നല്ല മാതൃക; സിനിമാ ഷൂട്ടിങ്ങിനു നിർമിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലൊരുക്കും!
മലയാള സിനിമാചരിത്രത്തിൽ ആദ്യമായി സിനിമാചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമിക്കുകയും, ചിത്രീകരണത്തിനുശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിയതോടെ തലശ്ശേരിയിൽ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടുകയാണ്. ക്രീയേറ്റീവ് ഫിഷി'ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിച്ച്, ലിജു തോമസ് സംവിധാനം ചെയ്യുന്ന,

മലയാള സിനിമാചരിത്രത്തിൽ ആദ്യമായി സിനിമാചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമിക്കുകയും, ചിത്രീകരണത്തിനുശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിയതോടെ തലശ്ശേരിയിൽ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടുകയാണ്.
ക്രീയേറ്റീവ് ഫിഷി'ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിച്ച്, ലിജു തോമസ് സംവിധാനം ചെയ്യുന്ന, 'അൻപോട് കൺമണി'എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയിൽ പൂർത്തിയായതിനു ശേഷം, ആ വീടിന്റെ താക്കോൽദാന കർമം, ചലച്ചിത്ര താരം സുരേഷ്ഗോപി നിർവഹിച്ചു.
സാധാരണ, കോടികൾ ചെലവിട്ട് സെറ്റ് വർക്ക് ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമിച്ച് അവിടെവച്ച് ഷൂട്ടിങ് നടത്തിയശേഷം ആ വീട് കൈമാറിയതോടെ മലയാള സിനിമയിൽ അനുകരണീയമായ നല്ലൊരു മാതൃകയ്ക്കുംകൂടി തുടക്കമിടുകയാണ്, 'അൻപോട് കൺമണി' എന്ന സിനിമ.
"തുടക്കത്തിൽ വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നാക്ക അവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു."- നിർമാതാവ് വിപിൻ പവിത്രൻ പറഞ്ഞു.
അർജുൻ അശോകൻ, അനഘ നാരായണൻ,ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.