കോടികൾ വിലമതിക്കുന്ന ആഡംബരവീട് സ്വന്തമാക്കി മാലിബൂവിലെ കോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് അമേരിക്കൻ ടെലിവിഷൻ അവതാരകയും മോഡലുമായ കിം കർഡാഷ്യൻ. 70 മില്യൻ ഡോളറാണ് (570 കോടി രൂപ) പുതിയ വീടിനായി കിം ചെലവിട്ടിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടികൾ വിലമതിക്കുന്ന ആഡംബരവീട് സ്വന്തമാക്കി മാലിബൂവിലെ കോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് അമേരിക്കൻ ടെലിവിഷൻ അവതാരകയും മോഡലുമായ കിം കർഡാഷ്യൻ. 70 മില്യൻ ഡോളറാണ് (570 കോടി രൂപ) പുതിയ വീടിനായി കിം ചെലവിട്ടിരിക്കുന്നത്. മാലിബൂവിൽ ഈ വർഷം നടന്നതിൽവച്ച് ഏറ്റവും വിലയേറിയ സ്ഥലകച്ചവടമാണ് ഇത്. ഏതാനും ആഴ്ചകൾക്ക് മുൻപ് കിം ലൊസഞ്ചലസിൽ തന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾ വില്പനയ്ക്കായി പരസ്യപ്പെടുത്തിയിരുന്നു

kim-house2

തിരക്കുകളിൽ നിന്നകന്ന് പ്രൈവറ്റ് ബീച്ച് അടക്കമുള്ള സൗകര്യങ്ങളുള്ള വീടാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വീട് സ്വന്തമാക്കിയ ശേഷം തന്റെ ഇഷ്ടാനുസരണം കിം വീട് നവീകരിക്കുകയും ചെയ്തിട്ടുണ്ട്. നാലു കിടപ്പുമുറികളും ആറ് ബാത്റൂമുകളും ഉൾപ്പെടുന്ന വീടിന്റെ വിസ്തീർണ്ണം 7450 ചതുരശ്ര അടിയാണ്. മൂന്ന് ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT

ടെന്നിസ് കോർട്ട്, സ്വിമ്മിംഗ് പൂൾ, സ്പാ, കബാന ഏരിയ, ജിം, മോട്ടോർ കോർട്ട് എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കടലിന്റെ സൗന്ദര്യം പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ വലിയ ഗ്ലാസ് ജനാലകളും സ്ലൈഡിങ് വാതിലുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പൺ മാതൃകയിൽ ഡൈനിങ് റൂം, ലിവിങ് റൂം, അടുക്കള എന്നിവ സജ്ജീകരിച്ചിരിക്കുന്നു. അത്യാധുനിക ഡിസൈനുകളിലുള്ള ഹാങ്ങിങ് ലൈറ്റുകളാണ് മറ്റൊരു പ്രത്യേകത.

ഏതു മുറിയിലിരുന്നും കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ബാൽക്കണികൾ നൽകിയിട്ടുണ്ട്. ചുറ്റുമുള്ള പച്ചപ്പു കൂടി ചേരുമ്പോൾ വീട് ഒറ്റനോട്ടത്തിൽ ആരുടെയും ശ്രദ്ധ ആകർഷിക്കും. അമേരിക്കൻ മോഡലായ സിൻഡി ക്രൊഫോർഡും ഭർത്താവും ഒരിക്കൽ സ്വന്തമാക്കിയിരുന്ന വീടാണ് ഇത്.

ADVERTISEMENT

English Summary- Kim Kardashian Bought New House

Show comments