ഷാറുഖിന്റെ മന്നത്ത് മുതൽ ബച്ചന്റെ പ്രതീക്ഷ വരെ; സെലിബ്രിറ്റി വീടുകളുടെ പേരുകൾ വന്നവഴി
ബോളിവുഡ് താരങ്ങളുടെ വസതികൾ ആരാധകർക്കിടയിൽ എന്നും ചർച്ചാവിഷയമാണ്. താരങ്ങളെ പോലെതന്നെ അവരുടെ വീടുകളും പ്രശസ്തമാണെന്നു പറയാം. ഇവയുടെയെല്ലാം പേരുകളും ആരാധകർക്ക് പരിചിതമാണ്. എന്തിനേറെ ഷാറുഖ് ഖാന്റെ വീടിനു മുന്നിലെ ഗേറ്റിൽ പേര്
ബോളിവുഡ് താരങ്ങളുടെ വസതികൾ ആരാധകർക്കിടയിൽ എന്നും ചർച്ചാവിഷയമാണ്. താരങ്ങളെ പോലെതന്നെ അവരുടെ വീടുകളും പ്രശസ്തമാണെന്നു പറയാം. ഇവയുടെയെല്ലാം പേരുകളും ആരാധകർക്ക് പരിചിതമാണ്. എന്തിനേറെ ഷാറുഖ് ഖാന്റെ വീടിനു മുന്നിലെ ഗേറ്റിൽ പേര്
ബോളിവുഡ് താരങ്ങളുടെ വസതികൾ ആരാധകർക്കിടയിൽ എന്നും ചർച്ചാവിഷയമാണ്. താരങ്ങളെ പോലെതന്നെ അവരുടെ വീടുകളും പ്രശസ്തമാണെന്നു പറയാം. ഇവയുടെയെല്ലാം പേരുകളും ആരാധകർക്ക് പരിചിതമാണ്. എന്തിനേറെ ഷാറുഖ് ഖാന്റെ വീടിനു മുന്നിലെ ഗേറ്റിൽ പേര്
ബോളിവുഡ് താരങ്ങളുടെ വസതികൾ ആരാധകർക്കിടയിൽ എന്നും ചർച്ചാവിഷയമാണ്. താരങ്ങളെ പോലെതന്നെ അവരുടെ വീടുകളും പ്രശസ്തമാണെന്നു പറയാം. ഇവയുടെയെല്ലാം പേരുകളും ആരാധകർക്ക് പരിചിതമാണ്. എന്തിനേറെ ഷാറുഖ് ഖാന്റെ വീടിനു മുന്നിലെ ഗേറ്റിൽ പേര് കൊത്തിവച്ചിരിക്കുന്നതിന് അടുത്തുനിന്ന് ചിത്രങ്ങൾ പകർത്തുന്നത് പോലും ഹരമായി കാണുന്നവരുണ്ട്. എന്നാൽ ബോളിവുഡ് താരങ്ങളുടെ വീടുകൾക്ക് ഈ പേരുകൾ ലഭിച്ചത് എങ്ങനെയെന്നത് പലർക്കും അറിവുള്ള കാര്യമല്ല. അവയ്ക്ക് ഓരോന്നിനും പിന്നിലും ഓരോ കഥയുണ്ട്.
രൺബീറിന്റെ കൃഷ്ണരാജ്
നവീകരണ ജോലികൾ പൂർത്തിയാക്കിയ ശേഷം രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ കുഞ്ഞിനും നീതു കപൂറിനുമൊപ്പം കുടുംബവീടായ കൃഷ്ണരാജ് ബംഗ്ലാവിലേക്ക് താമസം മാറ്റാൻ ഒരുങ്ങുകയാണ്. മകൾ വളരുമ്പോൾ നൽകാനായി പ്രത്യേകമുറി വരെ താരദമ്പതികൾ വീട്ടിൽ ഒരുക്കി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. 1980ല്‍ ഋഷി കപൂർ സ്വന്തമാക്കിയ ഈ ബംഗ്ലാവിന് അദ്ദേഹത്തിന്റെ മാതാപിതാക്കളായ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും പേരുകൾ ചേർത്താണ് കൃഷ്ണരാജ് എന്ന പേര് നൽകിയത്.
ഷാറുഖിന്റെ മന്നത്ത്
കിങ് ഖാന്റെ മന്നത്ത് ബംഗ്ലാവ് മുംബൈയിലെ തന്നെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ്. എന്നാൽ തന്റെ സ്വപ്നഭവനം സ്വന്തമാക്കിയ ശേഷം സ്വർഗം എന്ന് അർത്ഥം വരുന്ന ജന്നത്ത് എന്ന പേരാണ് ആദ്യം നൽകാൻ താരം തീരുമാനിച്ചിരുന്നത്. എന്നാൽ വീട് വാങ്ങിയശേഷം അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമായി തുടങ്ങി. അങ്ങനെയാണ് തീരുമാനം മാറ്റി ജന്നത്തിനു പകരം മന്നത്ത് എന്ന് ബംഗ്ലാവിന് പേര് നൽകിയത്. സ്വപ്നം, പ്രാർഥന തുടങ്ങിയ അർഥങ്ങളാണ് ഇതിനുള്ളത്.
അമിതാഭ് ബച്ചന്റെ പ്രതീക്ഷ
ബച്ചൻ കുടുംബം ഏറെ കാലങ്ങൾ കഴിഞ്ഞ ബംഗ്ലാവാണ് പ്രതീക്ഷ. മാതാപിതാക്കളുടെ മരണശേഷം ബിഗ് ബി ഇതിനു സമീപത്തുതന്നെ ജെൽസ എന്ന മറ്റൊരു ബംഗ്ലാവ് വാങ്ങിയെങ്കിലും പ്രതീക്ഷ എന്നും അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ പിതാവും കവിയുമായ ഹരിവൻഷ് റായി ബച്ചൻ തന്റെ ഒരു കവിതയുടെ ചുവടുപിടിച്ചാണ് ബംഗ്ലാവിന് പ്രതീക്ഷ എന്ന പേര് നൽകിയത്.
അജയ് ദേവ്ഗണ്ണിന്റെ ശിവ്ശക്തി
ഭാര്യ കജോലിനും മക്കളായ നൈസാ, യുഗ് എന്നിവർക്കുമൊപ്പം മുംബൈയിലെ ശിവ്ശക്തി എന്ന ബംഗ്ലാവിലാണ് അജയ് ദേവ്‌ഗൺ താമസിക്കുന്നത്. തികഞ്ഞ ശിവഭക്തനായതിനാലാണ് തന്റെ ബംഗ്ലാവിന് അദ്ദേഹം ശിവ്ശക്തി എന്ന് പേര് നൽകിയിരിക്കുന്നത്.
ശത്രുഘ്നൻ സിൻഹയുടെ രാമായൺ
നടനും രാഷ്ട്രീയ പ്രവർത്തകനുമായ ശത്രുഘ്നൻ സിൻഹ ഭാര്യ പൂനം സിൻഹയ്ക്കും മക്കളായ സൊനാക്ഷി, ലവ്, കുശ് എന്നിവർക്കുമൊപ്പമാണ് രാമായൺ എന്ന വീട്ടിൽ താമസിക്കുന്നത്. അദ്ദേഹത്തിന്റെ മൂന്ന് സഹോദരങ്ങളുടെ പേര് രാം, ഭരത്, ലക്ഷ്മൺ എന്നിങ്ങനെയാണ്. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം പേര് കുടുംബാംഗങ്ങൾക്ക് ഉള്ളതുകൊണ്ടുതന്നെ വീടിന് രാമായൺ എന്ന പേര് നൽകുകയായിരുന്നു.
English Summary- House Names of Bollywood Celebrities-Facts