മുംബൈയിലെ പോഷ് ഏരിയയായ മലബാർ ഹിൽസിൽ ആഡംബരത്തിന്റെ പ്രതീകമായി തലയെടുപ്പോടെ നിൽക്കുന്ന 14 നിലകളുള്ള ഒരു ബംഗ്ലാവുണ്ട്. ഇന്ത്യയുടെ വാരൻ ബഫറ്റ് എന്നറിയപ്പെട്ട പ്രമുഖ വ്യവസായിയും ശതകോടീശ്വരനും നിക്ഷേപകനുമായിരുന്ന രാകേഷ് ജുൻജുൻവാലയുടെ വീടാണ് ഇത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ തന്റെ സ്വപ്നഭവന്റെ പൂർത്തീകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയിലെ പോഷ് ഏരിയയായ മലബാർ ഹിൽസിൽ ആഡംബരത്തിന്റെ പ്രതീകമായി തലയെടുപ്പോടെ നിൽക്കുന്ന 14 നിലകളുള്ള ഒരു ബംഗ്ലാവുണ്ട്. 'ഇന്ത്യയുടെ വാരൻ ബഫറ്റ്' എന്നറിയപ്പെട്ട പ്രമുഖ വ്യവസായിയും ശതകോടീശ്വരനും നിക്ഷേപകനുമായിരുന്ന രാകേഷ് ജുൻജുൻവാലയുടെ വീടാണ് ഇത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ തന്റെ സ്വപ്നഭവന്റെ പൂർത്തീകരണം കാണാനാവും മുൻപ് അദ്ദേഹം മരണപ്പെടുകയായിരുന്നു.

രാകേഷ് ജുൻജുൻവാല (Photo: REUTERS/Shailesh Andrade)

ജുൻജുൻവാലയുടെ സ്വപ്ന പദ്ധതി എന്നുതന്നെ ഈ ബംഗ്ലാവിനെ വിശേഷിപ്പിക്കാം. റിഡ്ജ്വേ അപ്പാർട്ട്മെന്റ്സ് എന്ന കെട്ടിടം സ്ഥിതി ചെയ്തിരുന്ന ഈ സ്ഥലം 2016-17 കാലഘട്ടത്തിൽ 371 കോടി രൂപ ചിലവിട്ടാണ് അദ്ദേഹം സ്വന്തമാക്കിയത്. എന്നാൽ പിന്നീട് ഈ കെട്ടിടം അപ്പാടെ പൊളിച്ചു നീക്കിയതിനു ശേഷം ബംഗ്ലാവിന്റെ നിർമ്മാണം ആരംഭിക്കുകയായിരുന്നു. ഇപ്പോൾ നിർമ്മാണം പൂർത്തിയായ ബംഗ്ലാവിന്റെ ടെറസിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.

ADVERTISEMENT

ജീവിതത്തെക്കുറിച്ചുള്ള ജുൻജുൻവാലയുടെ വിശാല വീക്ഷണത്തിന്റെ പ്രതീകം എന്നാണ് ഈ ടെറസ്സിനെ സുഹൃത്തുക്കളും ബന്ധുക്കളും വിശേഷിപ്പിക്കുന്നത്. ആറ് സീറ്റുകളുള്ള ഡൈനിങ് ടേബിൾ, ബാർ, ഔട്ട്ഡോർ സീറ്റിങ് ഏരിയകൾ, പച്ചപ്പുല്ല് വിരിച്ചതുപോലെ തോന്നിപ്പിക്കുന്ന കാർപെറ്റ്, അവിടവിടെയായി ഇടംപിടിച്ചിരിക്കുന്ന മരങ്ങൾ എന്നിവയ്ക്കെല്ലാം പുറമേ മനോഹരമായ കടൽക്കാഴ്ചകൾ ആസ്വദിക്കാനാവും വിധത്തിലാണ് ഈ മട്ടുപ്പാവ് അലങ്കരിച്ചിരിക്കുന്നത്.

എഴുപതിനായിരം ചതുരശ്ര അടിയാണ് ബംഗ്ലാവിന്റെ ആകെ വിസ്തീർണ്ണം. നാലാം നിലയിൽ പാർട്ടികൾ സംഘടിപ്പിക്കാനായി പ്രത്യേക ബാങ്ക്വറ്റ് ഹാൾ ഒരുക്കിയിരിക്കുന്നു. എട്ടാം നിലയിൽ ജിം, സ്ടീം റൂം, സ്പാ തുടങ്ങിയ സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മുകളിലെ ഏതാനും നിലകളിലായാണ് കുടുംബാംഗങ്ങൾക്കുള്ള കിടപ്പുമുറികളും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. വീടിന്റെ ടെറസ് ദൃശ്യങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിനാളുകൾ അത് കണ്ടു കഴിഞ്ഞു.

ADVERTISEMENT

കൊട്ടാരസമാനമായ സൗകര്യങ്ങൾ ഒരുക്കിയിട്ടും ജുൻജുൻവാലയ്ക്ക് സ്വപ്നസൗധത്തിൽ ജീവിക്കാനാവാതെ പോയതിന്റെ സങ്കടമാണ് ആളുകൾ പ്രതികരണങ്ങളിൽ കുറിക്കുന്നത്. എത്രയൊക്കെ പണം സമ്പാദിക്കാനായാലും ആരോഗ്യമാണ് ഏറ്റവും മുഖ്യമെന്നത് ഓർമ്മപ്പെടുത്തുന്നതാണ് ജുൻജുൻവാലയുടെ ജീവിതമെന്നും പലരും പ്രതികരിക്കുന്നു.

English Summary- Billionaire Rakesh Jhunjhunwalas Unfinished Dream Home