ഭാഗ്യം കടന്നുവരുന്നത് പല രൂപത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ചാന്ദ്നി ഭഭ്ദയുടെ കാര്യത്തിൽ ഭാഗ്യം എത്തിയത് ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിലൂടെ ആയിരുന്നു. ആലിയയുടെ ശബ്ദം അനുകരിച്ച് ചെയ്ത ഒരു ഫോൺ കോളിലൂടെയാണ് ചാന്ദ്നിക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാഗ്യം കടന്നുവരുന്നത് പല രൂപത്തിലാണ്.  സമൂഹമാധ്യമത്തിലൂടെ ശ്രദ്ധനേടിയ ചാന്ദ്നി ഭഭ്ദയുടെ കാര്യത്തിൽ ഭാഗ്യമെത്തിയത് ബോളിവുഡ് നടി ആലിയ ഭട്ട് നിമിത്തമായിരുന്നു.

സമൂഹമാധ്യമത്തിലൂടെ ആലിയയുടെ ശബ്ദം അനുകരിച്ച് ചെയ്ത ഒരു ഫോൺ കോളിലൂടെയാണ് ചാന്ദ്നിക്ക് സമൂഹമാധ്യമങ്ങളിൽ വൻസ്വീകാര്യത ലഭിച്ചത്. 'സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ' എന്ന നിലയിൽ പ്രശസ്തി നേടിയ ചാന്ദ്നി,24-ാം വയസ്സിൽ ഇപ്പോൾ ഒരു അപ്പാർട്ട്മെൻ്റും സ്വന്തമാക്കി കഴിഞ്ഞു. ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഇടമായ മുംബൈയിലാണ് ചാന്ദ്നിയുടെയും പുതിയ വസതി.

ADVERTISEMENT

അധികമാർക്കും സ്വന്തമാക്കാൻ കഴിയാത്ത നേട്ടമാണ് ചാന്ദ്നിക്ക് കൈവന്നത്. പുതിയ വീടിന്റെ ഗൃഹപ്രവേശന  ചടങ്ങുകളുടെ ചിത്രങ്ങളും ചാന്ദ്നി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്രശസ്തിയിലേയ്ക്ക് ഉയർന്നതിനുശേഷം ലഭിച്ച പണം, പാഴാക്കാതെ സ്വരുക്കൂട്ടി വച്ചാണ് താരം വീട് വാങ്ങിയിരിക്കുന്നത്. അന്ധേരിയിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. മുൻപ് ബോളിവുഡ് താരം അക്ഷയ് കുമാറിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അപ്പാർട്ട്മെൻ്റാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.

ഭവന വായ്പയെടുത്തതാണ് വീട് സ്വന്തമാക്കിയത് എന്ന് ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിൽ താരം എടുത്തുപറയുന്നു.  എങ്കിലും 25 വയസ്സ് തികയും മുമ്പ് ഒരു വീട് സ്വന്തമാക്കാനായതിന്റെ അഭിമാനവും ചാന്ദ്നിയുടെ വാക്കുകളിൽ പ്രകടമാണ്. 

ADVERTISEMENT

പണം സമ്പാദിച്ചു തുടങ്ങിയ ശേഷം വിദേശരാജ്യങ്ങളിൽ അവധി ദിനങ്ങൾ ആഘോഷിക്കാനായി ഒരുപാട് അവസരങ്ങൾ ലഭിച്ചെങ്കിലും അതെല്ലാം 'വീട്' എന്ന സ്വപ്നത്തിനു വേണ്ടി ചാന്ദ്നി മാറ്റിവയ്ക്കുകയായിരുന്നു.

ചെറുപ്രായത്തിൽ ഇത്ര വലിയ നേട്ടം കൈവരിക്കാനായതിൽ ചാന്ദ്നിയെ അഭിനന്ദനങ്ങൾകൊണ്ട് പൊതിയുകയാണ് സെലിബ്രിറ്റികളും ആരാധകരും. 

English Summary:

Instagram Influencer Buys Home in Mumbai at age 24- News