കെയുണ്ട്. പക്ഷെ ആരെങ്കിലും അടുത്തകാലത്ത് ഉണ്ടായ യുവാക്കളുടെ ഈ വൻകൊഴിഞ്ഞുപോക്കിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതുമൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‍നങ്ങളെക്കുറിച്ച് ചിന്തിക്കാനോ, യുവാക്കൾക്ക് നാട്ടിൽ തന്നെ മാന്യമായി ജീവിക്കാനുള്ള അവസരമൊരുക്കാനോ ഇടപെടൽ നടത്തിയിട്ടുണ്ടോ? ഇതൊന്നും നടക്കാത്തിടത്തോളം കാലം മലയാളി യുവത്വത്തിന്റെ നാടും വീടുമുപേക്ഷിച്ചുള്ള തിരിച്ചുവരവില്ലാത്ത പോക്ക് ഇനിയും വർധിക്കും.  കേരളത്തിൽ ഇനിയും 'അനാഥരായ' മാതാപിതാക്കൾ സൃഷ്ടിക്കപ്പെടുകയുംചെയ്യും. ഇങ്ങനെപോയാൽ കേരളം വയസ്സായവർ മാത്രമുള്ള ഗോസ്റ്റ് ഹൗസായി മാറാൻ അധികകാലം വേണ്ട...

Subscribe Now to Watch Videos

English Summary- Social Impact of Migration of Youths in Kerala; Real Estate, Housing