ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജന്മനാടായ പോർച്ചുഗലിൽ ഏതാനും ആഴ്ചകൾക്കു മുൻപ് സ്വന്തമാക്കിയ ബംഗ്ലാവ് രാജ്യത്തെ തന്നെ ഏറ്റവും വിലമതിപ്പുള്ളതാണ്. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം തന്റെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ച ക്ലബ് ഡി പോർച്ചുഗലിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജന്മനാടായ പോർച്ചുഗലിൽ ഏതാനും ആഴ്ചകൾക്കു മുൻപ് സ്വന്തമാക്കിയ ബംഗ്ലാവ് രാജ്യത്തെ തന്നെ ഏറ്റവും വിലമതിപ്പുള്ളതാണ്. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം തന്റെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ച ക്ലബ് ഡി പോർച്ചുഗലിലേക്ക് താരം മടങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ബംഗ്ലാവിന്റെ വില്പന നടന്നത്. ഖ്വിന്റ ഡ മറീനയിലെ കസ്കയ്സ് മേഖലയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 

വീടിന്റെ 3d രൂപരേഖ

മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ബംഗ്ലാവ് സ്വന്തമാക്കുന്നതിനായി താരം 21 മില്യൻ ഡോളർ (171 കോടി രൂപ) ചെലവിട്ടതായാണ് റിപ്പോർട്ടുകൾ. 11 മില്യൻ ഡോളറാണ് (89 കോടി രൂപ) അടിസ്ഥാന വിലയെങ്കിലും നവീകരണ പ്രവർത്തനങ്ങൾ കൂടി നടത്തിയതോടെ വിലമതിപ്പ് ഉയരുകയായിരുന്നു. റൊണാൾഡോയുടെ ഭാര്യ ജോർജിന റോഡ്രിഗസും സുഹൃത്ത് പൗലോ ബ്രിട്ടോയും ചേർന്നാണ് വില്ല പുതുക്കി പണിയാനുള്ള രൂപകല്പന നടത്തിയത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. വീടിന്റെ 3D ദൃശ്യങ്ങളാണ് സമൂഹമാധ്യങ്ങളിൽ ശ്രദ്ധനേടുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന ഇടത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 

ADVERTISEMENT

2720 ചതുരശ്രഅടിയാണ് വീടിന്റെ വിസ്തീർണ്ണം. ഇതിനുപുറമേ 544 മീറ്റർ വിസ്തൃതിയുള്ള ഓപ്പൺ ഏരിയയുമുണ്ട്. മനോഹരമായ ലാൻഡ് സ്കേപ്പിങ്ങും വിശാലമായ സ്വിമ്മിങ് പൂളും വീട്ടിലുണ്ട്. വീടിനുള്ളിൽ എലവേറ്റർ സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈദ്യുത ഉപഭോഗത്തിനായി സോളർപാനലുകളും സ്ഥാപിച്ചിരിക്കുന്നു. ഒരേസമയം 20 കാറുകൾ പാർക്ക് ചെയ്യാവുന്ന ഗ്യാരേജാണ് മറ്റൊരു സൗകര്യം. ലൂയിസ് വിട്ടൺ മ്യൂറൽ, ഇറ്റാലിയൻ മാർബിൾ തുടങ്ങി ഒരു കോണിലും ആഡംബരം നിറച്ചാണ് വീട് തയ്യാറാക്കിയിരിക്കുന്നത്.

© instagram cristiano

പ്രതിഫലത്തിന്റെ കാര്യത്തിൽ മുൻനിരക്കാരനായ റൊണാൾഡോ തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും സ്വത്തുവകകൾ വാങ്ങുന്നതിനായാണ് ചെലവഴിച്ചിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി വീടുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

പോർച്ചുഗലിലെ മഡൈറയിൽ സ്ഥിതിചെയ്യുന്ന എഴു നിലകളുള്ള ബംഗ്ലാവ്, സ്പെയിനിലെ മാർബെല്ലയിലുള്ള 1.8 മില്യൻ ഡോളർ (14 കോടി രൂപ) വിലമതിപ്പുള്ള വില്ല, ന്യൂയോർക്കിലെ ട്രംപ് ടവറിലെ 18.5 ഡോളർ (150 കോടി രൂപ) വിലമതിപ്പുള്ള അപ്പാർട്ട്മെന്റ് എന്നിവയാണ് അവയിൽ ചിലത്. പൗലോ ബ്രിട്ടോ തന്നെയാണ് റൊണാൾഡോയുടെ എല്ലാ വീടുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്.

English Summary- Cristiano Ronaldo Purchased Most Expensive Home