ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം വിൻ ഡീസലിന്റെ ആഡംബരവീട്; വില 42 കോടി
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന സിനിമ സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ വിൻ ഡീസൽ ഇന്ന് ഹോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ മുൻനിരയിലാണ്.1,863 കോടിയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്

'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' എന്ന സിനിമ സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ വിൻ ഡീസൽ ഇന്ന് ഹോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ മുൻനിരയിലാണ്.1,863 കോടിയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് കലിഫോർണിയയിലെ ബെവർലി ഹിൽസിലാണ്. 5.2 മില്യൻ ഡോളറാണ് (42.8 കോടി രൂപ) ഈ ബംഗ്ലാവിന്റെ വിലമതിപ്പ്.
5521 ചതുരശ്ര അടിയിൽ അത്യാഡംബര സൗകര്യങ്ങളോടെയാണ് ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. പോപ്പ് ഗായിക സെലീന ഗോമസിന്റെ വീടിന് സമീപത്തു തന്നെയാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം അഞ്ചു കിടപ്പുമുറികളാണ് വീടിനുള്ളത്. വിശാലമായ അടുക്കള, ലിവിങ് റൂം, ആറ് ബാത്റൂമുകൾ എന്നിവയ്ക്ക് പുറമേ മനോഹരമായ മുറ്റവും അണിയിച്ചൊരുക്കിയിരിക്കുന്നു. ഫയർ പ്ലേസ്, ബില്ല്യാർഡ്സ് ടേബിൾ എന്നിവയെല്ലാം ഉൾക്കൊള്ളാവുന്നത്ര വലിപ്പത്തിലാണ് ലിവിങ് റൂം ക്രമീകരിച്ചിരിക്കുന്നത്.
ആക്‌ഷൻ താരത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ വേണ്ടുന്ന സംവിധാനങ്ങളെല്ലാം വീടിനകത്തും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂൾ, ടെന്നീസ് കോർട്ട്, ഹോട്ട് ടബ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഭാര്യ പലോമ ജിമനസിനും മൂന്നു മക്കൾക്കുമൊപ്പമാണ് വിൻ ഡീസൽ ഇവിടെ കഴിയുന്നത്. തിരക്കുകളിൽ നിന്നെല്ലാം ഒതുങ്ങി കുടുംബത്തിന് ശാന്തമായി സമയം ചിലവിടാവുന്ന തരത്തിൽ പച്ചപ്പിന് നടുവിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. എന്നാൽ താരം എന്നാണ് ഈ വീട് സ്വന്തമാക്കിയത് എന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
2000ൽ 562,500 ഡോളർ (4.62 കോടി രൂപ) ചെലവിട്ട് ഹോളിവുഡ് ഹിൽസിൽ മറ്റൊരു വീട് അദ്ദേഹം സ്വന്തമാക്കിയിരുന്നു. രണ്ടു കിടപ്പുമുറകളും മൂന്നു ബാത്റൂമുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്. 1517 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീട് ഏറെക്കാലം 5,800 ഡോളർ (4.77 ലക്ഷം രൂപ) മാസവാടകയ്ക്ക് വിട്ടുനൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് 1.4 മില്യൻ ഡോളർ (11.5 കോടി രൂപ) ആവശ്യപ്പെട്ടുകൊണ്ട് ഈ വീട് വില്പനയ്ക്കായി പരസ്യപ്പെടുത്തുകയായിരുന്നു.
English Summary- Vin Diesel Luxury House in California