ചെന്നൈയിൽ പുതിയ വീട് സ്വന്തമാക്കി ഐശ്വര്യ; ചടങ്ങിൽ നിറസാന്നിധ്യമായി രജനികാന്ത്
സൂപ്പർതാരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ ചെന്നൈയിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. കടൽതീരത്തോട് ചേർന്നാണ് ഐശ്വര്യയുടെ പുതിയ ഫ്ലാറ്റ് . നടൻ ധനുഷുമായി വേർപിരിഞ്ഞശേഷം

സൂപ്പർതാരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ ചെന്നൈയിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. കടൽതീരത്തോട് ചേർന്നാണ് ഐശ്വര്യയുടെ പുതിയ ഫ്ലാറ്റ് . നടൻ ധനുഷുമായി വേർപിരിഞ്ഞശേഷം മക്കളുമൊത്ത് തേനാംപേട്ടിലെ വീട്ടിലാണ് ഐശ്വര്യ താമസിച്ചിരുന്നത്. പുതിയ ഫ്ലാറ്റ് വാങ്ങിയതോടെ താരം ഇവിടേക്ക് താമസം മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം.
ഗൃഹപ്രവേശന ചടങ്ങിൽ രജനികാന്തും ഭാര്യയും മകളുടെ പുതിയ വീട് സന്ദർശിച്ചതിൻ്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവരും ചേർന്ന് ഭദ്രദീപവും കൊളുത്തി. വീടിന്റെ അകത്തളം ഒരുക്കിയിരിക്കുന്ന രീതിയും മറ്റ് അലങ്കാരങ്ങളും 'അതിമനോഹരം' എന്നാണ് രജനികാന്ത് വിശേഷിപ്പിച്ചത്. ഇൻഡോർ പ്ലാന്റുകൾ ഉൾപ്പെടുത്തി മനോഹരമായി ഒരുക്കിയിരിക്കുന്ന ബാൽക്കണിയാണ് രജനികാന്തിനെ ഏറ്റവുമധികം ആകർഷിച്ചത്.
ഓരോ കോണിലും അങ്ങേയറ്റം ശ്രദ്ധ ചെലുത്തിയാണ് ഐശ്വര്യ വീട് അണിയിച്ചൊരുക്കിയിരിക്കുന്നത്. മാർബിളിൽ തീർത്ത കലാസൃഷ്ടികളും അതിമനോഹരമായ പെയിൻ്റിങ്ങുകളും ഇവിടെ കാണാം. വ്യത്യസ്തമായ ഹാങ്ങിങ് ലൈറ്റുകളാണ് ഓരോ മുറിയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. കാഴ്ചയിൽ ലളിതവും എന്നാൽ അങ്ങേയറ്റം സൗകര്യപ്രദവുമായി ഫർണിച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
വീടിന്റെ ഇന്റീരിയർ വർക്കുകൾ 70 ശതമാനമാണ് പൂർത്തിയായിരിക്കുന്നത്. എന്നാൽ ഇപ്പോൾ തന്നെ അകത്തളം ഏറ്റവും മികച്ചതാണെന്നാണ് മകളെയും ഡിസൈനറെയും പ്രശംസിച്ചുകൊണ്ട് രജനികാന്ത് അറിയിച്ചത്. വിഡിയോയിൽ ഫ്ലാറ്റിന്റെ അകത്തളം ഒരുക്കിയ ഡിസൈനർ യുവതിയോട്, താരം കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്യുന്നുണ്ട് .
അതേസമയം 2021ൽ ധനുഷും ഐശ്വര്യയും ചേർന്നു വാങ്ങിയ പോയസ് ഗാർഡനിലെ സ്ഥലത്ത് ധനുഷ് തന്റെ സ്വപ്നഭവനം പൂർത്തിയാക്കി. കഴിഞ്ഞവർഷം ഈ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾ നടത്തി. 150 കോടി രൂപയാണ് വീടിന്റെ വിലമതിപ്പ്. തന്റെ മാതാപിതാക്കൾക്കുള്ള സമ്മാനമായാണ് ധനുഷ് വീട് നിർമിച്ചത്.