എന്താണ് ആന്റിലിയ? മുകേഷ് അംബാനിയുടെ ബ്രഹ്മാണ്ഡവീടിന്റെ കൗതുകങ്ങൾ
ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യവസതികളിൽ മുൻനിരയിലാണ് മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന വീട്.. മുംബൈയിൽ 27 നിലകളിലായി സമാനതകളില്ലാത്ത സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ആന്റിലിയയിൽ അംബാനി കുടുംബം താമസമാരംഭിച്ച് ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും
ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യവസതികളിൽ മുൻനിരയിലാണ് മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന വീട്.. മുംബൈയിൽ 27 നിലകളിലായി സമാനതകളില്ലാത്ത സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ആന്റിലിയയിൽ അംബാനി കുടുംബം താമസമാരംഭിച്ച് ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും
ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യവസതികളിൽ മുൻനിരയിലാണ് മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന വീട്.. മുംബൈയിൽ 27 നിലകളിലായി സമാനതകളില്ലാത്ത സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ആന്റിലിയയിൽ അംബാനി കുടുംബം താമസമാരംഭിച്ച് ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും
ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യവസതികളിൽ മുൻനിരയിലാണ് മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന വീട്.. മുംബൈയിൽ 27 നിലകളിലായി സമാനതകളില്ലാത്ത സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ആന്റിലിയയിൽ അംബാനി കുടുംബം താമസമാരംഭിച്ച് ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ബംഗ്ലാവിന്റെ വിശേഷങ്ങൾ അവസാനിച്ചിട്ടില്ല. 173 മീറ്റർ ഉയരത്തിൽ 37,000ൽപരം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഒരുക്കിയിരിക്കുന്ന ആന്റിലിയയെക്കുറിച്ച് പലർക്കും അറിവില്ലാത്ത സവിശേഷതകൾ ഇനിയും ബാക്കിയുണ്ട്.
ബംഗ്ലാവിന്റെ പേര് തന്നെയാണ് അതിൽ മുഖ്യം. പതിനഞ്ചാം നൂറ്റാണ്ടിലെ പല മാപ്പുകളിലും ഇടം നേടിയിരുന്ന ഒരു ദ്വീപിന്റെ പേരാണ് ആന്റിലിയ. ഏഴ് നഗരങ്ങളുടെ ദ്വീപ് എന്നും ആന്റിലിയ വിശേഷിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് കപ്പൽ യാത്രികർക്ക് സംഭവിച്ച അബദ്ധമാണെന്നും അത്തരമൊരു ദ്വീപ് യഥാർത്ഥത്തിൽ ഇല്ല എന്നും പിന്നീട് വെളിപ്പെട്ടു.
സൂര്യനിൽ നിന്നും താമരയിൽ നിന്നുമാണ് അംബാനിയുടെ ആന്റിലിയയുടെ വാസ്തുവിദ്യാ ശൈലി രൂപപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ നോക്കിയാലും ആന്റിലിയ എന്ന പേരിന് മറ്റൊരർത്ഥം കൂടി കൽപ്പിക്കാനാവും. അസ്റ്ററേഷ്യൈ എന്ന സസ്യ കുടുംബത്തിലെ പൂക്കൾ ഉണ്ടാവുന്ന ഒരു പ്രത്യേക ജനുസിൽപ്പെട്ട ചെടിയാണ് ആന്റിലിയ. ഇതിൽ ഒരേയൊരു ഇനം മാത്രമേ നിലവിലുള്ളൂ എന്നാണ് കണക്കാക്കിയിരിക്കുന്നത്. 'സമാനതകൾ ഇല്ലാത്ത വീട്' എന്ന അർഥത്തിൽ അംബാനിയുടെ ആന്റിലിയ പോലെ മറ്റൊന്ന് ഇല്ലാത്തതും ഇതുമായി ചേർത്ത് വായിക്കാം.
ആറുവർഷം സമയമെടുത്താണ് ആന്റീലിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. റിക്ടർ സ്കെയിലിൽ എട്ടുവരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ നേരിടാനുള്ള കരുത്ത് നിർമ്മിതിക്കുണ്ട്. വ്യത്യസ്ത തീമിലാണ് ആന്റിലിയയിലെ ഓരോ നിലയും അണിയിച്ചൊരുക്കിയിരിക്കുന്നത്. പല നിലകളിലായി ഒരുക്കിയിരിക്കുന്ന കാർ പാർക്കിങ് സൗകര്യം, ഒൻപത് ഹൈ സ്പീഡ് എലവേറ്ററുകൾ, നിരവധി സ്വിമ്മിങ് പൂളുകൾ, ജാക്കുസി, സ്പാ, യോഗാ സ്റ്റുഡിയോ, ഡാൻസ് സ്റ്റുഡിയോ തുടങ്ങി സങ്കൽപ്പിക്കാൻ പോലുമാവാത്ത വിധത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.
മുംബൈയിലെ കൊടുംചൂടിനെ പ്രതിരോധിക്കാൻ പ്രത്യേക സജ്ജീകരണങ്ങളും ആന്റിലിയയലുണ്ട്. അത് പക്ഷേ എയർ കണ്ടീഷനിങ്ങിൽ ഒതുങ്ങി നിൽക്കുന്നതല്ല. പ്രതികൂല കാലാവസ്ഥയിലും അത് അനുഭവപ്പെടാതിരിക്കാനായി ഒരു സ്നോ റൂം തന്നെ ഒരുക്കിയിരിക്കുന്നു. ആവശ്യത്തിന് വെയിൽ കൊള്ളേണ്ടതും ആരോഗ്യത്തിന് അനിവാര്യമാണെന്ന് അംബാനി കുടുംബത്തിന് അറിയാം. അതിനാൽ സ്വാഭാവിക സൂര്യപ്രകാശം ധാരാളമായി അകത്തളത്തിലേക്ക് ലഭിക്കുന്ന വിധത്തിലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഭിത്തി നിർമ്മിച്ചിരിക്കുന്നത്.
നിലവിൽ 15,000 കോടി രൂപയിൽ അധികമാണ് ആന്റിലിയയുടെ വിലമതിപ്പ്. ചെടികളും മരങ്ങളും നിറഞ്ഞ വിശാലമായ പൂന്തോട്ടവും ബംഗ്ലാവിലുണ്ട്. കൊട്ടാരസമാനമായ ഈ സൗകര്യങ്ങളെല്ലാം പരിപാലിക്കാനും വൃത്തിയാക്കാനും ധാരാളം ജോലിക്കാരും വേണ്ടിവരും. 600 സ്റ്റാഫുകളാണ് ആന്റിലിയയിൽ ഉള്ളത്. ഇവർക്കായി പ്രത്യേക സ്യൂട്ടുകളും ബംഗ്ലാവിൽ ഒരുക്കിയിട്ടുണ്ട്.
English Summary- Antilia- Biggest House by Mukesh Ambani- Some Interesting Facts