രാജ്യത്തെ ഏറ്റവും വിലമതിപ്പുള്ള ഭവനങ്ങളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് നിര്മാതാവ്
മഡോക്ക് ഫിലിംസിന്റെ സ്ഥാപകനും പ്രശസ്ത ബോളിവുഡ് നിർമാതാവുമായ ദിനേശ് വിജൻ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഫ്ളാറ്റുകളിലൊന്ന് സ്വന്തമാക്കിയതായി റിപ്പോർട്ട്. മുംബൈയിലെ പാലി ഹിൽസിൽ സ്ഥിതിചെയ്യുന്ന ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് ദിനേശ് സ്വന്തമാക്കിയിരിക്കുന്നത്.

മഡോക്ക് ഫിലിംസിന്റെ സ്ഥാപകനും പ്രശസ്ത ബോളിവുഡ് നിർമാതാവുമായ ദിനേശ് വിജൻ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഫ്ളാറ്റുകളിലൊന്ന് സ്വന്തമാക്കിയതായി റിപ്പോർട്ട്. മുംബൈയിലെ പാലി ഹിൽസിൽ സ്ഥിതിചെയ്യുന്ന ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് ദിനേശ് സ്വന്തമാക്കിയിരിക്കുന്നത്. ഈ വീടിനായി അദ്ദേഹം 103 കോടി രൂപ ചെലവാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബാന്ദ്രയിലെ രസ്തംജി പരിശ്രാം എന്ന അൾട്രാ ലക്ഷ്വറി റെസിഡൻഷ്യൽ ടവറിന്റെ 15, 16 നിലകളിലായാണ് ഡ്യൂപ്ലക്സ് അപാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. 7800 ചതുരശ്രഅടിയാണ് വിസ്തീർണ്ണം. രേഖകൾ പ്രകാരം ഒരു ചതുരശ്ര അടിക്ക് 1.32 ലക്ഷം രൂപയാണ് വിലമതിപ്പ്. ഇന്ത്യയിൽ ഒട്ടാകെയുള്ള ഭവനകച്ചവടങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്. മുൻപുതന്നെ ബോളിവുഡിന്റെ ഇഷ്ടകേന്ദ്രമാണ് മുംബൈയെങ്കിലും, ബോളിവുഡ് സെലിബ്രിറ്റികൾ മുംബൈയിലുടനീളമുള്ള ആഡംബര സ്വത്തുക്കളിൽ നിക്ഷേപം നടത്തുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം 6.17 കോടി രൂപയാണ് വില്പനയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ദിനേശ് അടച്ചത്. രസ്തംജി ഗ്രൂപ്പിൽ നിന്നും നേരിട്ടാണ് അദ്ദേഹം വീട് സ്വന്തമാക്കിയിരിക്കുന്നത്. ടവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ആകെ 22 നിലകളാണ് രസ്തംജി പരിശ്രാമിൽ ഉള്ളത്. ഇതിൽ 17 നിലകളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. 16, 17 നിലകളിൽ ആയതുകൊണ്ട് തന്നെ ഭാഗികമായി കടൽ കാഴ്ചകളും ദിനേശിന്റെ പുതിയ വീട്ടിൽ നിന്നും ആസ്വദിക്കാം.
അതേസമയം വീട്ടിലെ സൗകര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. 2004 ലാണ് ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ച് ദിനേശ് ചലച്ചിത്ര ലോകത്തേക്കെത്തിയത്. സ്ത്രീ, കോക്ടെയ്ൽ, ഹിന്ദി മീഡിയം തുടങ്ങിയവയാണ് അദ്ദേഹം നിർമിച്ച ചിത്രങ്ങളിൽ ചിലത്. വീട് സ്വന്തമാക്കിയതോടെ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, രൺബീർ സിങ്, അജയ് ദേവ്ഗൺ തുടങ്ങി അടുത്തകാലത്തായി പുതിയ വീടുകൾ സ്വന്തമാക്കിയ ബോളിവുഡ് സെലിബ്രിറ്റികളുടെ പട്ടികയിൽ ദിനേശും ഇടം നേടിക്കഴിഞ്ഞു.
English Summary- Bollywood Producer Buy Luxury House in Mumbai- News