ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ മുൻനിര താരങ്ങളുടെ വീടുകൾക്ക് വേണ്ടി ഒരുക്കിയ ഡിസൈനുകൾ നിരവധിയാണ്. ഇതിനുപുറമേ ബാന്ദ്രയിലെ മെക്സിക്കൻ റസ്റ്റോറന്റ്, ഗോവയിലെ ഹോട്ടൽ, ഡൽഹിയിലെ ആഡംബര ബാർ എന്നിവയെല്ലാം ഗൗരി ഖാൻ ഡിസൈൻ ചെയ്തിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ മുൻനിര താരങ്ങളുടെ വീടുകൾക്ക് വേണ്ടി ഒരുക്കിയ ഡിസൈനുകൾ നിരവധിയാണ്. ഇതിനുപുറമേ ബാന്ദ്രയിലെ മെക്സിക്കൻ റസ്റ്റോറന്റ്, ഗോവയിലെ ഹോട്ടൽ, ഡൽഹിയിലെ ആഡംബര ബാർ എന്നിവയെല്ലാം ഗൗരി ഖാൻ ഡിസൈൻ ചെയ്തിട്ടുണ്ട്. നിലവിൽ ലക്ഷ്വറി ലൈഫ് സ്റ്റെൽ ബ്രാൻഡായ ഗൗരി ഖാൻ ഡിസൈൻസ് എന്ന ഇ- കൊമേഴ്സ് വെബ്സൈറ്റിലൂടെ ഓഫീസുകൾക്കും വീടുകൾക്കും ആവശ്യമായ നിരവധി ഉൽപന്നങ്ങൾ അവർ വിപണനം ചെയ്യുന്നുമുണ്ട്. ആഡംബര ഫർണിച്ചറുകൾ മുതൽ തലയിണ കവറുകൾവരെ സൈറ്റിൽ ലഭ്യമാണെങ്കിലും അവയുടെ വില സാധാരണക്കാർക്ക് താങ്ങാനാവാത്തതാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇപ്പോഴിതാ സൈറ്റിൽ ഏറ്റവും പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് ഉൽപന്നങ്ങളുടെ വിലയാണ് ഉപയോക്താക്കളുടെ വിമർശനത്തിന് കാരണമായിരിക്കുന്നത്. സാധാരണ ഒരു ചവറ്റുകുട്ടയ്ക്ക് 15340 രൂപ വിലയിട്ടാണ് സൈറ്റിൽ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ ഒരു ടേബിൾ ലാംപ് 1,59,300 രൂപയ്ക്കും പരസ്യപ്പെടുത്തിയിട്ടുണ്ട്. പറയത്തക്ക പ്രത്യേകതകളൊന്നും ഇല്ലാത്ത ഡിസൈനിൽ പുറത്തിറക്കിയിരിക്കുന്ന ഈ ഉൽപന്നങ്ങൾക്ക് പൊതുവിപണിയിൽ ഇതിന്റെ പകുതി വില പോലും ഇല്ല എന്നാണ് വിലയിരുത്തൽ . ഇതോടെ ഗൗരി ഖാന്റെ ബ്രാൻഡിനെ പരിഹസിച്ച് ധാരാളം ട്രോളുകളാണ് പുറത്തുവരുന്നത്.

ADVERTISEMENT

എത്ര ധനികരാണെങ്കിലും ഒരു ചവറ്റുകുട്ടയ്ക്ക് വേണ്ടി 15,000 രൂപ മുടക്കേണ്ട കാര്യമുണ്ടോ എന്ന സംശയമാണ് പലരും ഉയർത്തുന്നത്. ഈ വിലയ്ക്ക് ടേബിള്‍ ലാംപ് വാങ്ങാനുള്ള പണമുണ്ടെങ്കിൽ ആൻഡമാനിലേക്ക് ഒരു യാത്ര പോയി അവിടെ നിന്നും കക്കത്തോടുകൾ ശേഖരിച്ച് ലാംപിൽ ഒട്ടിക്കാനാവും എന്നാണ് മറ്റൊരു കമന്റ്. ഷാറുഖ് ഖാനെ പോലെ ധനികനാകാത്തിടത്തോളം ഇത്തരത്തിൽ സാമാന്യ ബുദ്ധിയോടെ ചിന്തിക്കാനാവും എന്ന് ചിലർ പ്രതികരിക്കുന്നു.

എന്നാൽ ഇവ മാത്രമല്ല വെബ്സൈറ്റിൽ വിപണത്തിനായി പരസ്യപ്പെടുത്തുന്ന ഒട്ടുമിക്ക ഉൽപന്നങ്ങൾക്കും ഇത്തരം വിമർശനപരമായ കമന്റുകൾ ഉപഭോക്താക്കൾ രേഖപ്പെടുത്താറുണ്ട്. ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ വില വരുന്ന ബെഡ്ഷീറ്റുകൾ, ഒരു ലക്ഷത്തിനു മുകളിൽ വിലയുള്ള കാർപെറ്റ്, 16000 രൂപ വിലവരുന്ന സെർവിങ് ട്രേ തുടങ്ങി സാധാരണക്കാരന് സങ്കൽപിക്കാനാവാത്തത്ര ഉയർന്ന വിലയുള്ള വസ്തുക്കളുടെ പട്ടിക നീളും.

ADVERTISEMENT

English Summary- Gauri Khan Trolled for Exorbitant Price at Online Store

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT