മകൾക്കായി വീട്ടിൽ ആഡംബര നഴ്സറി ഒരുക്കി നടൻ രാംചരൺ
തെന്നിന്ത്യൻ സൂപ്പർതാരം രാംചരണും ഭാര്യ ഉപാസനയും പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്. കുഞ്ഞു പിറന്ന വേളയിലും ആ കാഴ്ചപ്പാട് പിന്തുടർന്നുകൊണ്ടാണ് ഇവർ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയത്. കുഞ്ഞിന്റെ ജനനം ഏറ്റവും ശാന്തവും മനോഹരവുമായ

തെന്നിന്ത്യൻ സൂപ്പർതാരം രാംചരണും ഭാര്യ ഉപാസനയും പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്. കുഞ്ഞു പിറന്ന വേളയിലും ആ കാഴ്ചപ്പാട് പിന്തുടർന്നുകൊണ്ടാണ് ഇവർ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയത്. കുഞ്ഞിന്റെ ജനനം ഏറ്റവും ശാന്തവും മനോഹരവുമായ ഇടത്തിലാവണം എന്നതിനാൽ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ പ്രത്യേക ബർത്തിങ്ങ് സ്യൂട്ടാണ് ഇരുവരും തിരഞ്ഞെടുത്തത്.
ആശുപത്രി മുറി എന്നതിലുപരി വീട്ടിൽ നിന്നും അകന്ന് നിൽക്കുമ്പോൾ മറ്റൊരു വീടിന്റെ അന്തരീക്ഷമാണ് ബർത്തിങ്ങ് സ്യൂട്ടിൽ ഉപാസനയ്ക്കായി ഒരുക്കിയത്. പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനുമായി ഉപാസനയുടെ കുടുംബവീട്ടിൽ ഒരുക്കിയിരിക്കുന്ന നഴ്സറിയും ശാന്തത നിറയുന്ന ഇടം എന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
കുഞ്ഞിനായി വീട്ടിലൊരുക്കിയ ടെമ്പിൾ ട്രീ പ്രൈവറ്റ് നഴ്സറിയുടെ കാര്യവും വ്യത്യസ്തമല്ല. ഇളം നിറങ്ങളാണ് നഴ്സറിയിൽ ഉടനീളം കാണാനാവുക. കൂടുതൽ സ്ഥലവിസ്തൃതി നഴ്സറിക്കുള്ളിൽ തോന്നിപ്പിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്. തിരക്കുകളിൽ നിന്നും അകന്ന് മനോഹരമായ ഫാമിന് നടുവിലാണ് നഴ്സറി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭംഗിയും ശാന്തതയും ഒത്തുചേർന്ന ഇടം എന്ന് ഇതിനെ വിശേഷിപ്പിക്കാം. പ്രകൃതിയിലെ ശബ്ദങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞ് വളരാൻ മകൾക്ക് സാധിക്കണം എന്ന ചിന്തയിലാണ് രാംചരണും ഉപാസനയും നഴ്സറി ഒരുക്കിയത്. കിളികളും മരങ്ങളും മൃഗങ്ങളും തുടങ്ങി പ്രകൃതിയിലെ വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ധാരാളം വോൾപേപ്പറുകളും നഴ്സറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ മകൾ തനിക്ക് ചുറ്റുമുള്ള പ്രകൃതി എങ്ങനെയാണോ അങ്ങനെ തന്നെ കണ്ടുവളരണമെന്നാണ് ആഗ്രഹിക്കുന്നത് എന്ന് ഉപാസന പറയുന്നു. തന്റെയും ചരണിന്റെയും ജീവിതത്തിലേക്ക് മകൾ പകർന്നു തന്ന സന്തോഷവും ശാന്തതയും കൃത്യമായി പ്രതിഫലിപ്പിക്കാൻ നഴ്‌സറി ഡിസൈൻചെയ്ത പവിത്രയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
English Summary- Ramcharan Designed Special Nursery for Newborn Baby