കാണുമ്പോൾത്തന്നെ ശ്വാസംമുട്ടും! ഇത് ഹോങ്കോങ്ങിലെ രാക്ഷസകെട്ടിടം
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് ഹോങ്കോങ്. വ്യത്യസ്തമായ കെട്ടിടങ്ങളുടെ സാന്നിധ്യത്താലുംഹോങ്കോങ് വേറിട്ടുനിൽക്കുന്നു. വാസ്തുവിദ്യശൈലികളുടെ കാര്യത്തിലും സാധാരണ കാഴ്ചയിൽ അതിശയിപ്പിക്കുന്ന അതിമനോഹരമായ വാസ്തുവിദ്യാ ശൈലി കൊണ്ടാണ് പല കെട്ടിടങ്ങളും സന്ദർശകരെ അവിടേയ്ക്ക് ആകർഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് ഹോങ്കോങ്. വ്യത്യസ്തമായ കെട്ടിടങ്ങളുടെ സാന്നിധ്യത്താലും ഹോങ്കോങ് വേറിട്ടുനിൽക്കുന്നു. സാധാരണ, കാഴ്ചയിൽ മനോഹരമായ കെട്ടിടങ്ങളാണ് സന്ദർശകരെ ആകർഷിക്കുക. എന്നാൽ ഹോങ്കോങ്ങിലെ മോൺസ്റ്റർ ബിൽഡിങ്ങിന്റെ കാര്യം അങ്ങനെയല്ല. രാക്ഷസകോട്ടയൊന്നുമല്ലെങ്കിലും കാഴ്ചയിൽ ഭീകരത ഉളവാക്കുന്ന ആകൃതിയാണ് ഈ കെട്ടിടത്തിന്റെ പ്രത്യേകത.
അമിതജനസാന്ദ്രതമൂലം പരമാവധി ആളുകളെ ഉൾക്കൊള്ളുന്ന വിധത്തിൽ സ്ഥലം പാഴാക്കാതെയാണ് ഹോങ്കോങ്ങിലെ കെട്ടിടങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹോങ്കോങ്ങിലെ തിരക്കേറിയ നഗരങ്ങളിലെ വമ്പൻകെട്ടിടങ്ങൾ ഹോളിവുഡിലെ ഫിക്‌ഷൻ സിനിമകളിലെ കെട്ടിടങ്ങളെ ഓർമിപ്പിക്കുന്നവയാണ്.
അത്തരത്തിൽ ഒന്നാണ് മോൺസ്റ്റർ ബിൽഡിങ്. യഥാർഥത്തിൽ ഇത് ഒറ്റക്കെട്ടിടമല്ല. പരസ്പരബന്ധിതമായ അഞ്ച് കെട്ടിടസമുച്ചയങ്ങളാണ്. അസംസ്കൃത കോൺക്രീറ്റും ജ്യാമിതീയ രൂപങ്ങളും, മറ്റുമാനദണ്ഡങ്ങൾ ഒന്നുമില്ലാതെ സംയോജിപ്പിക്കുന്ന ബ്രൂട്ടലിസ്റ്റ് വാസ്തുവിദ്യാശൈലി പിന്തുടർന്നാണ് മോൺസ്റ്റർ ബിൽഡിങ്ങിന്റെ നിർമാണം.
അതായത് ഒരുകെട്ടിടത്തിനെ മോടിപിടിപ്പിക്കുന്ന ഡിസൈനുകളോ ഘടകങ്ങളോ ഇവിടെയില്ല. പരമാവധി കുറഞ്ഞ സ്ഥലത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പരമാവധി ആളുകൾക്ക് താമസിക്കാൻ ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോൺസ്റ്റർ ബിൽഡിങ് നിർമിച്ചിരിക്കുന്നത്. കാഴ്ചയിൽ വമ്പൻ കെട്ടിടമാണെങ്കിലും ചേരികൾ പോലെ തിങ്ങിപാർത്തുള്ള ജീവിതം. ഇഇതാണ് ഈ കെട്ടിടത്തിന്റെ ഭീകരതയും. അഞ്ച് ബ്ലോക്കുകളിലുമായി 2243 യൂണിറ്റുകളാണ് മോൺസ്റ്റർ ബിൽഡിങ്ങിൽ ഉള്ളത്.
18 നിലകളിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 10000 ൽ പരം ആളുകൾ ഇവിടെ താമസിക്കുന്നുമുണ്ട്. ഒരേ ആകൃതിയിലുള്ള മുറികളാണ് ഇവിടെയുള്ളത്. 1960 കളിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഈ കെട്ടിടം നിർമിക്കുമ്പോൾ ഇതിന്റെ പേര് പാർക്ക് എസ്റ്റേറ്റ് എന്നായിരുന്നു.
കെട്ടിടത്തിലെ വീടുകൾ എല്ലാം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. എങ്കിലും വേറിട്ട ജീവിതരീതിയും നിർമിതിയും കണ്ടാസ്വദിക്കുവാൻ സന്ദർശകർക്ക് ഇവിടെ പ്രവേശനവും അനുവദിച്ചിട്ടുണ്ട്.
കെട്ടിടത്തിന്റെ മധ്യഭാഗത്തായി വിശാലമായ ഒരു നടുമുറ്റം ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ താമസക്കാർക്കായി ബാർബർ ഷോപ്പുകളും കഫെയും മസാജ് പാർലറും എല്ലാം കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ മോൺസ്റ്റർ ബിൽഡിങ്ങിനെ കുറിച്ച് കേട്ടറിഞ്ഞ് ധാരാളം ആളുകൾ ഇവിടെയെത്തി ചിത്രങ്ങളും പകർത്തുന്നു.