ലോകത്തിലെ നമ്പർ 1 വീട്, ദുബായിലെ വിലയേറിയ വീട്, ആഡംബര ഹോട്ടൽ: മുകേഷ് അംബാനിയുടെ സാമ്രാജ്യം
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനം നേടിയ മുകേഷ് അംബാനിയുടെ ജീവിതശൈലിയും ആസ്തികളും എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലായി ആയിരക്കണക്കിന് കോടികൾ വിലമതിക്കുന്ന

ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനം നേടിയ മുകേഷ് അംബാനിയുടെ ജീവിതശൈലിയും ആസ്തികളും എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലായി ആയിരക്കണക്കിന് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളും പ്രോപ്പർട്ടികളുമാണ് അംബാനിക്ക് സ്വന്തമായി ഉള്ളത്. മുംബൈയിലെ 15000 കോടി രൂപയിൽ അധികം വിലമതിപ്പുള്ള ആന്റിലിയ എന്ന വസതി മുതൽ ന്യൂയോർക്കിലെ കോടികൾ വിലമതിപ്പുള്ള ആഡംബര ഹോട്ടൽവരെ അംബാനിയുടെ ആസ്തിയിൽ ഉൾപ്പെടും.
ആന്റിലിയ
വിലമതിപ്പിന്റെ കാര്യത്തിൽ ആന്റിലിയയ്ക്കു തന്നെയാണ് ഒന്നാം സ്ഥാനം. ലോകത്തിലെ ഏറ്റവും വിലയേറിയ സ്വകാര്യ വസതിയാണ് ആന്റിലിയ. 27 നിലകളിൽ ഒരുക്കിയിരിക്കുന്ന ആന്റിലിയയിൽ ഹെലിപ്പാഡും 168 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും അമ്പലവും സ്പായും സലൂണുമടക്കം ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും കാണാനാവാത്തത്ര സൗകര്യങ്ങളുണ്ട്. അംബാനി കുടുംബം ജീവിക്കുന്നതും മുംബൈയിലെ ഈ വസതിയിലാണ്.
യുകെയിലെ സ്റ്റോക്ക് പാർക്ക്
900 വർഷങ്ങൾ പഴക്കം ചെന്ന സ്റ്റോക്ക് പാർക്ക് എന്ന ഗ്രാൻഡ് ഹോട്ടൽ അംബാനി സ്വന്തമാക്കിയത് 2020ലാണ്. 529 കോടി രൂപയാണ് ഹോട്ടൽ സ്വന്തമാക്കാനായി അംബാനി മുടക്കിയത്. 49 ലക്ഷ്വറി മുറികളും മൂന്ന് റസ്റ്ററന്റുകളിലും ഉൾപ്പെടുന്ന കെട്ടിടത്തിൽ അത്യാഡംബര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ 4000 ചതുരശ്ര അടി വിസ്തീർണമുള്ള ജിം, ടെന്നീസ് കോർട്ടുകൾ, ഗോൾഫ് കോഴ്സ്, ഇൻഡോർ സ്വിമ്മിങ് പൂളുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്.
മാൻഡറിൻ ഓറിയന്റൽ ഹോട്ടൽ
ന്യൂയോർക്കിലെ കൊളംബസ് സർക്കിളിൽ സ്ഥിതിചെയ്യുന്ന അത്യാഡംബര ഹോട്ടലാണ് ഇത്. 248 ലക്ഷ്വറി മുറികളും സ്യൂട്ടുകളുമാണ് മാൻഡറിൻ ഓറിയന്റലിൽ ഉള്ളത്. നിരവധി ഹോളിവുഡ് താരങ്ങളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഈ ഹോട്ടൽ. 2022ൽ 809 കോടി രൂപയാണ് ഹോട്ടൽ സ്വന്തമാക്കുന്നതിനായി അംബാനി മുടക്കിയത്.
സി വിൻഡ് കഫെ പരേഡ്
ആന്റിലിയയിലേയ്ക്ക് മാറുന്നതിന് മുമ്പ് മുകേഷ് അംബാനിയും കുടുംബവും അനിൽ അംബാനിക്കും കുടുംബത്തിനും ഒപ്പം മുംബൈയിലുള്ള ഈ ബഹുനില വസതിയിലാണ് താമസിച്ചിരുന്നത്. ധീരുഭായി അംബാനി വാങ്ങിയ ഈ വീട്ടിൽ 17 നിലകളാണുള്ളത്.
പാം ജുമൈറയിലെ വീട്
ദുബായിലെ കൃത്രിമ ദ്വീപായ പാം ജുമൈറയിലാണ് മുകേഷ് അംബാനിയുടെ മറ്റൊരു വീട് സ്ഥിതി ചെയ്യുന്നത്. 80 മില്യൻ ഡോളറാണ് (659 കോടി രൂപ) ഈ വില്ലയുടെ വിലമതിപ്പ്. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വില്ലയിൽ രണ്ട് നിലകളാണ് ഉള്ളത്. 10 സ്പാകൾ, ബാർ, രണ്ട് സ്വിമ്മിംഗ് പൂളുകൾ, പ്രൈവറ്റ് ബീച്ച് എന്നീ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്.
English Summay- Luxury Assets of Mukesh Ambani- Real Estate Profile