7.5 കോടിയുടെ വീട് വാങ്ങി ടൈഗർ ഷ്രോഫ്; പക്ഷേ താമസിക്കില്ല!
ചലച്ചിത്ര മേഖലയ്ക്കു പുറമേ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലും ഭാഗ്യം പരീക്ഷിക്കുന്ന ബോളിവുഡ് താരങ്ങളുടെ പട്ടികയിൽ ടൈഗർ ഷ്രോഫും ഇടം നേടി. പൂനൈ നഗരത്തിലാണ് താരം പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏഴരക്കോടി രൂപയാണ് ടൈഗർ ഷ്രോഫിൻ്റെ പുതിയ വീടിൻ്റെ വിലമതിപ്പ്. ഹഡാപ്സറിലെ യൂ പൂനൈ

സിനിമയ്ക്കുപുറമെ റിയൽഎസ്റ്റേറ്റ് നിക്ഷേപങ്ങളിലും ഭാഗ്യം പരീക്ഷിക്കുന്ന ബോളിവുഡ് താരങ്ങളുടെ പട്ടികയിൽ യുവനടൻ ടൈഗർ ഷ്രോഫും ഇടം നേടി. പുണെ നഗരത്തിലാണ് താരം പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏഴരക്കോടി രൂപയാണ് വീടിന്റെ വില.
4248 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീർണ്ണം. റിയൽ എസ്റ്റേറ്റ് രേഖകൾ പ്രകാരം 2024 മാർച്ച് 5നാണ് റജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നത്. വിൽപനയുമായി ബന്ധപ്പെട്ട് 52.5 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ അടച്ചിട്ടുണ്ട്. എന്നാൽ താരം ഇവിടെ താമസിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് വിവരം. വാങ്ങിയതിന് തൊട്ടുപിന്നാലെ വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. പ്രതിമാസം മൂന്നര ലക്ഷം രൂപ വാടക ലഭിക്കും. 5 വർഷത്തേക്കാണ് വാടക കരാർ. ഒരു സ്വകാര്യസ്ഥാപനമാണ് പ്രോപ്പർട്ടി വാടകയ്ക്ക് എടുത്തിരിക്കുന്നത്. വാർഷികാടിസ്ഥാനത്തിൽ വാടക അഞ്ചു ശതമാനം വർധിപ്പിക്കാനും ധാരണയുണ്ട്.
മുംബൈയിലെ തന്നെ ഘാർ ജില്ലയിൽ ടൈഗർ ഷ്രോഫിന് എട്ട് കിടപ്പുമുറികളുള്ള ആഡംബരഫ്‌ളാറ്റുണ്ട്. രസ്തംജി പാരമൗണ്ടിലെ ഈ ഫ്ലാറ്റിന്റെ വിലമതിപ്പ് 35 കോടി രൂപയാണ്. വിശാലമായ ജിംനേഷ്യവും ഡാൻസ് പ്രാക്ടീസുകൾക്കായി പ്രത്യേക സ്ഥലവും ഫ്ലാറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് രസ്തംജി പാരാമൗണ്ടിലെ ആഡംബര ഫ്ലാറ്റ് ടൈഗർ ഷ്രോഫ് സ്വന്തമാക്കിയിരുന്നത്. അറബിക്കടലിന്റെ കാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിലാണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്.
സെലിബ്രിറ്റികൾ മുംബൈയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്ന ട്രെൻഡിന്റെ ചുവടുപിടിച്ചാണ് ടൈഗർ ഷ്രോഫിന്റെയും നീക്കം. മുംബൈയിലെ അന്ധേരി വെസ്റ്റ് മേഖലയിൽ മൃണാൾ ഠാക്കൂർ നടത്തിയ റിയൽ എസ്റ്റേറ്റ് നിക്ഷേപം മുതൽ രൺവീർ സിങ്ങിന്റെ ലക്ഷ്വറി ഫ്ലാറ്റുകൾ വരെ മുംബൈയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലുള്ള ബോളിവുഡ് താരങ്ങളുടെ താൽപര്യം എടുത്തു കാണിക്കുന്നു.