ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ മുൻനിരയിലാണ് സൽമാൻ ഖാൻ. ഇതിന് പുറമേ സ്വന്തമായി ഫിലിം പ്രൊഡക്‌ഷൻ ഹൗസും വസ്ത്ര ബ്രാൻഡുമെല്ലാം താരത്തിനുണ്ട്. ഇവയിൽ നിന്നെല്ലാം ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് റിയൽഎസ്റ്റേറ്റ് മേഖലയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ മുൻനിരയിലാണ് സൽമാൻ ഖാൻ. ഇതിന് പുറമേ സ്വന്തമായി ഫിലിം പ്രൊഡക്‌ഷൻ ഹൗസും വസ്ത്ര ബ്രാൻഡുമെല്ലാം താരത്തിനുണ്ട്. ഇവയിൽ നിന്നെല്ലാം ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് റിയൽഎസ്റ്റേറ്റ് മേഖലയിലാണ് സൽമാൻ നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമായാണ് ഈ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ.

മുംബൈയിലെ ഗ്യാലക്സി അപാർട്മെന്റ് ©facebook

മുംബൈയിലെ ഗ്യാലക്സി അപ്പാർട്ട്മെന്റിലാണ് സൽമാൻ കുടുംബവുമൊത്ത് ജീവിക്കുന്നത്.  മുംബൈയിൽ തന്നെ ധാരാളം സ്ഥലങ്ങൾ ഇതിനോടകം അദ്ദേഹം സ്വന്തമാക്കിയിട്ടുമുണ്ട്. കോടികൾ വിലമതിക്കുന്ന വീടുകളാണ് ദുബായിലും മുംബൈയിലുമായി സൽമാന്റെ പേരിലുള്ളത്. ഇതിനുപുറമേ പൻവേലിൽ 150 ഏക്കർ വിസ്തൃതമായ ഫാം ഹൗസും താരത്തിനുണ്ട്. 

ADVERTISEMENT

മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതിചെയ്യുന്ന സൽമാൻഖാന്റെ മൂന്ന് നിലകളുള്ള അപ്പാർട്ട്മെന്റ് ഇതിനോടകം ആരാധകർക്കിടയിൽ ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ തന്നെ ഖ്യാതി നേടി കഴിഞ്ഞു. ഷാറൂഖ് ഖാന്റെ മന്നത്ത് പോലെ സൽമാന്റെ അപ്പാർട്ട്മെന്റും കാണാതെ ഇവിടെയെത്തുന്ന ആരാധകർ മടങ്ങാറില്ല. കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ അപ്പാർട്ട്മെന്റിന് 100 കോടി വിലമതിപ്പുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. സൽമാന്റെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ വീടിന്റെ അകത്തളത്തിലെ കാഴ്ചകൾ ആരാധകരിലേക്ക് എത്തുന്നുണ്ട്.

സിനിമ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും വിട്ടുനിൽക്കുന്ന സമയത്തിൽ ഏറെയും സൽമാൻ ചിലവിടാൻ ആഗ്രഹിക്കുന്നത് പൻവേലിലെ ഫാം ഹൗസിലാണ്. വിശാലമായ ഔട്ട്ഡോർ പൂൾ, എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയ ജിം എന്നിവയെല്ലാം അതിമനോഹരമായ ഈ എസ്റ്റേറ്റിൽ കാണാം. അർപ്പിത ഫാംസ് എന്ന പേര് നൽകിയിരിക്കുന്ന എസ്റ്റേറ്റിൽ മൂന്ന് ബംഗ്ലാവുകളാണ് നിർമ്മിച്ചിരിക്കുന്നത്.  റിപ്പോർട്ടുകൾ പ്രകാരം 80 കോടിയാണ് ഫാം ഹൗസിന്റെ വിലമതിപ്പ്.

ADVERTISEMENT

മുംബൈയിലെ ഗൊരൈ ബീച്ചിന് സമീപമാണ് സൽമാന്റെ മൂന്നാമത്തെ വസതി സ്ഥിതി ചെയ്യുന്നത്. തന്റെ 51ാം പിറന്നാളിന് 100 കോടി മുടക്കിയാണ് സൽമാൻ ഈ വീട് സ്വന്തമാക്കിയത്. സ്വിമ്മിങ് പൂൾ, തിയേറ്റർ, ജിം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

ദുബായിലെ അംബരചുംബികളിൽ മുൻനിരയിലുള്ള ദ അഡ്രസ് ഡൗൺ ടൗൺ ടവറിലും സൽമാന് സ്വന്തമായി ഒരു വീടുണ്ട്. ഇന്ത്യയിലെ ബംഗ്ലാവുകൾ പോലെതന്നെ ആഡംബരത്തിന്റെ കാര്യത്തിൽ ദുബായിലെ അവധിക്കാല വസതിയും ഒട്ടും പിന്നിലല്ല. ഇവിടെ സന്ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും സൽമാൻ പതിവായി സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT

English Summary- Salman Khan Real Estate Profile- Celebrity Homes