ബെംഗളൂരുവിൽ സ്വന്തം വീട്; ക്രിക്കറ്റർ രാഹുൽ താമസിക്കുന്നത് മുംബൈയിലെ വാടകവീട്ടിൽ
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ ഉയർത്തുന്ന താരമാണ് കെഎൽ രാഹുൽ. ഭാര്യയും അഭിനേത്രിയുമായ ആതിയ ഷെട്ടിക്കൊപ്പം മുംബൈയിലെ ഫ്ലാറ്റിലാണ് നിലവിൽ രാഹുലിന്റെ താമസം. ബെംഗളൂരുവിൽ അരക്കോടിയിലേറെ വിലമതിക്കുന്ന വീട് സ്വന്തമായുണ്ടെങ്കിലും തിരക്കുകൾക്കൊപ്പം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ ഉയർത്തുന്ന താരമാണ് കെഎൽ രാഹുൽ. ഭാര്യയും അഭിനേത്രിയുമായ ആതിയ ഷെട്ടിക്കൊപ്പം മുംബൈയിലെ ഫ്ലാറ്റിലാണ് നിലവിൽ രാഹുലിന്റെ താമസം. ബെംഗളൂരുവിൽ അരക്കോടിയിലേറെ വിലമതിക്കുന്ന വീട് സ്വന്തമായുണ്ടെങ്കിലും തിരക്കുകൾക്കൊപ്പം ചേർന്നു പോകുന്നതിനായാണ് മുംബൈയിൽ താരം കഴിഞ്ഞവർഷം അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തത്.
മുംബൈയിലെ പോഷ് ഏരിയയായ കാർട്ടർ റോഡിലാണ് ഇരുവരുടെയും അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കെട്ടിടത്തിന്റെ എട്ടാം നിലയിലുള്ള 4 ബി എച്ച് കെ അപ്പാർട്ട്മെന്റാണ് ഇവർ താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ചകൾ കാണാവുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്ന അപ്പാർട്ട്മെന്റാണിത്. സ്വിമ്മിങ് പൂൾ, ജിം, സ്പാ, മിനി തിയേറ്റർ, സ്പോർട്സ് കോർട്ടുകൾ എന്നിങ്ങനെ സൗകര്യങ്ങളെല്ലാം അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രീമിയം ലൊക്കാലിറ്റിയായ കാർട്ടർ റോഡിൽ താമസസ്ഥലങ്ങളുടെ ശരാശരി വിലമതിപ്പ് ഒരു ചതുരശ്ര അടിക്ക് 65,000 രൂപ എന്ന നിരക്കിലാണ്. ഇതുമായി ചേർത്ത് വായിക്കുമ്പോൾ രാഹുലിന്റെ നിലവിലെ വസതിക്ക് പ്രതിമാസം 10 ലക്ഷം രൂപയെങ്കിലും വാടകയിനത്തിൽ നൽകേണ്ടിവരും. മുംബൈയിലെ പാലീ ഹിൽ ഏരിയയിൽ രാഹുലും ആതിയയും പുതിയ വീട് സ്വന്തമാക്കിയതായും വിവരമുണ്ട്. ആതിയയുടെ അമ്മയായ മനാ ഷെട്ടിയാണ് മകൾക്കും മരുമകനുമായി വീടിന്റെ ഡിസൈനിങ് നിർവഹിക്കുന്നത്. ഈ വീടിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെ കാർട്ടർ റോഡിലെ വാടകവീട്ടിൽ തന്നെ ഇരുവരും തുടരുമെന്നും റിപ്പോർട്ടുകളുണ്ട്.
കർണാടക സ്വദേശിയായ രാഹുൽ ബെംഗളൂരുവിലെ ബെൻസൺ ടൗണിൽ സ്ഥിതിചെയ്യുന്ന ബിന്നി ക്രസന്റ് അപ്പാർട്ട്മെന്റിലാണ് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. രേഖകൾ പ്രകാരം 65 ലക്ഷത്തിനടുത്താണ് ഫ്ലാറ്റിന്റെ വില. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഈ വീടിന്റെ ചിത്രങ്ങൾ ആരാധകരിലേയ്ക്ക് എത്തിയിട്ടുണ്ട്. ഈ വീടിന്റെ വിശാലമായ ബാൽക്കണിയിലാണ് രാഹുൽ ജിം ഏരിയ സജ്ജീകരിച്ചിരിക്കുന്നത്.
ഒരേസമയം ലളിതവും പ്രൗഢവുമാണ് രാഹുലിന്റെ ബെംഗളൂരുവിലെ വീട്. ബെംഗളൂരു നഗരത്തിലാണെങ്കിലും പച്ചപ്പ് ഏറെ ആസ്വദിക്കാവുന്ന ഇടത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ഓരോ കോണിലും ശാന്തത നിറഞ്ഞുനിൽക്കുന്ന തരത്തിലാണ് അകത്തളത്തിന്റെ രൂപകൽപന. ഫർണിച്ചറുകൾ പരിമിതപ്പെടുത്തി ധാരാളം ഓപ്പൺ സ്പേസ് ഉൾക്കൊള്ളിച്ചിരിക്കുന്നു. അതേസമയം അത്യാധുനിക സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഭിത്തിയുടെ പെയിന്റിങ്ങിലും ഫർണിച്ചറുകളിലും എല്ലാം ഇളം നിറത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
English Summary- Cricketer K L Rahuls' House in Bengaluru, Mumbai